Back
Home » തമിഴ് മലയാളം
ആരാധകരെ ആവേശത്തിലാഴ്ത്തി 'തല'യുടെ വിശ്വാസം എത്തുന്നു! റിലീസ് തിയതി പുറത്ത്
Oneindia | 1st Jul, 2018 04:56 PM
 • സിരുത്ത ശിവയക്കൊപ്പം വീണ്ടും

  വീരം എന്ന ചിത്രത്തിലൂടെയായിരുന്നു അജിത്തും സിരുത്തെ ശിവയും ആദ്യമായി ഒന്നിച്ചിരുന്നത്. അജിത്തിനൊപ്പമുളള ശിവയുടെ ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ വീരം അജിത്തിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായാണ് അറിയപ്പെടുന്നത്. വീരത്തിനു ശേഷം വേതാളം എന്ന ചിത്രത്തിലായിരുന്നു ഇരുവരു വീണ്ടും ഒന്നിച്ചിരുന്നത്. ശ്രുതി ഹാസന്‍ അജിത്തിന്റെ നായികയായി എത്തിയ ഈ ചിത്രവും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വേതാളത്തിനു ശേഷമായിരുന്നു വിവേകം പുറത്തിറങ്ങിയിരുന്നത്. അജിത്തു ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം


 • വിശ്വാസം

  ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ഈ കുട്ടുകെട്ട് എത്തുന്നത്.വിശ്വാസത്തില്‍ ഇരട്ട വേഷത്തിലായിരി്ക്കും അജിത്ത് എത്തുകായെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ വിവേഗത്തിന്റെ വിജയമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുവാന്‍ കാരണമായിരുന്നത്. സത്യ ജ്യോതി ഫിലിംസാണ് അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസം നിര്‍മ്മിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രമൊരുങ്ങുക എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


 • നായികയായി നയന്‍താര

  തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. ആരംഭം എന്ന മെഗാഹിറ്റ ചിത്രത്തിനു ശേഷം അജിത്തും നയന്‍താരയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വിശ്വാസം. അജിത്തും നയന്‍താരയും വീണ്ടുമൊന്നിക്കുന്നതിനായുളള കാത്തിരിപ്പാലാണ് ആരാധകര്‍. ഡി ഇമാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. വെട്രി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് റൂമെന്‍ എഡിറ്റിങ്ങ് ചെയ്യുന്നു.


 • മറ്റു താരങ്ങള്‍

  ഹാസ്യ താരം വിവേകും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത്തിനൊപ്പം പ്രാധാന്യമു ളെളാരു കഥാപാത്രമായാണ് വിവേകും ചിത്രത്തില്‍ എത്തുന്നത്. തമ്പി രാമയ്യ,യോഗി ബാബു,ബോസ് വെങ്കട്,രമേശ് തിലക് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംവിധാനത്തിനു പുറമെ സിരുത്തൈ ശിവ തന്നെയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്.


 • റിലീസ് തിയ്യതി പുറത്ത്

  ചിത്രീകരണം പുരോഗമിക്കുന്ന വിശ്വാസം അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. സംവിധായകന്‍ ശിവ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലായിരിക്കും അജിത്ത് എത്തുക. മുന്‍പുണ്ടായിരുന്ന സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് പുതിയ ചിത്രത്തിനു വേണ്ടി അജിത്ത് ഒഴിവാക്കുമെന്നാണ് അറിയുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ വിശ്വാസം ഒരുക്കുന്നത്.
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അജിത്ത് കുമാര്‍. രജനികാന്ത്,വിജയ് എന്നീ താരങ്ങള്‍ക്കു കിട്ടുന്ന സ്വീകാര്യത അത്രയും തന്നെ അജിത്തിന്റെ സിനിമകള്‍ക്കും ലഭിക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ താരം ചെയ്യാറൂളളുവെങ്കിലും അതിനെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ നടന്‍ മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയതോടെയായിരുന്നു തമിഴില്‍ സൂപ്പര്‍ താരമായി മാറിയിരുന്നത്.

മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന സംഘടനയില്‍ ഭാഗമാകാനില്ല! AMMAയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്യൂസിസി

വിവേകം എന്ന ചിത്രമായിരുന്നു തല അജിത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. വിവേകത്തിന് ശേഷം അജിത്ത് നായകനാവുന്ന പുതിയ ചിത്രമാണ് വിശ്വാസം. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'ജൂലൈ ആറ് എനിക്കും സവിശേഷമായൊരു ദിനമാണ്'! മൈസ്റ്റോറിക്ക് ആശംസകളുമായി രണ്‍വീര്‍ സിംഗ്