Back
Home » ലയം
ദിവസഫലം (10-7-2018 - ചൊവ്വ)
Boldsky | 10th Jul, 2018 06:30 AM
 • മേടം

  അസാദ്ധ്യമായ കാല്പനികതപോലെ ഒരിക്കൽ കാണപ്പെട്ടിരുന്ന സ്വപ്നങ്ങളും ലക്ഷ്യങ്ങളും എന്നത്തേയുംകാൾ കൂടുതലായി ലഭ്യമാകുന്ന തരത്തിൽ ഇപ്പോൾ മാറിയിരിക്കുന്നു. യഥാർത്ഥമായ പുരോഗതി ഇന്നുതന്നെ തുടങ്ങുകയാണെങ്കിൽ താങ്കളെ ഒരിക്കൽ മോഹിപ്പിച്ചിരുന്ന ആ ആശയങ്ങളെ ആസ്വദിക്കുവാൻ കഴിയും.

  ജീവിതത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ഊർജ്ജം ഇപ്പോൾ വളരെ ക്രിയാത്മകമാണ്. മാത്രമല്ല കാഴ്ചപ്പാടുകളിൽ പ്രത്യാശയും വലിയ തോതിൽ അനുഭവപ്പെടുന്നുണ്ടായിരിക്കണം. ഒരു വലിയ അവസരം അത്യധികം ആകർഷണീയമായി തോന്നാം. ആവശ്യത്തിന് ധീരതയും, സാഹസികതയും, തന്റേതുതന്നെന്നുള്ള ഉറപ്പുമുണ്ടെങ്കിൽ, നക്ഷത്രങ്ങൾ താങ്കളെ പിന്താങ്ങും. എന്താണോ വേണ്ടത്, അതിനായി ഉദ്യമിച്ചുകൊള്ളുക.


 • ഇടവം

  ജീവിതത്തെ മെച്ചമാക്കുവാൻ കഴിയുന്ന ഒരു അവസരത്തെ താങ്കൾ നീട്ടിക്കൊണ്ടുപോകുകയായിരിക്കാം. ബാഹ്യതലത്തിൽ നിലകൊള്ളുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, ഇക്കാര്യത്തിൽ അവർക്കൊന്നും ചെയ്യുവാനില്ല. മാത്രമല്ല, ക്രിയാത്മകമായ ഒന്നിനെ എന്തിനുവേണ്ടി ആരെങ്കിലും മാറ്റിവയ്ക്കണം? അതിനെ മാറ്റിവയ്ക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നതുകൊണ്ടല്ല.

  മറിച്ച്, അതിന്റെ ഭ്രമാത്മകമായ വശത്തെ ആസ്വദിക്കുകയാണ്. കാര്യങ്ങൾ മാറുമ്പോൾ അവ എത്രമാത്രം വിസ്മയാവഹമായിരിക്കും എന്നും താങ്കൾ ഭാവനചെയ്യുന്നു. അപ്പോഴേക്കും വ്യാകുലതകൾ വന്നുനിറയുന്നു. എന്നാൽ ഒരു പരാജയത്തെക്കുറിച്ച് തോന്നുകയും ചെയ്യുന്നു. വിജയിക്കുകയില്ല എന്ന ചിന്തയും പരാജയത്തിലേക്ക് നയിക്കും. കടിഞ്ഞാണുകൾ കൈയിലെടുത്തുകൊണ്ട്, വൈകുന്നതിനുമുമ്പ് യാത്രതുടങ്ങുക.


 • മിഥുനം

  ഒരിക്കൽ സംതൃപ്തികരവും, ആസ്വാദ്യകരവും, പരസ്പരം പ്രതിഫലാത്മകവുമായിരുന്ന ഒരു ബന്ധം എങ്ങനെയോ മാറിയിരിക്കുന്നു എന്ന് തോന്നുന്നുണ്ടോ? താങ്കളെ സംബന്ധിച്ച് അത് മാറിയിട്ടില്ല, എന്നാൽ മറ്റേ വ്യക്തിയെ സംബന്ധിച്ച് അത് മാറിയിരിക്കുന്നു. ആ വ്യക്തിയുടെ മുഖഭാവത്തിലും മറ്റ് സാഹചര്യങ്ങളിലും താങ്കൾക്കത് ദർശിക്കുവാൻ കഴിയും. സമയത്തെ തിരികെ കൊണ്ടുപോയി വിട്ടുപോയ സ്ഥലത്തുനിന്നും അതിനെ ഏറ്റെടുക്കുവാൻ കഴിയില്ല എന്ന് താങ്കൾ ചിന്തിക്കാം.

  പക്ഷേ അങ്ങനെ ആകണമെന്നില്ല. ഒരിക്കൽ വളരെ സവിശേഷമായിരുന്ന ആ ബന്ധത്തിന് വീണ്ടും വിശേഷപ്പെട്ടതാകാൻ കഴിയും. എന്നാൽ ഇപ്പോൾ അത് എങ്ങനെ ആയിരിക്കുന്നുവോ, അങ്ങനെതന്നെ വിടുകയാണെങ്കിലല്ല അത് സംഭവിക്കുന്നത്. ഒരു സംഭാഷണത്തിലൂടെ തുടങ്ങുക. മറ്റേ വ്യക്തി സ്വീകരിക്കുവാൻ തയ്യാറാണെന്ന കാര്യം സംഭാവ്യമാണ്. വലിയൊരു കാര്യത്തെ വീണ്ടും ജ്വലിപ്പിക്കുവാനുള്ള സമയമാണിത്.


 • കർക്കിടകം

  വിൻസന്റ് വാൻ ഗോഹിന്റെ ചിത്രരചനകളിലൊന്നിൽ ആകൃഷ്ടനാകുവാൻ അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ വലിയ പാണ്ഡിത്യത്തിന്റെയൊന്നും ആവശ്യമില്ല. ജീവിതത്തിലെ ചില കാര്യങ്ങൾ മറ്റെന്തിനേക്കാൾ കൂടുതലായി ഭാവലോലുപ സ്വാധീനവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു.

  സംഭാവ്യമായ ഒരു പുതിയ അവസരത്തിൽ മതിയാംവണ്ണം മെച്ചമാകാൻ കഴിയില്ലല്ലോ എന്ന് താങ്കളിപ്പോൾ ആശങ്കപ്പെടുകയായിരിക്കാം. ആ വിഷയത്തിൽ പുസ്തകജ്ഞാനം ഉള്ള വ്യക്തിയായിരിക്കില്ലായിരിക്കാം. പക്ഷേ താങ്കൾക്ക് അഭിനിവേശവും, അഭിലാഷവും, എങ്ങനെയെങ്കിലും ജീവിതത്തെ മെച്ചപ്പെടുത്തണമെന്ന ആഗ്രഹവുമുണ്ട്. അത് നല്ലൊരു മാർഗ്ഗമാണ്. വിഷമിക്കുന്നതിനുപകരം അത്തരം കാര്യങ്ങൾ ലക്ഷ്യത്തിലെത്തിച്ചേരാൻ സഹായിക്കുവാൻ ശ്രമിക്കുക. അതൊരു നല്ല കാര്യമായിരിക്കാം.


 • ചിങ്ങം

  തെറ്റിദ്ധാരണ ഒരു ബന്ധത്തിൽ അകൽച്ച സൃഷ്ടിച്ചിരിക്കുന്നു. ആ ധാരണയോട് യോജിക്കുന്നില്ലെങ്കിലും പൊരുത്തപ്പെടുവാൻ താങ്കൾ തയ്യാറാണ്. യഥാർത്ഥമായ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരമുണ്ടായിരുന്നില്ല. അതിനാൽ സമാപ്തിയുമില്ല. കൂടെക്കൂടെ ആ വ്യക്തിയെ കാണുമെങ്കിലും, ഹാർദ്ദവമായാണ് ഇടപെടാൻ ശ്രമിക്കുന്നതെങ്കിലും, നിങ്ങളിരുവർക്കും ഇടയിൽ കഴിഞ്ഞകാലത്തിൽ ഇല്ലാതിരുന്ന വലിയൊരു വിടവ് നിലകൊള്ളുന്നു.

  തിരിച്ചുപോയി വിഷയത്തെ സംസാരിക്കുകയും അതിനെ അനുരഞ്ജിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഒരിക്കൽ പങ്കിട്ടിരുന്ന സ്വരൈക്യത്തിലേക്കുള്ള മാർഗ്ഗം ആ വ്യക്തിയ്ക്കും നഷ്ടമായിരിക്കുന്നു എന്ന് താങ്കൾ കണ്ടെത്താം.


 • കന്നി

  ജീവിതത്തിലെ ശല്യപ്പെടുത്തുന്നതോ അതൃപ്തികരമോ ആയ ഒരു പരിതഃസ്ഥിതി ഇപ്പോൾ മാറിവരാം. കാര്യങ്ങൾ ആയിരിക്കുന്നതുപോലെ അവയോടൊപ്പം വളരെ കാലമായി താങ്കൾ അധിവസിച്ചു.

  അങ്ങനെ നിലവിലുള്ള സ്ഥിതി താങ്കൾക്ക് പരിചിതമായിത്തീരുകയും ചെയ്തു. വാസ്തവത്തിൽ കാര്യങ്ങൾക്ക് കൂടുതൽ മെച്ചമാകുവാൻ കഴിയും എന്നുള്ള കാര്യം താങ്കൾ മറന്നുപോകുകയാണ് ചെയ്തത്. മാറ്റമുണ്ടാകുവാനായി അവസരത്തെ അവഗണിക്കുകയാണെന്ന നിരാശയാൽ മനസ്സ് മരവിച്ചുപോകരുത്. ഇപ്പോൾത്തന്നെ തുടങ്ങുന്നതിനുവേണ്ടിയുള്ള നീക്കം നടത്തിയാലും. ഇത്രയും കാലം എന്തിനുവേണ്ടി കാത്തിരുന്നു എന്ന് കുറച്ച് കഴിയുമ്പോൾ താങ്കൾ അത്ഭുതപ്പെടാം.


 • തുലാം

  ഒരു പ്രത്യേക ഉദ്യമത്തിൽ സാദ്ധ്യമായിടത്തോളം വേഗത്തിൽ എല്ലാറ്റിനെയും ആവരണം ചെയ്യാൻ താങ്കൾ വെപ്രാളപ്പെടുകയായിരിക്കാം. അങ്ങനെ ചെയ്യുവാനായി അതിയായ സമ്മർദ്ദം സ്വയം ഏല്പിക്കുന്നു. പക്ഷേ എന്താണ് താങ്കൾ തെളിയിക്കുവാൻ പോകുന്നത്, മാത്രമല്ല ആർക്കാണ് താങ്കൾ തെളിയിച്ചുകൊടുക്കാൻ പോകുന്നത്?

  ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ ആ സമ്മർദ്ദം അനാവശ്യമാണെന്ന് കാണുവാൻ കഴിയും. എത്രത്തോളം ആ പ്രയത്‌നത്തെ രസകരമാക്കുന്നുവോ, അത്രത്തോളം സമയവും കരുതലും താങ്കൾ അതിൽ സന്നിവേശിപ്പിക്കും. അങ്ങനെ അത് കൂടുതൽ വിജയമായിത്തീരും.


 • വൃശ്ചികം

  ആരെയോ സഹായിക്കുവാനുള്ള അവസരം ഉടൻ താങ്കൾക്ക് ഉണ്ടാകും. വളരെയധികമൊന്നും നൽകുവാനായി ഇല്ലല്ലോ എന്ന് തോന്നാം. മാത്രമല്ല, താങ്കളുടെ സഹായത്തിന് അത്ര മൂല്യമുള്ളതായും സ്വയം അനുഭവപ്പെടുകയില്ല. മറ്റ് ധാരാളം കാര്യങ്ങൾ ചെയ്യുവാനുള്ളപ്പോൾ ഇതിനെക്കുറിച്ച് എന്തിന് ചിന്തിക്കണം എന്നും തോന്നാം, പ്രത്യേകിച്ചും വലിയൊരു സ്വാധീനം ഉണ്ടാക്കിയെടുക്കുവാൻ താങ്കൾക്ക് കഴിയില്ല എന്ന് വിചാരിക്കുകയാണെങ്കിൽ.

  പക്ഷേ, താങ്കൾക്കുള്ള ശക്തിയും പങ്കിടുവാനായി നിലകൊള്ളുന്ന സ്‌നേഹത്തെയും ആ വ്യക്തിയ്ക്കുവേണ്ടി പ്രകടിപ്പിക്കുകയാണെങ്കിൽ, അത് വളരെ മഹത്തായിരിക്കും. സ്വന്തം സംഭാവനകൾ വളരെ തുശ്ചമാണെന്ന് ചിന്തിക്കുകയാണെങ്കിൽപ്പോലും വലിയ വ്യത്യാസമുണ്ടാക്കാൻ അവയ്ക്ക് കഴിയും. താങ്കളുടെ ഹൃദയവും കരുതലും പങ്കിടുകമാത്രമാണ് ഇപ്പോൾ ആവശ്യം.


 • ധനു

  ചിലപ്പോൾ വളരെ കർക്കശമായ ഒരു വശമാണ് താങ്കൾക്കുള്ളത്. സ്വന്തം നേട്ടത്തിനുവേണ്ടി താങ്കളതിനെ വിനിയോഗിക്കുന്നു. മാത്രമല്ല പലപ്പോഴും താങ്കൾക്കുവേണ്ടി അത് വളരെ മെച്ചമായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ താങ്കളെ മനസ്സിലാക്കാൻ കഴിയാത്തവർക്ക് - ആ വിഭാഗത്തിൽപ്പെടുന്ന ചിലർ എപ്പോഴുമുണ്ടായിരിക്കും - പലപ്പോഴും താങ്കൾ വളരെ കർക്കശമായും, എന്നാൽ തണുപ്പൻമട്ടിലും കാണപ്പെടുന്നു.

  അവർക്ക് മനസ്സിലാകാത്ത കാര്യം എന്ന് പറയുന്നത്, താങ്കളുടെ കാർക്കശ്യംനിറഞ്ഞ വശം വാസ്തവത്തിൽ ഒരു സംരക്ഷണകവചമാണ്, അല്ലാതെ ദുരുദ്ദേശപരമല്ല എന്നുള്ളതാണ്. താങ്കളിലെ കാർക്കശ്യം ജീവിതത്തിലെ മറ്റാർക്കോ മനസ്സിലാകുന്നില്ലെങ്കിൽ, ആ വ്യക്തിയ്ക്ക് താങ്കളെ മനസ്സിലാകുന്നതുവരെ അല്പം മയപ്പെടുവാൻ ശ്രദ്ധിക്കുക.


 • മകരം

  ജീവിതത്തിലെ ആരുടെയോ പെരുമാറ്റം അത്ര അർത്ഥവത്തായി അടുത്ത കാലത്ത് കാണപ്പെടുന്നില്ല. ആ വ്യക്തിയുടെ അടിമുടിയുള്ള പെരുമാറ്റം താങ്കളെ തിരസ്‌കരിക്കുന്ന തരത്തിലായിരിക്കാം. മാത്രമല്ല ഇതുവരെ ആ വ്യക്തിയെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ലല്ലോ എന്ന സന്ദേഹം താങ്കളിൽ അവശേഷിപ്പിക്കുകയും ചെയ്യാം.

  പക്ഷേ, ആ ബന്ധത്തെ പുനർപരിഗണിക്കുന്നതിനുമുമ്പ്, താങ്കളുൾപ്പെടെ എല്ലാ ആളുകൾക്കും വിവിധ മുഖങ്ങൾ ഉണ്ടെന്നതുപോലെ അത് അങ്ങനെ നിലകൊള്ളട്ടെ. അറിഞ്ഞതോ കാണുവാൻ കഴിഞ്ഞതോ ആയ ചില കാര്യങ്ങളെ താങ്കൾക്ക് ഇഷ്ടപ്പെടില്ലായിരിക്കാം. എന്നാൽ അതിൽ ധാരാളം കാര്യങ്ങൾ താങ്കൾക്ക് സ്വീകാര്യമായി കാണുന്നുണ്ട്. എല്ലാറ്റിനോടും പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്നതിന്റെ പേരിൽ ഒരു ബന്ധത്തെ ബലികഴിക്കരുത്. താങ്കൾക്ക് കാണുവാനാകുന്നതിനെ രസകരമാക്കുക. ആ വ്യത്യാസങ്ങളിൽനിന്നും അറിയാൻ ശ്രമിക്കുക.


 • കുംഭം

  ആഗ്രഹിക്കുന്ന എല്ലാം ലഭിക്കുന്നില്ലെങ്കിലും, വളരെയധികം തൃപ്തിനൽകാൻ ആവശ്യമായത് ലഭിക്കുമ്പോൾ കഴിയും. പ്രത്യേകമായൊരു പ്രയത്‌നം പ്രത്യാശിക്കുകയായിരുന്ന എല്ലാറ്റിനെയും കൊണ്ടുവന്നില്ലല്ലോ എന്ന് നിരാശപ്പെടുന്നുണ്ടായിരിക്കാം.

  എന്നാൽ ആവശ്യമായതിനെ അപ്പോൾത്തന്നെ അതുപോലെ ലഭിക്കുകയാണെങ്കിൽ, അത് വലിയ അനുഗ്രഹമാണ്. നേടുവാനായതിനോട് എത്രത്തോളം കാലം കൃതജ്ഞതയോടെ നിലകൊള്ളുവാൻ കഴിയുന്നുവോ, അങ്ങനെയെങ്കിൽ ബാക്കിയുള്ള മാർഗ്ഗത്തിലേക്ക് തയ്യാറെടുപ്പുണ്ടാകുമ്പോൾ നീങ്ങുവാനാകും. അതിനാൽ കൃതജജ്ഞതയോടെ നിലകൊണ്ടാലും.


 • മീനം

  ഒരു അനീതി ഉണ്ടാകുമ്പോഴോ, അതുമല്ലെങ്കിൽ മാറ്റാരെങ്കിലും നേട്ടം കൊയ്‌തെടുക്കുകയോ ചെയ്യുമ്പോൾ, കരുത്തുള്ള വ്യക്തിയാണ് മുന്നോട്ടുവരുകയും ശരിയായ കാര്യം പറയുകയും ചെയ്യുന്നത്.

  അടുത്ത കാലത്തായി ചില അനീതികൾക്ക് സാക്ഷിയായതുകാരണം താങ്കളാണ് മുന്നോട്ടുവന്ന് സംസാരിക്കേണ്ടതെന്ന് താങ്കൾ കരുതുന്നു. അനുകമ്പയുടേതായ താങ്കളുടെ കുലീന പ്രകടനങ്ങൾ തീർച്ചയായും ശ്ലാഘിക്കപ്പെടും. പക്ഷേ അങ്ങനെ വേണമെന്ന് നിർബന്ധമില്ല. ചിലപ്പോൾ അത് ഒരു വിഘ്‌നവുമാകാം. തെറ്റുചെയ്ത വ്യക്തി സ്വയം അതിനെതിരായി നിലപാടെടുക്കുകയാണ് ഇപ്പോൾ അഭികാമ്യം. മറ്റുള്ളവർക്കുവേണ്ടി അത് താങ്കൾ ചെയ്യുകയാണെങ്കിൽ, ആ അവസരത്തെ താങ്കൾ ഒഴിവാക്കാം.
ഓരോ ദിവസവും ജീവിതത്തിൽ പുതിയ അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അടുത്ത പ്രഭാതത്തിലേക്ക് നാം തുടർന്നുപോകുന്നു. തൊഴിൽ, സാമ്പത്തികത, സ്‌നേഹജീവിതം, വിദ്യാഭ്യാസം, കുടുംബബന്ധങ്ങൾ, സാമൂഹികബന്ധങ്ങൾ എന്നിങ്ങനെ അസംഖ്യം കാര്യങ്ങളിൽ കൂടുതൽ പ്രത്യാശകളെ വിഭാവന ചെയ്തുകൊണ്ടാണ് നമ്മുടെ പ്രയാണം. ജൂലായ് 10 നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കൂ.

ഗ്രഹാധിപന്മാർ ഇവയിലേല്പിക്കുന്ന സ്വാധീനത്തെ കണ്ടെത്തുവാൻ ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു. അങ്ങനെ ഓരോ സംഭവങ്ങളെയും അനുകൂലമാക്കിത്തീർക്കുവാനും പരിഷ്‌കാരങ്ങൾ നടത്തുവാനും നമുക്കാകുന്നു.