Back
Home » ഇന്റർവ്യൂ
നായികമാരെ കെട്ടിപ്പിടിക്കുമ്പോള്‍ അമാലിന്റെ ഭാവത്തെക്കുറിച്ച് ദുല്‍ഖര്‍.. പുരികം ചുളിയുമോ?
Oneindia | 25th Sep, 2017 12:08 PM
 • ഭാര്യയുടെ പുരികം ചുളിയുമോ?

  നായികമാരുമൊത്തുള്ള രംഗങ്ങള്‍ പലപ്പോഴും നായകന്‍മാര്‍ക്ക് നിത്യ ജീവിതത്തില്‍ തലവേദനയായി മാറുന്ന സംഭവങ്ങളുണ്ട്. എന്നാല്‍ താന്‍ അത്തരത്തിലുള്ള പ്രശ്‌നം അനുഭവിക്കുന്നില്ലെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി.


 • പുരികം ചുളിക്കാറില്ല

  സിനിമയില്‍ നായികമാര്‍ക്കൊപ്പം പ്രണയ രംഗങ്ങളില്‍ താന്‍ അഭിനയിക്കുമ്പോള്‍ അമാലിന് അസ്വസ്ഥതയൊന്നും അനുഭവപ്പെടാറില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. നായികമാരില്‍ പലരും അമാലുമായി മികച്ച സൗഹൃദം പുലര്‍ത്താറുണ്ടെന്നും താരം പറയുന്നു.


 • സോളോയിലെ നായികമാരെക്കുറിച്ച്

  ഒന്നിനൊന്ന് വ്യത്യസ്തമായ നാല് നായികമാരുമായാണ് സോളോ പുറത്തിറങ്ങുന്നത്. ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥാ സന്ദര്‍ഭത്തിനനുസരിച്ചുള്ള നായികമാരെയാണ് സംവിധായകന്‍ തിരഞ്ഞെടുത്തതെന്ന് ദുല്‍ഖര്‍ പറയുന്നു.


 • അച്ഛനായതിന് ശേഷമുള്ള മാറ്റം

  ദുല്‍ഖരിനും അമാലിനു ഇടയിലേക്ക് കുഞ്ഞതിഥി എത്തിയത് അടുത്തിടെയാണ്. മറിയം അമീറ സല്‍മാനെന്നാണ് കുഞ്ഞിന് പേരിട്ടിട്ടുള്ളത്. അച്ഛനായതിനു ശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് പഠിച്ചു വരികയാണെന്നും താരം പറയുന്നു. നാല് മാസം പ്രായമായിട്ടേയുള്ളു കുഞ്ഞിന്.


 • വീട്ടിലെത്താനുള്ള തിടുക്കം

  ലൊക്കേഷനിലെ സിനിമാ തിരക്കില്‍ നിന്നും വീട്ടിലെത്താനുള്ള തിരക്കിന് ഇപ്പോള്‍ ഒരു കാരണം കൂടിയായെന്നും ദുല്‍ഖര്‍ പറയുന്നു. മകളെ കാണാനുള്ള ആഗ്രഹം അടക്കി വെക്കാന്‍ കഴിയാതെ വരുമ്പോഴാണ് വീട്ടിലേക്ക് ഓടിയെത്തുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.


 • മമ്മൂട്ടി നല്‍കുന്ന ഉപദേശം

  അഭിനേതാവെന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ സന്തോഷവാനാണ് വാപ്പച്ചിയെന്ന് മമ്മൂട്ടി പറയുന്നു.കരിയറില്‍ അനാവശ്യമായ ഇടപെടലുകളൊന്നും അദ്ദേഹം നടത്തിയിട്ടില്ലെന്നും ഡിക്യു വ്യക്തമാക്കി. തന്റെ സിനിമകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും അദ്ദേഹം സംസാരിക്കാറില്ല. അമിത ആത്മവിശ്വാസത്തിലേക്ക് തന്നെ നയിക്കാതിരിക്കാനാണ് വാപ്പച്ചി ശ്രമിക്കുന്നത്.


 • സോഷ്യല്‍ മീഡിയയിലെ താരയുദ്ധങ്ങളെക്കുറിച്ച്

  ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ അന്യോന്യം പോരാടുന്നതിനോടൊന്നും യോജിപ്പിച്ചില്ല. അടുത്തിടെ വിജയ്-അജിത് ആരാധകര്‍ തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. താരങ്ങള്‍ തമ്മില്‍ മികച്ച സൗഹൃദം തുടരുന്നതിനിടയില്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും ദുല്‍ഖര്‍ പറയുന്നു.
മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് ആയിരുന്നുവെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ദുല്‍ഖറിന് കഴിഞ്ഞു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ഇക്കാലയളവില്‍ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും പ്രവേശിക്കാനൊരുങ്ങുകയാണ് ദുല്‍ഖര്‍. വ്യത്യസ്ത ഭാഷകളിലായുള്ള സോളോയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് ചിത്രമായ കര്‍വാന്റെ ചിത്രീകരണവും നടന്നുകൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ ചിത്രങ്ങളിലെല്ലാമായി ആകെ തിരക്കിലാണ് താരം ഇപ്പോള്‍.

ഒന്നിലധികം നായികമാര്‍ അഭിനയിക്കുന്ന ചിത്രമാണ് സോളോ. നായിമാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ ഭാര്യയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കിടിലന്‍ മറുപടിയാണ് നല്‍കിയത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.