Back
Home » ഇന്റർവ്യൂ
350 രൂപയുടെ ചുരിദാറിട്ട് ഓഡിഷന് പോയപ്പോള്‍ നാണം കെട്ടിരുന്ന അവസ്ഥയെ കുറിച്ച് അനുശ്രീ!
Oneindia | 23rd Jun, 2018 04:21 PM
 • അനുശ്രീ

  ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ സാധാരണക്കാരിയായ ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു അനുശ്രീ അഭിനയിച്ചത്. ചിത്രത്തിലെ രാജശ്രീ എന്ന വേഷത്തില്‍ അനുശ്രീ തിളങ്ങുകയും ചെയ്തിരുന്നു. ശേഷം വേറിട്ട കഥാപാത്രങ്ങളായിരുന്നു നടിയെ തേടി എത്തിയിരുന്നത്. അടുത്തതായി വരാനിരിക്കുന്ന ചിത്രത്തില്‍ അനുശ്രീ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ നടി സിനിമയിലെത്തിയതിനെ കുറിച്ചുള്ള കഥകള്‍ പുറത്ത് വന്നിരിക്കുകയാണ്.


 • അനുശ്രീയുടെ വാക്കുകളിലേക്ക്..

  റിയാലിറ്റി ഷോ യിലൂടെയായിരുന്നു ഞാന്‍ സിനിമയിലേക്ക് എത്തിയത്. ആ ഷോ യുടെ ലോഞ്ച് നവോദയ സ്റ്റുഡിയോയിലാണ് നടന്നത്. അന്നാണ് മറ്റ് മത്സരാര്‍ത്ഥികളെ ഞാന്‍ ആദ്യമായി കാണുന്നത്. ഓഡിഷന്‍ സമയത്ത് ഏറ്റവും അവസാന ഘട്ടത്തിലാണ് ഞാന്‍ പോയത്. അപ്പോഴേക്കും എല്ലാവരും സെലക്ട് ആയിരുന്നു. അതുകൊണ്ട് മറ്റ് മത്സരാര്‍ത്ഥികളെ കാണാന്‍ അവസരം കിട്ടിയിരുന്നുമില്ല. അന്ന് എന്റെ വീട്ടില്‍ കാറില്ല. സുഹൃത്തിന്റെ കാറിലായിരുന്നു ഞാനും അമ്മയും സ്റ്റുഡിയോയിലേക്ക് പോയത്.


 • വസ്ത്രം പോലുമില്ല..

  അന്ന് പോകാന്‍ നല്ല വസ്ത്രം പോലുമില്ലായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു. എന്റെ നാട്ടില്‍ മോഡേണ്‍ എന്ന് പറയുന്നത് ജീന്‍സും അണ്ണന്റെ ടീ ഷര്‍ട്ടും ഇട്ടാല്‍ മതി. അങ്ങനെയിട്ടതിന് അവള്‍ വലിയ ജീന്‍സും ടോപ്പും ഇട്ട് നടക്കുന്നുവെന്ന് പേരു കേടിട്ടുള്ള ആളാണ് ഞാന്‍. അതില്‍ സ്ലീവ്‌ലെസ് എന്ന് കേട്ടാല്‍ തീര്‍ന്നു. ഡയമണ്ട് നെക്ലസ് എന്ന സിനിമ കഴിഞ്ഞ ശേഷമാണ് ഞാന്‍ സ്ലീവ്‌ലെസ് വസ്ത്രങ്ങളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. എന്റെ വീട്ടില്‍ അതിന് സമ്മതിക്കില്ലായിരുന്നു.


 • 350 രൂപയുടെ ചുരിദാര്‍

  അന്ന് പരിപാടിയ്ക്ക് പോകുമ്പോള്‍ ഒരു ചുരിദാര്‍ ആയിരുന്നു ധരിച്ചിരുന്നത്. 350 രൂപയേ അതിന് ഉണ്ടായിരുന്നുള്ളു. അത് ഇപ്പോഴും ഒരു ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്. അന്ന് 120 രൂപയുടെ ചെരുപ്പായിരുന്നു വീട്ടില്‍ നിന്നും വാങ്ങി തരുന്നത്. അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങി തരുന്നതും. കൂടുതല്‍ കാലം പൊട്ടാതെ നില്‍ക്കുന്നത് ആ ചെരുപ്പായിരുന്നു. ആ ചെരുപ്പിട്ടാണ് ശീലം. കൂട്ടുകാര്‍ എല്ലാം ഒരുപോലെ ചെരുപ്പാണ് വാങ്ങാറുള്ളത് അത് കൊണ്ട് വേറെ വാങ്ങാറില്ലെന്നും നടി പറയുന്നു. ഇതൊക്കെയിട്ടായിരുന്നു അന്ന് ഞാന്‍ നവോദയ സ്റ്റുഡിയോയിലേക്ക് പോയത്. ഇത് മോശമാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ഒന്നും വാങ്ങാനുള്ള സമയം കിട്ടിയില്ല. തലേ ദിവസം വിളിച്ചാണ് സെലക്ടായി നാളെ എത്തണമെന്ന് വിളിച്ച് പറഞ്ഞത്.


 • തിരിച്ച് പോവനാണ് തോന്നിയത്..

  ബാക്കിയുള്ളവര്‍ ഹൈ ലെവല്‍ മോഡേണ്‍ ആയി വരുമെന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. സ്റ്റുഡിയോയില്‍ കയറിയപ്പോല്‍ സെലക്ടായവര്‍ നിരന്ന് ഇരിക്കുന്നു. അവരെ കണ്ടതോടെ എന്റെ ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്ന് പോയി. മുംബൈയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ളവരും അവിടെയുണ്ടായിരുന്നു. നടി സ്വാസികയും ഉണ്ടായിരുന്നു. ഏകദേശം ആള്‍ക്കാരും കൊച്ചി ബന്ധമുള്ളവരാണെന്ന് അവര്‍ക്കറിയാം. ഇവരെയൊക്കെ കണ്ടതോടെ ഞാനാകെം വിഷമത്തിലായി. എന്നെ കോര്‍ഡിനേറ്റ് ചെയ്യുന്ന വിനോദ് ചേട്ടനോട് പോവുകയാണെന്ന് പറഞ്ഞ് മെസേജ് അയച്ചു. അമ്മയോടും തിരിച്ച് പോകാമെന്ന് പറഞ്ഞു. അവരെ കണ്ട് ഞാന്‍ ശരിക്കും പേടിച്ച് പോയി.


 • ചമ്മലായിരുന്നു..

  ഷാളെക്കെ ഇട്ട് അവരുടെ മുന്‍പില്‍ നില്‍ക്കാന്‍ എനിക്ക് ചമ്മലായിരുന്നു. ഒരു ചാര കളര്‍ ഷാളായിരുന്നു. അതിന്റെ അറ്റത്ത് മുത്തുകള്‍ തൂക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അതാണ് ഏറ്റവും വലിയ സംഭവം. ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ അതിലെ മുത്തുകള്‍ പൊട്ടിയിരിക്കുന്നുണ്ട്. എനിക്കാകെ ചമ്മലായി. അനു നീ ആരെയും നോക്കണ്ട. നിനക്ക് ചെയ്യാന്‍ പറ്റുന്നത് സ്റ്റേജില്‍ ചെയ്യുക വീട്ടുകാര്യങ്ങളൊന്നും ആലോചിക്കേണ്ട എന്നായിരുന്നു വിനേദേട്ടന്‍ തിരിച്ച് മെസേജ് അയച്ചത്. പിന്നീട് വിജയിച്ചപ്പോള്‍ വിനോദേട്ടന്‍ എന്റെ അടുത്ത് വന്ന് ചോദിച്ചു. അന്ന് നീ മെസേജ് അയച്ച് പോയിരുന്നെങ്കിലേ എന്ന്. അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിലാണ് ഞാന്‍ അന്ന് ആ മത്സരത്തില്‍ പങ്കെടുത്തത്.
അരുണേട്ടാ സന്തോഷമായില്ലേ എന്ന ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ നടിയാണ് അനുശ്രി. പിന്നീടിങ്ങോട്ട് മഹേഷിനെ തേച്ചിട്ട് പോയ സൗമ്യ ആയെങ്കിലും അനുശ്രീയെ വെറുക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കാരണം ഒരുപിടി നല്ല കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ അനുശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ആമിര്‍ ഖാന്‍ ബുദ്ധിമാനാണ്.. പ്രമുഖ താരങ്ങളെ ഒഴിവാക്കി മഹാഭാരത്തില്‍ പുതുമുഖങ്ങള്‍! കാരണമിതാണ്..

കുഞ്ചോക്കോ ബോബന്റെ നായികയായി അഭിനയിച്ച പഞ്ചവര്‍ണതത്തയായിരുന്നു അനുശ്രീയുടെ അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. ഇനി പടയോട്ടം, ഓട്ടോറിഷ തുടങ്ങിയ സിനിമകളാണ് അനുശ്രീയുടെ വരാനിരിക്കുന്നത്. റിയാലിറ്റി ഷോ യിലൂടെയായിരുന്നു അനുശ്രീ സിനിമയിലേക്ക് എത്തിയത്. താന്‍ സിനിമയിലെത്തുന്നതിന് മുന്‍പത്തെ അവസ്ഥയെ കുറിച്ച് അടുത്തിടെ ഒരു ടെലിവിഷനില്‍ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.