Back
Home » ലയം
ദിവസഫലം (11-7-2018 - ബുധൻ)
Boldsky | 11th Jul, 2018 06:35 AM
 • മേടം

  അസാദ്ധ്യമായത് സാദ്ധ്യമാണെന്ന് വിശ്വസിക്കുന്നതാണ് താങ്കളുടെ ഇന്നത്തെ ആയുധം. നിലനിൽക്കുന്ന വെല്ലുവിളികൾ മറ്റുള്ളവരെ തടയുന്ന സമയം, എഴുന്നള്ളി മുന്നോട്ടുപോയി തടസ്സങ്ങളെ തകർത്തു തരിപ്പണമാക്കാൻ വേണ്ടുന്ന തയ്യാറെടുപ്പ് താങ്കൾക്കുണ്ട്. എന്തെങ്കിലും വലിയ കാര്യം സംഭവിപ്പിക്കാൻ വേണ്ടുന്ന കരുത്തും അധികാരവുമുള്ള ആളുകൾ താങ്കളുടെ മനക്കരുത്തും ധീരതയും കാണും. അത് താങ്കൾക്ക് വളരെ ഉപകാരപ്രദമാകും.

  ഉജ്ജ്വലമായ താങ്കളുടെ പ്രകൃതം അവർ ശ്രദ്ധിക്കുകയും, നക്ഷത്രങ്ങളിലൂടെ വലിയ വിജയം ഉണ്ടാകുകയും ചെയ്യും. ആശങ്കകളുടേതായ നിമിഷങ്ങൾ ഉണ്ടാകും എന്നതുമാത്രമാണ് താങ്കളുടെ വിജയത്തിന്റെ മാർഗ്ഗത്തിൽ കാണുന്ന ഒരേയൊരു തടസ്സം. അതിനാൽ ഭയാശങ്കകൾ മനസ്സിൽ വരാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.


 • ഇടവം

  അലൗകീകമായ സുന്ദര സൗഭാഗ്യങ്ങൾ താങ്കളുടെ മാർഗ്ഗത്തിൽ വരുകയാണെന്ന ഒരു ബോധം അത്ഭുതാവഹമായ ചില സംഭവങ്ങൾ താങ്കളിൽ അവശേഷിപ്പിക്കാം. എത്രത്തോളം കൂടുതലായി അതിൽ വിശ്വസിക്കുകയും ഊർജ്ജത്തെ അതിൽനിന്നും പകർന്നെടുക്കുകയും ചെയ്യുന്നുവോ, അത്രത്തോളം കൂടുതലായി നല്ല കാര്യങ്ങൾ സംഭവിപ്പിക്കാനുള്ള സാഹചര്യങ്ങളെ താങ്കൾ ശക്തിപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്യും.

  ഹൃദയത്തോടുചേർത്ത് നിലനിറുത്തിയിരിക്കുകയും പരിലാളിക്കുകയും ചെയ്യുന്ന താങ്കളുടെ ആ സ്വപ്നങ്ങളിൽ സാദ്ധ്യമാണെന്ന് തോന്നുന്നതിനെ വിശ്വസിക്കുക. പ്രപഞ്ചത്തിൽനിന്നും താങ്കളെ ഉദ്ദേശിച്ചുകൊണ്ടുള്ള ആധികാരിക സന്ദേശങ്ങളാണ് ഇപ്പോൾ കാണുന്ന അടയാളങ്ങൾ. ആ മാർഗ്ഗത്തിൽക്കൂടിത്തന്നെ സഞ്ചരിക്കുക. സ്വപ്നങ്ങൾ സത്യമായി ഭവിക്കുന്നത് താങ്കൾക്ക് കാണുവാനാകും.


 • മിഥുനം

  തൊഴിൽപരമോ മറ്റ് തരത്തിലുള്ളതോ ആയ പ്രയോജനകരമായ ഇടപെടലുകൾ ഇപ്പോൾ ഉപകാരപ്രദമായിരിക്കുന്നു. താങ്കളിപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. വളരെ വലിയ ഒരു സംരംഭത്തെ നേടിയെടുക്കുവാൻ പരസ്പരം പ്രവർത്തിക്കുന്നതിനും ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും പറ്റിയ ഒരു സമയമാണിത്. സ്വന്തം ആത്മവിശ്വാസത്തിൽ ആനന്ദംകൊള്ളുക.

  എന്നാൽ ഉദ്ദേശിച്ചതുപോലെ എന്തോ നടക്കുകയില്ല എന്ന ആശങ്കാജനകമായ ചിന്തകളിലും ഉത്കണ്ഠകളിലും മനസ്സിനെ അലയുവാൻ അനുവദിക്കരുത്. അനുധാവനം ചെയ്യുന്ന വിഷയത്തിൽ ക്രിയാത്മകമായ ഊർജ്ജം എത്രത്തോളം നൽകുന്നുവോ, അത്രത്തോളം മുന്നോട്ടുനീങ്ങുവാൻ താങ്കൾക്കാകും. വലിയ കാര്യങ്ങൾ ചിന്തിക്കുക. മറ്റുള്ളവർ സാദ്ധ്യമാണെന്ന് ചിന്തിക്കുന്നതിനും അപ്പുറം പോകുവാൻ ഭയാശങ്കയുടെ ആവശ്യമേയില്ല.


 • കർക്കിടകം

  താങ്കൾക്ക് ആരോ എന്തോ കടപ്പെട്ടിരിക്കുന്നു. അതിനെക്കുറിച്ച് ഓർമ്മിക്കേണ്ട സമയമാണിപ്പോൾ. പക്ഷേ കുറ്റകൃത്യത്തിലൂടെയോ സമ്മർദ്ദത്തിലൂടെയോ സ്വന്തം ശക്തിയെ വളച്ചുപിരിക്കുന്നതിനുപകരം, ദയാവായ്പും കോമളവുമായ ഓർമ്മപ്പെടുത്തലുകളിലൂടെ കടപ്പെട്ടിരിക്കുന്ന കാര്യം വീണ്ടെടുക്കുവാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുകമാത്രം ചെയ്യുക.

  എടുത്ത കാര്യം തിരികെ നൽകുവാനുള്ള ചിന്തയിലാണ് ആ വ്യക്തി. ആ ജോലിയെ നിർവ്വഹിക്കാൻ മൃദുലമായ ഒരു ഓർമ്മപ്പെടുത്തലിന് കഴിയും. നിരാശ തോന്നുകയും കർക്കശമായ തന്ത്രങ്ങൾ കൈക്കൊള്ളുകയും ചെയ്യുകയാണെങ്കിൽ, താങ്കൾ ആ വ്യക്തിയെ പിന്തിരിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. മാത്രമല്ല സമീപകാല ഭാവിയിൽ ആ വ്യക്തി താങ്കളെ ഒഴിവാക്കുവാനും സാദ്ധ്യതയുണ്ട്. മന്ത്രിക്കുക, പക്ഷേ അലറിവിളിക്കരുത്.


 • ചിങ്ങം

  ജീവിതത്തിലെ ആരെയോ സംബന്ധിച്ച് മുൻകൂട്ടി നിശ്ചയിച്ച ആശയങ്ങൾ പൂർണ്ണമായും ശരിയാകണമെന്നില്ല. പുതിയ പരിതഃസ്ഥിതികളിൽ പ്രവേശിക്കുന്നതിനുമുമ്പ് കാര്യങ്ങളെ താങ്കൾ അളന്നുനോക്കാറുണ്ട്. കാരണം, വലിയ നിയന്ത്രണത്തിന്റെ ഒരു അവബോധം അത് താങ്കൾക്ക് നൽകും.

  ചിലപ്പോൾ മുന്നിലേക്ക് സ്വയം എടുത്തുചാടുകുകയും, അറിയാവുന്നവയേയും, ധാരണകളേയും, ഇപ്പോൾ താങ്കൾ വിലയിരുത്തുന്ന വ്യക്തിയുമായി വലിയ ബന്ധമൊന്നുമില്ലാത്ത താങ്കളുടെ കഴിഞ്ഞകാല അനുഭവങ്ങളെയും അടിസ്ഥാനമാക്കി ഊഹാപോഹങ്ങൾ മെനയുകയും ചെയ്യും. ആ ആശയങ്ങളെ മാറ്റിവയ്ക്കുകയും മുൻവിധികളൊന്നുംകൂടാതെ ആ വ്യക്തിയെ അനുഭവിച്ചറിയുകയും ചെയ്യുക.


 • കന്നി

  എന്തായിത്തീരണമെന്ന ആശയഗതിയുളള ഒരു വ്യക്തിയെ താങ്കൾ സ്‌നേഹിക്കുമ്പോൾ, ആ വ്യക്തി ഇപ്പോൾ എങ്ങനെ ആണെന്നതിനെയല്ല താങ്കൾ സ്‌നേഹിക്കുന്നത്. ആരുടെയോ ക്ഷമതയിൽ താങ്കൾക്ക് വലിയ പ്രത്യാശകളുണ്ടായിരിക്കാം. വികസിച്ചുവരണമെന്ന് വിചാരിക്കുന്ന ക്രിയാത്മകമായ ധാരാളം സവിശേഷതകൾ ആ വ്യക്തിയിൽ കാണുവാനാകും. പക്ഷേ അവയൊന്നും താങ്കളുടെ നിയന്ത്രണത്തിലല്ല.

  ആ വ്യക്തി താങ്കളോട് യോജിക്കുകയും ചില കാര്യങ്ങളിൽ പ്രവർത്തിക്കാമെന്ന് ഉറപ്പുനൽകയും ചെയ്യുകയാണെങ്കിൽപ്പോലും, അക്കാര്യങ്ങൾ എപ്പോഴെങ്കിലും സംഭവിക്കും എന്ന് അതിനർത്ഥമില്ല. ഒരു സൗഹൃദമോ പ്രണയമോ ഇപ്പോൾ താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുന്നു. ഇതുവരെ വെളിവാക്കപ്പെടാത്ത എന്തോ താങ്കൾ പ്രതീക്ഷിക്കുന്നു. കാര്യങ്ങൾ ആയിരിക്കുന്ന മാർഗ്ഗത്തിൽ നല്ലതിനെ കണ്ടെത്താൻ ശ്രമിക്കുക.


 • തുലാം

  ആവശ്യമെന്നോ വേണമേന്നോ വിചാരിക്കുന്ന ഒരു കാര്യത്തിലേക്ക് ആരെയോ നിർബന്ധിക്കുവാനോ സമ്മർദ്ദം ചെലുത്തുവാനോ താങ്കൾ ശ്രമിക്കുകയാണ്. അത് മനഃപൂർവ്വമായിരിക്കില്ല. ഒരു പ്രത്യേകമായ ആദർശത്തിൽ ആ വ്യക്തി യോജിച്ചുകാണുന്നതിനുള്ള പ്രയത്‌നത്തിൽ ബോധപൂർവ്വമല്ലാതെ താങ്കൾ കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ആയിരിക്കാം.

  ആ പരിതഃസ്ഥിതിയെ മാറ്റുവാനായി എന്തെങ്കിലും കൗശലമോ കുറ്റമോ ഉപയോഗിക്കുകയാണെങ്കിൽ, ബോധപൂർവ്വമല്ലെങ്കിലും, അത് താങ്കളെ വേട്ടയാടാൻ തിരികെവരും. ആരെയും മാറ്റുവാൻ താങ്കൾക്ക് കഴിയുകയില്ല. താങ്കളെ തൃപ്തിപ്പെടുത്തുവാൻവേണ്ടും അവർ അനുരൂപമായിരിക്കുന്നു എന്ന് തോന്നിയാലും, അത് താൽക്കാലികം മാത്രമായിരിക്കും. അങ്ങനെ ചെയ്യുവാനുള്ള ഏതൊരു പ്രവണതയേയും തിരിച്ചറിയുകയും, അതിനെ അവസാനിപ്പിക്കുകയും വേണം.


 • വൃശ്ചികം

  താങ്കളെ അസ്വസ്ഥമാക്കുകയോ താങ്കൾക്ക് ദേഷ്യം തോന്നുകയോ ചെയ്ത ആരോടോ ധാരാളം കാര്യങ്ങൾ പറയുവാനുണ്ടായിരിക്കാം. പ്രക്ഷുബ്ദമായ ഒരു കൊടുങ്കാറ്റിനെ ആ ചിന്തകൾ മനസ്സിൽ രൂപപ്പെടുത്തുന്നുണ്ടായിരിക്കാം. വികാരങ്ങളുടെ കുത്തൊഴുക്കിൽ എടുത്തടിച്ചപ്പോലെ ഝടുതിയിൽ വീണ്ടുവിചാരമില്ലാതെ എല്ലാം പറഞ്ഞുപോകാം.

  പക്ഷേ വ്യക്തവും മനസ്സിലാക്കുവൻ കഴിയുന്നതുമായ ഒരു രൂപത്തിലായിരിക്കില്ല മിക്കവാറും അവ നിർഗ്ഗളിക്കുന്നത്. ആ വ്യക്തിയോട് എന്തെങ്കിലും പറയുന്നതിനുമുമ്പ്, അല്പവിരാമം കൈക്കൊള്ളുകയും അതിനെപ്പറ്റി ചിന്തിക്കുകയും വേണം. തിരഞ്ഞെടുക്കുന്ന വാക്കുകളെപ്പറ്റിയും നൽകുവാനുള്ള സന്ദേശത്തെപ്പറ്റിയും ചിന്തിക്കുക. സന്ദേശം വളരെ വ്യക്തമായി നൽകേണ്ടത് ആവശ്യമാണ്.


 • ധനു

  താങ്കളിപ്പോൾ അഭിമുഖീകരിക്കുന്ന ഒരു സംഗതിയുമായി ബന്ധപ്പെട്ട മുഖ്യ പ്രശ്‌നമെന്നത് അതിനെ ഒരു പ്രശ്‌നമായി താങ്കൾ കാണുന്നു എന്നതാണ്. സങ്കീർണ്ണമായും ബുദ്ധിമുട്ടായും കാണപ്പെടുന്ന ചില സാഹചര്യങ്ങളിൽ താങ്കൾ ഇപ്പോൾ വസിക്കുകയായിരിക്കാം. അതിനെപ്പറ്റി എത്രത്തോളം കൂടുതൽ ചിന്തിക്കുന്നുവോ, അത്രത്തോളം അത് സ്പഷ്ടമാകുകയും കൂടുതൽ ഭയാശങ്ക ഉളവാക്കുന്നതായി മാറുകയും ചെയ്യുന്നു. യഥാർത്ഥമായ അർത്ഥത്തിൽ ഇതൊരു പ്രശ്‌നമേയല്ല.

  എന്തോ എങ്ങനെയോ ആയിരുന്ന രീതിയുടെ ഒരു മാറ്റം മാത്രമാണിത്. മാത്രമല്ല താങ്കൾക്ക് പരിചിതമാകുവാൻവേണ്ടിയുള്ള എന്തോകൂടിയാണിത്. അതിനോട് ക്രമീകരിക്കപ്പെട്ട് ക്രമേണ വിജയകരമായ ഒരു രീതിയിൽ ഇടപഴകുവാൻ ശ്രമിക്കുക. ഒരു പ്രശ്‌നത്തെ പരിഹരിക്കുന്നതിനേക്കാൾ അതിനോട് പൊരുത്തപ്പെടുക എന്ന വിഷയമാണിത്. കാര്യങ്ങളെ അങ്ങനെ കാണുവാൻ ശ്രമിക്കുക.


 • മകരം

  യഥാർത്ഥമായും താങ്കൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുമായി മാത്സര്യത്തിലാകുന്നത് സ്വയം കാണുവാനാകും. പക്ഷേ മറ്റേ കക്ഷി കൂടുതൽ വിഷമകരമായി അതിനെ കാണും. താങ്കളെ അത് വികൃതമായ ഒരു സ്ഥാനത്ത് കൊണ്ടെത്തിക്കും. കാരണം ആ വ്യക്തിയുടെ അസ്വസ്ഥതയുടെ ഭാവം താങ്കളെയും അസ്വസ്ഥതപ്പെടുത്താം.

  ആ വ്യക്തിയ്ക്ക് എതിരായി പ്രവർത്തിക്കുക എന്നതിനെ അപേക്ഷിച്ച് സഹകരിച്ച് പ്രവർത്തിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, എല്ലാം സാദ്ധ്യമാണ്. ആഗ്രഹിക്കുന്നതിനെയും വേണമെന്നതിനെയും നിങ്ങൾക്കിരുവർക്കും പകർന്നുനൽകാൻ നല്ലൊരു പങ്കാളിത്തം സഹായിക്കും. മാത്രമല്ല അലംഘനീയമായ ഒരു സംഘമായി ഇരുവരും മാറുകയും ചെയ്യും.


 • കുംഭം

  താങ്കൾ തിരയുന്നത് സന്തോഷത്തെയല്ല, എന്തോ ആയിത്തീരണം എന്നതിനെയാണ്. സ്വയം സന്തോഷിപ്പിക്കുവാൻ ബാഹ്യതലത്തിലുള്ള ഉറവിടങ്ങളെ താങ്കൾ വിശ്വസിക്കുകയില്ല എന്നാണ് അത് അർത്ഥമാക്കുന്നത്. ഉള്ളിലുള്ള സന്തോഷത്തെ കണ്ടെത്തുവാൻ കഴിയുകയില്ലെങ്കിൽ, ഒരു വ്യക്തിയ്ക്കും, ആഡംബര കാറിനും, വലിയ രമ്യഹർമ്മ്യത്തിനും താങ്കളെ സന്തോഷിപ്പിക്കുവാൻ കഴിയുകയില്ല.

  ഈ കാര്യങ്ങളോ, അല്ലെങ്കിൽ താങ്കൾക്കുള്ള മറ്റെന്തെങ്കിലും ആഗ്രഹങ്ങളോ ഒരു ഉത്സാഹം ആദ്യം താങ്കളിൽ സൃഷ്ടിക്കാം. വിതയ്ക്കുന്ന ഒരു വിത്തിനെയെന്നപോലെ അതിനെ കൃഷി ചെയ്യുന്നില്ലെങ്കിൽ അത് നിലനിൽക്കുകയില്ല. അതിനെപ്പറ്റി ചിന്തിക്കുവാൻ കുറച്ച് സമയം ചിലവഴിക്കുക. അതിന് താങ്കളുമായി എന്താണ് ബന്ധമെന്ന് കണ്ടെത്തുകയും ചെയ്യുക.


 • മീനം

  നിസ്സാരമായ നിരാശ, പുച്ഛം, നിരൂപണാത്മകമായ അഭിപ്രായം തുടങ്ങിയവ ലോകം മുഴുവൻ താങ്കൾക്ക് എതിരാണെന്നുള്ള തോന്നൽ സൃഷ്ടിക്കുകയാണെങ്കിൽ, അല്പം പിന്നിലേക്കുമാറി കാഴ്ചപ്പാടിനെ ക്രമീകരിക്കേണ്ടിയിരിക്കുന്നു. ഈ കാര്യങ്ങൾ എല്ലാവർക്കും സംഭവിക്കുന്നു. എന്നാൽ അടുത്തകാലത്തായി കാര്യങ്ങളെ കൂടുതൽ വ്യക്തിപരമായി താങ്കൾ കാണുന്നു. സ്വന്തം അരക്ഷിതാവസ്ഥകൾ, തന്നിൽത്തന്നെയുള്ള വിശ്വാസരാഹിത്യം, സ്വന്തം കഴിവുകളിലും നൈപുണ്യങ്ങളിലുമുള്ള വിശ്വാസരാഹിത്യം തുടങ്ങിയവ ആയിരിക്കാം അതിന്റെ കാരണം.

  പക്ഷേ താങ്കളുടെ ഈ ഭയാശങ്കകൾ യാഥാർത്ഥ്യങ്ങളല്ല. സ്വന്തം ആത്മസംതൃപ്തിയ്ക്കുവേണ്ടി പ്രവർത്തിക്കുകയും, പ്രതികൂലമായ ഏതൊരു സംഭവങ്ങളിലൂടെയും ശുഭാപ്തിവിശ്വാസത്തോടുകൂടിയ വീക്ഷണവുമായി തുഴഞ്ഞുനീങ്ങുകയും ചെയ്യുക. ക്രിയാത്മകമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, ജീവിതത്തെ മാറ്റുവാൻ താങ്കൾക്കാകും.
അനുകൂലതകളും പ്രതികൂലതകളും ജീവിതത്തിന്റെ ഭാഗമാണ്. ഇന്നലെകളിലും ജീവിതത്തോടൊപ്പം അവ ഉണ്ടായിരുന്നു, ഇനിയും അവ നിരന്തരമായി സമയപ്രവാഹത്തോടൊപ്പം നിലകൊള്ളും.

എങ്കിലും, മുൻകൂട്ടിയുള്ള തിരിച്ചറിവും അതിലൂടെയുള്ള തയ്യാറെടുപ്പുകളും പ്രതികൂലസാഹചര്യങ്ങളെ അനുകൂലമാക്കുവാനും, അങ്ങനെ മനസ്സിനും ശരീരത്തിനും ആശ്വാസവും സന്തോഷവും പ്രദാനംചെയ്യുവാനും സഹായിക്കും.