Back
Home » ലയം
സൗഹൃദങ്ങളും രാശിയും തമ്മിൽ
Boldsky | 10th Jul, 2018 04:00 PM
 • മേടം (മാർച്ച് 21 - എപ്രിൽ 19)

  മേടം രാശിക്കാർ അധികാരമനോഭാവമുള്ളവരാണ്. അവരുടെ മുന്നിൽ ദുർബലരാകരുത്. നട്ടെല്ല് നിവർത്തി നിന്ന് ശക്തമായി സംസാരിക്കണം. ഇല്ലെങ്കിൽ സുഹൃത് ബന്ധമല്ല അടിമത്തം ആയിപ്പോകും.


 • എടവം (ഏപ്രിൽ 20 – മേയ് 20)

  സത്യസന്ധതയും ആത്മാർത്ഥതയും ആണ് എടവം രാശിക്കാർ ഇഷ്ടപ്പെടുന്നത്. കള്ളത്തരം ഇവർ പെട്ടെന്ന് കണ്ടുപിടിക്കും. അതുകൊണ്ടു സൂക്ഷിച്ച് ഇടപെടണം പ്രായോഗികമായ ഏറ്റവും തുറന്ന സമീപനമാണ് നല്ലത്. കാല്പനികത ഈ രാശിക്കാർ ഇഷ്ടപ്പെടുന്നില്ല.


 • മിഥുനം (മേയ് 21 - ജൂൺ 20)

  മിഥുനം രാശിക്കാർ ഭാവനാസമ്പന്നരാണ്. അവരുടെ മനസ്സിനെ ഉത്തേജിപ്പിച്ചു നിർത്താൻ കഴിഞ്ഞാൽ നിങ്ങൾ വിജയിച്ചു. ഭാവനാദാരിദ്ര്യം അവരെ അകറ്റും. നിഗൂഢത, ഇന്ദ്രജാലം തുടങ്ങിയവ അവരെ ആകർഷിക്കും.


 • കർക്കിടകം (ജൂൺ 21 – ജൂലൈ 22)

  കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. ഗോസിപ്പുകളിൽ നിന്നും അകന്ന് നിൽക്കുക. വിശ്വസ്തത ഇവർക്ക് ഏറ്റവും പ്രധാനമാണ്. നിങ്ങളുടെ വേണ്ടപ്പെട്ടവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നത് ഇവർക്ക് മുഖ്യമാണ്. നിങ്ങൾ സുഹൃത്ത് ആകാൻ യോഗ്യനാണോ എന്ന് അവർ തീരുമാനിക്കുന്നത് അത്തരത്തിലാണ്.


 • ചിങ്ങം (ജൂലൈ 23 – ആഗസ്റ്റ് 23)

  കടുത്ത അഹം ബോധമാണ് ചിങ്ങം രാശിയുടെ പ്രത്യേകത. എല്ലായ്പ്പോഴും ശ്രദ്ധാകേന്ദ്രം ആയിരിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. പക്ഷെ സുഹൃത്തുക്കൾ വല്ലാതെ ഒട്ടിച്ചേർന്നു പെരുമാറുന്നത് ഇവർക്ക് ഇഷ്ടമല്ല. മാന്യമായ ഒരു അകലത്തിൽ നിന്ന് അവരുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താൻ കഴിയണം. വളരെ ഔദാര്യമുള്ളവരാണ് ഈ രാശിക്കാർ. പക്ഷെ അവരെ ഉപയോഗിക്കാൻ ശ്രമിച്ചാൽ സുഹൃത്ബന്ധം അവസാനിപ്പിക്കാൻ മടിക്കില്ല.


 • കന്നി (ആഗസ്റ്റ് 24 – സെപ്റ്റംബർ 23)

  ആത്മാഭിമാനം ഉള്ളവരായിട്ടു മാത്രമെ ഇവർ കൂട്ടുകൂടുകയുള്ളു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വ്യായാമം ചെയ്യണം. വാരി വലിച്ച് തിന്നുന്നത് ഈ രാശിക്കാർ കാണാൻ ഇടയാവരുത്. നല്ല വസ്ത്രധാരണവും ഇവർ ഇഷ്ട്പ്പെടുന്നു. ചുരുക്കത്തിൽ സ്വയം മെച്ചപ്പെടുത്താൻ എപ്പോഴും ശ്രമിക്കുന്നവരോട് ഇവർക്ക് പ്രതിപത്തിയുണ്ടായിരിക്കും.


 • തുലാം (സെപ്റ്റംബർ 24 – ഒക്ടോബർ 23)

  ഇവർ തമാശകൾ ഇഷ്ടപ്പെടുന്നു. വൈകാരികമായി നല്ല പക്വത ഇവരെ ആകർഷിക്കും. തമാശ പറയാനും ചിരിക്കാനും, കൊഞ്ചികുഴയാനും ഇവർ ഇഷ്ടപ്പെടുന്നു. പക്ഷെ പക്വമതികളായിരിക്കണം.


 • വൃശ്ചികം (ഒക്ടോബർ 24 – നവംബർ 22)

  നിഷ്കളങ്കത ഇഷ്ട്ടപ്പെടുന്നവരാണ് ഇവർ. നിഷ്കളങ്കരെ ധൈര്യശാലികളാക്കി തീർക്കാൻ അവർക്ക് കഴിയും. അവർ നല്ല വഴികാട്ടി ആയി പ്രവർത്തിക്കും.


 • ധനു (നവംബർ 23 – ഡിസംബർ 22)

  ഇവർ പ്രായോഗികമതികളാണ്. കാപട്യം അവർക്ക് ഇഷ്ടമല്ല. പുതിയ പുതിയ സ്ഥലങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നു. അവരുടെ കൂടെ പോകാൻ തയ്യാറാകണം. സാഹസിക യാത്രകൾ ഇഷ്ടമാണ്.


 • മകരം (ഡിസംബർ 23 – ജനുവരി 20)

  ഇവർ നിശ്ശബ്ദരായി ജോലിചെയ്യുന്നവരാണ്. ആർഭാടങ്ങളും ബഹളങ്ങളും പാടെ ഒഴിവാക്കണം. വിനയമുള്ളവരെയാണ് ഈ രാശിക്കാർക്കിഷ്ടം.


 • കുംഭം (ജനുവരി 21 – ഫെബ്രുവരി 18)

  കുംഭം രാശക്കാർ അതീന്ദ്രിയ ജ്ഞാനം ഉള്ളവരാണ്. സുഹൃത്ബന്ധത്തിന്റെ ഭാവി എന്താണെന്ന് അവർ ആദ്യമെ മനസ്സിലാക്കും. നിങ്ങളവർക്ക് യോജിക്കില്ല എന്ന് തോന്നിയാൽ അവർ ബന്ധത്തിൽ നിന്നു പിന്മാറും. എല്ലാ അർത്ഥത്തിലും അവരുടെ സുഹൃത്തായി തീരുക. ആശയങ്ങളിലും പ്രവർത്തനങ്ങളിലും.


 • മീനം (ഫെബ്രുവരി 19 - മാർച്ച് 20)

  മീനം രാശിക്കാർ സുഹൃത്ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നവരല്ല. അവരോട് പൊറുക്കാനും മറക്കാനും തയ്യാറാവുക. ഈ ബന്ധം നിങ്ങൾക്ക് ആവശ്യമാണെങ്കിൽ. കാരണം സുഹൃത്ബന്ധങ്ങളെ ഇല്ലാതെയാക്കാൻ പറ്റുന്നതെല്ലാം അവർ ചെയ്യും. സുഹൃത്തുക്കളോട് പാലിക്കേണ്ട ഏറ്റവും കുറഞ്ഞ മര്യാദ പോലും അവർ പലപ്പോഴും പാലിക്കില്ല.
സൗഹൃദങ്ങൾക്ക് ജ്യോതിഷം എങ്ങനെ സഹായകമാവും എന്ന് നോക്കാം. ചിലർ വളരെ പെട്ടെന്ന് മറ്റുള്ളവരുമായി ഇഴുകി ചേരും. മറ്റു ചിലർക്ക് ഒന്നു സംസാരിക്കാൻ കൂടി കഴിയില്ല.

പലപ്പോഴും പുതിയ പരിചയക്കാരുമായി ഇടപഴകാൻ സാധിക്കാറില്ല. മനസ്സു തുറക്കാൻ കഴിയാറില്ല. ഇതെല്ലാം ജ്യോതിഷപരമായ പ്രത്യേകതകളാണ്. ഓരോ സൂര്യരാശിയുടെ പ്രത്യേകത എപ്രകാരമാണ് എന്നു മനസ്സിലാക്കാം. നല്ല വ്യക്തി ബന്ധങ്ങൾക്ക് ഇത് ഉൾക്കാഴ്ച തരും.