Back
Home » തമിഴ് മലയാളം
ദുല്‍ഖറിന് പിന്നാലെ മമ്മൂട്ടിയും ആ റെക്കോര്‍ഡ് നേടുമോ? ഇന്ത്യന്‍ സിനിമയിലെ അടുത്ത വിസ്മയം വരുന്നു..!
Oneindia | 9th Jul, 2018 01:50 PM
 • പേരന്‍പ്

  ദേശീയ പുരസ്‌കാര ജേതാവ് റാം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പേരന്‍പ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ഒരു തമിഴില്‍ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും പേരന്‍പിനുണ്ട്. മേയ് മാസം റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സിനിമയുടെ റിലീസ് തീയ്യതി ഇനിയും കണ്‍ഫോം ആയിട്ടില്ല. അടുത്തിടെ ഏഷ്യയിലെ നമ്പര്‍ വണ്‍ ഫിലിം ഫെസ്റ്റിവലിലും മറ്റും പ്രദര്‍ശിപ്പിച്ച് പേരന്‍പ് തിളങ്ങി നില്‍ക്കുകയാണ്.


 • ഫിലിം ഫെസ്റ്റിവല്‍

  ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17-ാം സ്ഥാനത്തായിരുന്നു പേരന്‍പ് എത്തിയത്. ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലായിരുന്നു പേരന്‍പ് അടുത്തിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. മേളയില്‍ പേരന്‍പിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇന്നലെ പുറത്ത് വിട്ട പ്രമോ വീഡിയയോയില്‍ അവിടെ നിന്നും സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന പിന്തുണ എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കിയിരുന്നു.


 • ദേശീയ പുരസ്‌കാരം ഉറപ്പ്..

  അമുദവാന്‍ എന്നൊരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് പേരന്‍പില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. അമരത്തിലെ പോലെ ഒരു അച്ഛന്റെയും മകളുടെയും കഥയാണ് പേരന്‍പിലും പറയുന്നത്. ഈ കഥാപാത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് ഒരു ദേശീയ പുരസ്‌കാരം ഉറപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. റാം സംവിധാനം ചെയ്ത തരമണി ആയിരുന്നു പേരന്‍പിന് മുന്‍പ് എത്തിയ ചിത്രം. ഈ സിനിമ ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായിരുന്നു. അതിന് മുന്‍പ് റാം സംവിധാനം ചെയ്ത തങ്കമീന്‍കള്‍ എന്ന ചിത്രത്തിന് മൂന്ന് ദേശീയ പുരസ്‌കാരമായിരുന്നു ലഭിച്ചിരുന്നത്.


 • താരങ്ങള്‍

  സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ നിന്നും മാറി കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന കഥയുമായിട്ടാണ് പേരന്‍പിലൂടെ മമ്മൂട്ടി എത്തുന്നത്.
  അഞ്ജലി അമീറാണ് ചിത്രത്തിലെ നായിക. സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് നിര്‍മ്മിക്കുന്നത്.


 • വ്യത്യസ്ത ഭാഷകള്‍

  ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ വ്യത്യസ്ത ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച് ദുല്‍ഖര്‍ അപൂര്‍വ്വമായൊരു റെക്കോര്‍ഡ് സ്വന്തമാക്കുകയാണ്. നാല് ഭാഷകളില്‍ നായകനായി അഭിനയിച്ച് ഒരു വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നു എന്നതാണ് ദുല്‍ഖറിന് ഇങ്ങനെ ഒരു അംഗീകാരത്തിലേക്ക് എത്താന്‍ കഴിയുമെന്ന റിപ്പോര്‍ട്ട് വന്നത്. തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം ബോളിവുഡില്‍ കൂടി അഭിനയിച്ചാല്‍ മമ്മൂട്ടിയ്ക്കും ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയും.
തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍ ഹിറ്റായി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ വര്‍ഷം ഇനിയും ഒരുപാട് സിനിമകളാണ് വരാനിരിക്കുന്നതും. എന്നാല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമ പേരന്‍പാണ്.

നീണ്ട വര്‍ഷങ്ങള്‍ക്ക് മമ്മൂട്ടി തമിഴില്‍ അഭിനയിച്ച സിനിമ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പോയി തിളങ്ങിയിരുന്നു. മമ്മൂട്ടി അച്ഛന്‍ വേഷത്തില്‍ അഭിനയിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാന്‍ അതിന് കഴിഞ്ഞിരുന്നു.