Back
Home » ഇന്റർവ്യൂ
ഗിറ്റാറായാലും പാര്‍ക്കൗറായാലും പെര്‍ഫെക്ഷന്‍ നിര്‍ബന്ധം, പ്രണവിനെക്കുറിച്ച് ലെന പറഞ്ഞത്?
Oneindia | 4th Jul, 2018 03:39 PM
 • പ്രണവിനൊപ്പം അഭിനയിച്ചപ്പോള്‍

  പ്രണവ് മോഹന്‍ലാലിന്റെ ആദിയില്‍ ആദിയുടെ അമ്മയായെത്തിയത് ലെനയായിരുന്നു. സിദ്ദിഖായിരുന്നു അച്ഛനെ അവതരിപ്പിച്ചത്. പ്രണവിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവം നേരത്തെ സിദ്ദിഖ് പങ്കുവെച്ചിരുന്നു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ലെന ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയായിരുന്നിട്ട് കൂടി പ്രണവിന് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ലെന്നും തങ്ങള്‍ക്കായിരുന്നു ടെന്‍ഷനെന്നും മോഹന്‍ലാലും സുചിത്രയും വ്യക്തമാക്കിയിരുന്നു.


 • പെര്‍ഫെക്ഷന്‍ നിര്‍ബന്ധം

  പാര്‍ക്കൗറിന്റെ കാര്യത്തിലായാലും ഗിറ്റാറിന്റെ കാര്യത്തിലായാലും പെര്‍ഫെക്ഷന്‍ നിര്‍ബന്ധമായിരുന്നു പ്രണവിനെന്ന് ലെന പറയുന്നു. കഠിനാധ്വാനത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് പ്രണവ്. അത് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് താന്‍ കരുതുന്നതെന്നും താരം പറയുന്നു. ആക്ഷന്‍ രംഗങ്ങളിലെ പ്രണവിന്റെ അസാമാന്യ മികവിനെക്കുറിച്ച് ആരാധകരും വാചാലരായിരുന്നു. ഹോളവുഡ് സ്‌റ്റൈലിലുള്ള ആക്ഷന്‍ രംഗങ്ങളായിരുന്നു ചിത്രത്തിലേത്.


 • ലെനയുടെ കഥാപാത്രം

  നായകനായ ആദിയുടെ അമ്മയായാണ് ലെന എത്തിയത്. സുഹൃത്തുക്കളെപ്പോലെയാണ് ആദിയും അമ്മയുെ പെരുമാറുന്നത്. അപ്രതീക്ഷിതമായി ആദിയുടെ ജീവിതത്തില്‍ അരങ്ങേറിയ അപ്രതീക്ഷിത സംഭവം അമ്മയേയും ഞെട്ടിച്ചിരുന്നു. മകന്റെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ഉരുകുന്ന അമ്മയെയായിരുന്നു സെക്കന്‍ഡ് ഹാഫില്‍ കണ്ടത്. ലെനയുടെ അഭിനയം ഓവറാണെന്ന തരത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇത്തരം കാര്യങ്ങള്‍ പ്രചരിച്ചത്.


 • വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകനെത്തി

  ലെനയുടെ പ്രകടനം ഓവറാണെന്ന വിമര്‍ശനം അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് വിശദീകരണവുമായി സംവിധായകന്‍ നേരിട്ടെത്തിയത്. താന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ലെന അഭിനയിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും തന്റേതാക്കി മാറ്റുന്ന ലെന താന്‍ ആവശ്യപ്പെട്ടത് 100 ശതമാനം തിരിച്ച് തന്നതാണെന്ന് ജീത്തു ജോസഫ് വിശദീകരിച്ചതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്.


 • അടുത്ത ചിത്രം

  ആദി ഇറങ്ങിയതിന് ശേഷം അടുത്ത ചിത്രത്തെക്കുറിച്ചും സിനിമയില്‍ തുടരണമോയെന്ന കാര്യത്തെക്കുറിച്ചും ആലോചിക്കുമെന്നുമായിരുന്നു പ്രണവ് പറഞ്ഞത്. നാളുകള്‍ക്ക് ശേഷമാണ് അരുണ്‍ ഗോപിയുടെ രണ്ടാമത്തെ സിനിമയാണ് തന്റെ രണ്ടാമത്തെ സിനിമയെന്ന് താരപുത്രന്‍ വ്യക്തമാക്കിയത്. പുലിമുരുകനില്‍ മോഹന്‍ലാലിനെ നിയന്ത്രിച്ച പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തില്‍ പ്രണവിനും ആക്ഷനൊരുക്കിയത്.


 • മോഹന്‍ലാലിനൊപ്പം മരക്കാറില്‍

  മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാരുടെ ബാല്യകാലം അവതരിപ്പിക്കുന്നത് പ്രണവാണ്. അടുത്തിടെയാണ് സിനിമയുടെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. ലൂസിഫറിന്റെ ലോഞ്ചില്‍ ചിത്രത്തിലെ മുഴുവന്‍ താരനിര്‍ണ്ണയത്തെക്കുറിച്ച് വ്യക്തമാക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
നായകനായി അരങ്ങേറിയ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. നേരത്തെ ബാലതാരമായി എത്തിയപ്പോള്‍ മുതല്‍ താരപുത്രന്‍ നായകനായി അരങ്ങേറുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മോഹന്‍ലാലിനോടൊപ്പം സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ പ്രണവും പ്രത്യക്ഷപ്പെട്ടപ്പോള്‍ ഈ ചര്‍ച്ചയ്ക്ക് പ്രസക്തി വര്‍ധിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകരും ബാനറുകളും പ്രൊഡക്ഷന്‍ ഹൗസുമെല്ലാം ഈ താരപുത്രന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

ലാളിത്യമാര്‍ന്ന പെരുമാറ്റവും ജീവിതശൈലിയുമായി നേരത്തെ തന്നെ പ്രേക്ഷകരെ അമ്പരപ്പെടുത്തിയ പ്രണവ് ആദിയിലൂടെ നായകനായി എത്തുമെന്നറിഞ്ഞപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായി ഈ താരപുത്രന്‍ അരങ്ങേറുമ്പോള്‍ താരകുടുംബത്തിന് ആശങ്കയായിരുന്നു. പൊതുപരിപാടികളിലോ സിനിമയുടെ പ്രമോഷനിലോ പങ്കെടുക്കില്ലെന്ന് പ്രണവ് നേരത്തെ അറിയിച്ചിരുന്നു. അസാമാന്യ അഭിനയ മികവൊന്നും കാണിച്ചില്ലെങ്കിലും ആദിയെ അനായാസേന അവതരിപ്പിക്കാന്‍ അപ്പുവിന് കഴിഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ പാര്‍ക്കൗര്‍ അഭ്യസിച്ചിരുന്ന പ്രണവിനെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളിലൊന്ന് അത് തന്നെയായിരുന്നു. സിനിമയില്‍ ആദിയുടെ അമ്മയായി അഭിനയിച്ച ലെന പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.