Back
Home » ഇന്റർവ്യൂ
സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ പശ്ചാത്താപമുണ്ട്! തുറന്ന് പറഞ്ഞ് രണ്‍ജി പണിക്കര്‍!!
Oneindia | 5th Jul, 2018 02:01 PM

തിരക്കഥാകൃത്തായും നടനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് രണ്‍ജി പണിക്കര്‍. ഡോ പശുപതി എന്ന ചിത്രത്തിലൂടെ തുടങ്ങിയ രണ്‍ജി പണിക്കര്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ മലയാളികള്‍ക്ക് സ്മ്മാനിച്ചിരുന്നു. ഷാജി െൈകലാസിന്റെ സിനിമകള്‍ക്കു വേണ്ടിയായിരുന്നു അദ്ദേഹം കൂടുതലായും തിരക്കഥകള്‍ എഴുതിയിരുന്നത്. തീപ്പൊരി ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായിരുന്നു രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ മിക്ക ചിത്രങ്ങളിലും ഉണ്ടായിരുന്നത്.

ഓംശാന്തി ഓശാന എന്ന നിവിന്‍പോളി ചിത്രത്തിലൂടെയായിരുന്നു ഒരു നടനെന്ന നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില് സിത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രണ്‍ജി പണിക്കര്‍. പുതിയ ചിത്രമായ ഭയാനകത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു തന്റെ എഴുത്തിനെക്കുറിച്ച് രണ്‍ജി പണിക്കര്‍ മനസു തുറന്നത്.