Back
Home » ഇന്റർവ്യൂ
പ്രണയിക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞായിരുന്നു ലക്ഷ്മിയുടെ കരച്ചില്‍,ഭാര്യയെക്കുറിച്ച് മിഥുന്‍ പറഞ്ഞത്
Oneindia | 17th Feb, 2018 10:05 AM
 • എന്നും നിലനില്‍ക്കുന്ന സൗഹൃദം

  ലക്ഷ്മിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ് ഈ സൗഹൃദം എന്നും നിലനിര്‍ത്തണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെയാണ് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത്.


 • പ്രണയം തുറന്നുപറഞ്ഞപ്പോള്‍

  നേരിട്ട് പോയി പറയുന്നതിന് പകരം മെസ്സേജിലൂടെയായിരുന്നു ഇഷ്ടം അറിയിച്ചത്. എന്തായാലും സന്ദേശത്തിലൂടെ അറിയിച്ചത് കാരണം അവളുടെ മുഖഭാവം കാണേണ്ടല്ലോ എന്ന ആശ്വാസമായിരുന്നു.


 • ലക്ഷ്മിയുടെ മറുപടി

  മിഥുന്റെ ചോദ്യം കേള്‍ക്കാനായി കാത്തിരുന്നത് പോലെയായിരുന്നു ലക്ഷ്മിയുടെ മറുപടി എത്തിയത്. സമ്മതം മൂളിയ ലക്ഷ്മിയുടെ സന്ദേശം അമ്മ കണ്ടതോടെ സീന്‍ ആകെ മാറി.


 • അമ്മമാര്‍ ഏറ്റെടുത്തു

  ലക്ഷ്മിയുടെ അമ്മ ഉടന്‍ തന്നെ മിഥുന്റെ അമ്മയെ വിളിക്കുകയും പിന്നീട് ഇരുവരും ഈതേറ്റെടുക്കുകയായിരുന്നു സംഭവിച്ചതെന്ന് മിഥുന്‍ പറയുന്നു. വളരെ പെട്ടെന്നു തന്നെ റൂട്ട് ക്ലിയറായി. എല്ലാ വര്‍ഷവും സര്‍പ്രസൈ് കൊടുത്ത് മിഥിന്‍ ലക്ഷ്മിയെ ഞെട്ടിക്കാറുണ്ട്.


 • പ്രണയിക്കാന്‍ കഴിഞ്ഞില്ലല്ലോ

  വിവാഹത്തിന് മുന്‍പ് ഒരുപാട് സമയം പ്രണയിക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന സങ്കടമായിരുന്നു ലക്ഷ്മിയെ അലട്ടിയത്. അതിന് മുമ്പേ തന്നെ വീട്ടുകാര്‍ എന്‍ഗേജ്‌മെന്റും വിവാഹവും നടത്തുകയായിരുന്നു.


 • ഒരു പ്രാവശ്യം സംഭവിച്ചത്

  ഇത്തവണ സര്‍പ്രൈസൊന്നും വേണ്ടെന്നായിരുന്നു അവള്‍ പറഞ്ഞത് എങ്കിലും താന്‍ ഗിഫ്റ്റ് വാങ്ങി വെച്ചിരുന്നു. പതിവ് പോലെ സമയമായപ്പോള്‍ അവള്‍ സമ്മാനം ചോദിച്ചു. വാങ്ങിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ ആകെ സങ്കടത്തിലായി പിന്നീട് താന്‍ ഗിഫ്റ്റ് നല്‍കിയതോടെയാണ് അവള്‍ക്ക് സമാധാനമായതെന്നും താരം പറയുന്നു.


 • പ്രണയദിനവും പിറന്നാളും ഒരുമിച്ച്

  ഫെബ്രുവരിയില്‍ത്തന്നെയാണ് ലക്ഷ്മിയുടെ പിറന്നാള്‍ അതിനാല്‍ പ്രണയദിവും പിറന്നാളും ഒരുമിച്ചാണ് ആഘോഷിക്കുന്നതെന്നും മിഥുന്‍ പറയുന്നു. എല്ലാ വാര്‍ഷവും സര്‍പ്രൈസ് സമ്മാനം നല്‍കി ഭാര്യയെ ഞെട്ടിക്കാറുണ്ട് മിഥുന്‍.


 • എല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്

  മിഥുനത്തിലെ ഉര്‍വ്വശിയുടെ കഥാപാത്രത്തെപ്പോലെ ഇതുവരെ നല്‍കിയ എല്ലാ ഗിഫ്റ്റുകളും അവള്‍ അതേ പോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ മിഥുന്‍ അത്തരത്തിലുള്ള സ്വഭാവക്കാരനല്ല. ഒരു തവണ മുറി വൃത്തിയാക്കുന്നതിനിടയില്‍ താന്‍ നല്‍കിയ കാര്‍ഡ് ലഭിച്ചതോടെ ആഖെ സങ്കടം വന്നെന്നാണ് ലക്ഷ്മി പറഞ്ഞത്. പിന്നീട് മിഥുന് നല്‍കിയ സമ്മാനവും സ്വന്തമായി സൂക്ഷിക്കാന്‍ തുടങ്ങി.


 • മറക്കാന്‍ പറ്റാത്ത ഹണിമൂണ്‍ യാത്ര

  പാരീസിലായിരുന്നു ഹണിമൂണ്‍. മെട്രോയില്‍ യാത്ര ചെയ്യുന്നതിന് വേണ്ടി പ്ലാറ്റ്‌ഫോമിലെ ട്രെയിന്‍ അന്വേഷിക്കാന്‍ പോയതിനിടയില്‍ വണ്ടിവിട്ടു. ഫോണെല്ലാം മിഥുന്‍രെ കൈയ്യിലായിരുന്നു. അടുത്ത സ്റ്റേഷനിലിറങ്ങി തിരിച്ചെത്തിയാണ് ലക്ഷ്മിയെ കൂടെ കൂട്ടിയത്.


 • വഴക്കൊക്കെ ഉണ്ടാക്കാറുണ്ട്

  തനിക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ലക്ഷ്മി ചെയ്തത് കണ്ടാല്‍ താന്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് മിഥുന്‍ പറയുന്നു. അതിന്റെ പേരില്‍ പിണങ്ങിയിരിക്കുന്ന ലക്ഷ്മിയെ കോംപ്രമൈസ് ചെയ്യിക്കുന്നതും താനാണ്. വഴക്കിട്ട് കഴിഞ്ഞാല്‍ അന്ന് ഇഷ്ടമുള്ള ഭക്ഷണം ഭാര്യ ഉണ്ടാക്കിത്തരും. ഭക്ഷണപ്രിയനായ താന്‍ ഇങ്ങനെ വണ്ണം വെക്കുന്നതിന് പിന്നിലെ രഹസ്യവും അതാണെന്നും മിഥുന്‍ പറയുന്നു.
മോഹന്‍ലാലും സംയുക്ത വര്‍മ്മയും ഗീതു മോഹന്‍ദാസുമൊക്കെ അഭിനയിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെയാണ് മിഥുന്‍ രമേശ് സിനിമയില്‍ തുടക്കം കുറിച്ചത്. അഭിനയത്തില്‍ മാത്രമല്ല അവതരണത്തിലും തന്റേതായ ശൈലിയുമായി മുന്നേറുകയാണ് മിഥുന്‍ രമേശ്. അടുത്തിടെ നടന്ന ഒരഭിമുഖത്തിനിടയിലാണ് മിഥുന്‍ തന്റെ പ്രണയത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

ലക്ഷ്മിയും മിഥുനും പ്രണയിച്ചാണ് വിവാഹിതരായത്. ദുബായില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് മിഥുനും ലക്ഷ്മിയെ കണ്ടത്. ഇവര്‍ക്കിടയിലൊരു കോമണ്‍ ഫ്രണ്ടുണ്ടായിരുന്നു. അതുവഴിയാണ് ഇരുവരും കൂടുതല്‍ അടുത്തത്. പ്രണയിച്ച് വിവാഹിതരായ മിഥുന്റെയും ലക്ഷ്മിയുടെയും പ്രണയകഥയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.