Back
Home » ഇന്റർവ്യൂ
+2വില്‍ വച്ച് ഉണ്ണി പഠിപ്പ് നിര്‍ത്തി, ക്ലാസില്‍ നിന്നിറങ്ങാന്‍ കാരണം ടീച്ചര്‍ പറഞ്ഞ ഒരേ ഒരു ഡയലോഗ്!
Oneindia | 26th Aug, 2017 08:39 AM
 • നോ പറയാത്ത രക്ഷിതാക്കള്‍

  എന്നോട് അച്ഛനും അമ്മയും ഒന്നിനും നോ പറഞ്ഞിട്ടേയില്ല. ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോള്‍ വേണ്ടതെല്ലാം ചെയ്തു തന്നു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, 'അയാം ഇന്ററസ്റ്റ്ഡ്, ബട്ട് നോട്ട് പാഷനേറ്റ്' അതോടെ ക്രിക്കറ്റ് നിര്‍ത്തി.


 • സ്‌കൂള്‍ സ്ട്രിക്ട് ആയിരുന്നു.. പക്ഷെ

  ഞാന്‍ പഠിച്ച സ്‌കൂളുകളെല്ലാം വളരെ സ്ട്രിക്ട് ആയിരുന്നു. അവിടെ നിന്ന് ഒട്ടും സ്ട്രിക്ട് അല്ലാത്ത കോളേജിലേക്കാണ് ബികോം പഠിക്കാന്‍ പോയത്. ഡിഗ്രിക്ക് ചേര്‍ന്ന് മൂന്നാം മാസം ഒരു സംഭവമുണ്ടായി. ബഹളമുണ്ടാക്കിയ കുട്ടികളോട് ടീച്ചര്‍ ചൂടായി, 'വേണമെങ്കില്‍ പഠിച്ചാല്‍ മതി, ആര്‍ക്കും നിര്‍ബന്ധമൊന്നുമില്ല'


 • എങ്കില്‍ ഞാന്‍ പഠിക്കുന്നില്ല

  മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്ത് കോളേജില്‍ എത്തുന്ന, പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്ക് കിട്ടിയ എനിക്ക് ടീച്ചറിന്റ ആ ഡയലോഗ് ഇഷ്ടപ്പെട്ടില്ല. 'എങ്കില്‍ ഞാന്‍ പഠിക്കുന്നില്ല' എന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോന്നു. അന്ന് അച്ഛനും അമ്മയും എതിര്‍ത്തില്ല എന്ന് ഉണ്ണി പറയുന്നു.


 • ആദ്യത്തെ ജോലി

  അന്ന് വീട്ടിലെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായിരുന്നു. ഞാനൊരു ബിസ്‌കറ്റ് കമ്പനിയില്‍ റിസപ്ഷനിസ്റ്റായി ചേര്‍ന്നു. പിന്നെ ടാലി പഠിച്ചു. അടുത്ത ജോലി ടെലികോം കമ്പനിയിലെ കസ്റ്റമര്‍ കെയറിലാണ്. പിന്നെയൊരു ഓണ്‍ലൈന്‍ ഷോപ്പിങ് സെന്ററില്‍. സിനിമയ്ക്ക് വേണ്ടി ജോലി രാജിവയ്ക്കുമ്പോള്‍ എന്റെ ശമ്പളം മുപ്പതിനായിരം രൂപയായിരുന്നു.


 • പഠനം വീണ്ടും തുടങ്ങി

  ഒരിക്കല്‍ ഉപേക്ഷിച്ച പഠനം ഇപ്പോള്‍ വീണ്ടും തുടങ്ങി. ഡിഗ്രിക്ക് പുതുക്കാട് പ്രജോതി നികേതനില്‍ ചേര്‍ന്നു. ബിഎ ഇംഗ്ലീഷ് റെഗുലറായാണ് പഠിക്കുന്നത്. അറ്റന്റന്‍സ് കുറവാണെങ്കിലും ക്ലാസിലെ അരുണ്‍ എന്ന സുഹൃത്ത് നന്നായി സഹായിക്കുന്നുണ്ട്. ആറ് സെമസ്റ്റര്‍ കഴിഞ്ഞു. 'ഒരുമുറൈ വന്ത് പാര്‍ത്തായാ' എന്ന ചിത്രത്തിന്റെ സമയത്ത് പരീക്ഷയായിരുന്നു- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
വക്കീലുദ്യോഗം പഠിച്ചവരും എന്‍ജിനിയര്‍മാരും ഡോക്ടര്‍മാരുമൊക്കെയാണ് മലയാള സിനിമയില്‍ മിക്ക താരങ്ങളും. എന്നാല്‍ അക്കൂട്ടത്തില്‍ വെറും പ്ലസ് ടുവും ഗുസ്തിയുമുള്ള ഒരു താരമുണ്ട്. അത് തുറന്ന് പറയാനും ആ നടന് മടിയില്ലായിരുന്നു. താന്‍ പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് ബഡായി ബംഗ്ലാവില്‍ അതിഥിയായി വന്നപ്പോഴാണ് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ എന്തായിരുന്നു ആ തീരുമാനത്തിന് പിന്നിലെ പ്രചോദനം എന്ന് ഉണ്ണി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആ നഗ്നസത്യം ഉണ്ണി വെളിപ്പെടുത്തുന്നു. പ്ലസ്ടുവിന് പഠിയ്ക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞ ഒരേ ഒരു ഡയലോഗാണ് ഉണ്ണിയെ പഠിപ്പ് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്, എന്താണെന്നല്ലേ.. തുടര്‍ന്ന് വായിക്കൂ..