Back
Home » ലയം
നല്ല കാര്യങ്ങൾ തുടങ്ങാൻ ഈ ആഴ്ച ഉത്തമം
Boldsky | 11th Jul, 2018 03:02 PM
 • മേടംഃ മാർച്ച് 21 - ഏപ്രിൽ 21

  വ്യാഴവുമായുള്ള ബുധന്റെ ചതുഷ്‌കോണം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനുള്ള ഒരു സമയമായിരിക്കും. ലക്ഷ്യങ്ങളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട പ്രചോദനാത്മകമായ വാർത്തകൾ ഇപ്പോൾ ഉണ്ടാകും. എങ്കിലും അത്യധികമായിട്ടൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

  സാമ്പത്തികം, ബന്ധങ്ങൾ തുടങ്ങിയ ചില പ്രത്യേക കാര്യങ്ങളിൽ ആശയഗതികൾക്ക് മാറ്റമുണ്ടാക്കേണ്ടിയിരിക്കുന്നു. അത്തരം കാര്യങ്ങളിൽ അടുത്ത കാലത്തായി വിരസമായ ഒരു സമയമാണ് ഉണ്ടായിരിക്കുന്നതെങ്കിൽ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടുകൂടി അവയെ നോക്കിക്കാണേണ്ട സമയമാണിത്.


 • ഇടവംഃ ഏപ്രിൽ 21 - മേയ് 21:

  വീട്ടുകാര്യങ്ങളിൽ എടുത്തുപറയത്തക്ക മാറ്റങ്ങൾ കാണുന്നുണ്ട്. ഒറ്റയായിട്ടാണ് ഇപ്പോൾ ജീവിക്കുന്നതെങ്കിൽ, ഒരു ബന്ധം ഉടലെടുക്കുവാനുള്ള സാദ്ധ്യതയുണ്ട്, മാത്രമല്ല അത് ആശങ്കാജനകവും ആയിരിക്കാം.

  വിവാഹിതരെ സംബന്ധിച്ച്, ഒരു പുതിയ കുടുംബത്തിന്റെ തുടക്കം സൂചിപ്പിക്കപ്പെടുന്നു. താങ്കളുടെ ബിസ്സിനസ് പങ്കാളി ലാഭത്തിന്റെ കാര്യത്തിൽ കൂടുതൽ മുന്നോട്ടുപോകാം എന്നതാണ് താങ്കളെ സംബന്ധിക്കുന്ന ഒരേയൊരു പോരായ്മ.


 • മിഥുനംഃ മേയ് 22 - ജൂൺ 21:

  ആരോഗ്യത്തെയും തൊഴിലിനെയും സംബന്ധിക്കുന്ന അതിവിപുലമായ ഒരു പുരോഗതി ബുധൻ-വ്യാഴം ചതുഷ്‌കോണത്തിൽ നിലകൊള്ളുന്നു.

  പ്രചോദനത്തിന്റെയും ഉത്സാഹത്തിന്റെയും വർദ്ധനവ് ലഭിക്കുന്നതുകാരണം താങ്കളുടെ ദിനചര്യകളിൽ മാറ്റമുണ്ടാകും. അധികമായ ജോലിഭാരവും ഇപ്പോൾ വന്നുപെടും. സമ്മർദ്ദത്തിന് വഴങ്ങേണ്ടിവരുമെങ്കിലും, താങ്കളുടെനേർക്കുള്ള സഹപ്രവർത്തകരുടെ മനോഭാവത്തിന് മാറ്റമുണ്ടാകും.


 • കർക്കിടകംഃ ജൂൺ 22 - ജൂലൈ 22:

  വരുമാനത്തിന്റെ പുതിയ ഉറവിടങ്ങൾ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഒരു ഘട്ടമാണ്. അർപ്പണബോധത്തോടെ ബന്ധങ്ങളിൽ ഇടപെട്ടിരിക്കുന്നവർ അടുത്ത വലിയ ചുവടുവയ്പുകൾ കൈക്കൊള്ളാം. മറ്റുള്ളവരോടുളള തങ്ങളുടെ വികാരവിചാരങ്ങളെ പ്രകടിപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകും.

  അവരോടുള്ള മാറുന്ന മനോഭാവം കാരണമായിട്ടാണ് അങ്ങനെ ഉണ്ടാകുന്നത്. എങ്കിലും, മറ്റുള്ളവർക്ക് താങ്കളോടുള്ള മനോഭാവത്തെ വിലകല്പിക്കുന്നതിനുള്ള അവസരവും ഇപ്പോൾ ഉണ്ടാകും. ഭാവിയെ ആസൂത്രണം ചെയ്യുന്നതിനുള്ള ശരിയായ സമയമാണിത്.


 • ചിങ്ങംഃ ജൂലൈ 23 - ആഗസ്റ്റ് 21:

  ഈ ഘട്ടത്തിൽ സർഗ്ഗാത്മകതയുടെയും ആത്മവിശ്വാസത്തിന്റെയും ഒരു പരിപോഷണം കാണുന്നുണ്ട്. അത് മഹത്തായ ആശയങ്ങൾ നെയ്‌തെടുക്കുന്നതിന് സഹായിക്കും.

  ജീവിതത്തിലോ താങ്കൾക്ക് ചുറ്റുമുള്ള വ്യക്തികളിലോ മാറ്റങ്ങളുണ്ടാക്കുന്നതിന് അത് സഹായിക്കും. കാര്യങ്ങളെ സംബന്ധിക്കുന്ന സ്ഥായിയായ താങ്കളുടെ പദ്ധതികൾ വിവിധ മാറ്റങ്ങൾക്ക് വിധേയമാകും. എങ്കിലും എല്ലാം ഒടുവിൽ നന്നായി കലാശിക്കും എന്ന കാര്യം ഓർത്തുകൊള്ളുക. താങ്കളുടെ വീട്ടിലെയും വ്യക്തിപരവുമായ ബന്ധങ്ങളിൽ പുരോഗതി കാണുന്നുണ്ട്. സ്ഥാനമാറ്റവും കാണുന്നുണ്ട്. താങ്കളുടെ ആശ്വാസത്തിന് അത് തികച്ചും അപ്പുറത്തായിരിക്കാം. എങ്കിലും ഒരു വെല്ലുവിളിയായി അതിനെ കൈക്കൊള്ളണമെന്ന് നിർദ്ദേശിക്കപ്പെടുന്നു.


 • കന്നിഃ ആഗസ്റ്റ് 22 - സെപ്റ്റംബർ 23:

  താങ്കളുടെ ആശയങ്ങളും കഴിവുകളും പുരോഗമിക്കുന്നതായി കാണുന്നു. അടുത്ത ബന്ധമുള്ളവരിലൂടെ അത് അറിയുവാൻ കഴിയും. വിജയത്തിൽ അത്യധികം സന്തോഷിക്കുവാനുള്ള സാദ്ധ്യതയുണ്ടെങ്കിലും, സ്വയം ഒതുങ്ങിക്കൂടുന്നത് നല്ലതായിരിക്കും.

  ധാരാളം അവസരങ്ങൾ താങ്കളുടെ മാർഗ്ഗത്തിൽ എത്തിച്ചേരും. ഈ ഘട്ടത്തിൽ താങ്കളുടെ പ്രധാന ശ്രദ്ധ ബന്ധങ്ങളെ വിലയിരുത്തുന്നതിനായിരിക്കണം. സാമൂഹ്യപ്രവർത്തനത്തങ്ങളിലും ബന്ധങ്ങളിലും മാറ്റമുണ്ടാകും.


 • തുലാംഃ സെപ്ടംബർ 24 - ഒക്ടോബർ 23:

  ശോഭനമായ ഒരു ഭാവിയ്ക്കുവേണ്ടിയുള്ള അടിസ്ഥാനം ഈ ഘട്ടത്തിൽ ക്രമീകരിക്കപ്പെടും. പൊതുവായ കാര്യങ്ങൾക്ക് കൂടുതൽ സമയം താങ്കൾക്ക് ലഭ്യമാകും. മറ്റുള്ളവർ താങ്കളുടെ വാക്കുകളെ കേൾക്കുകയും ചെയ്യും. വലിയ ഒരു കച്ചവടമോ വരുമാന ഉറവിടമോ കൂടുതലായി താങ്കളുടെ സന്തോഷത്തിന് കാരണമാകും.

  ആന്തരികശക്തി വർദ്ധിക്കും. അത് ചുറ്റുപാടുകളിലുള്ള മാറ്റങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുവാൻ സഹായിക്കും. തൊഴിൽമേഖലയിൽ ചില മാറ്റങ്ങൾ കാണുന്നുണ്ട്. കൂടുതലായി താങ്കൾക്ക് ആവശ്യമായ ശക്തിയെ നക്ഷത്രങ്ങൾ പകർന്നുനൽകും


 • വൃശ്ചികംഃ ഒക്ടോബർ 24 - നവംബർ 22:

  എടുത്തുപറയത്തക്ക ഒരു മാറ്റം തൊഴിൽമേഖലയിൽ കാണുന്നുണ്ട്. അവിടെ താങ്കളുടെ ആശയവിനിയമപ്രാപ്തി ആളുകളുടെമേൽ വിജയംവരിക്കാൻ സഹായിക്കും. ശോഭനമായ ഒരു ഭാവിയ്ക്കുവേണ്ടിയുള്ള അടിസ്ഥാനവും താങ്കൾ ക്രമീകരിക്കും.

  ജീവിതത്തിലെ പുതിയ പങ്കാളിത്തങ്ങളും ബന്ധങ്ങളും കൂടുതൽ മുന്നോട്ട് പോകുകയാണെന്ന് ഉറപ്പുവരുത്തും. യാത്രചെയ്യുന്നതിനോ, വിദ്യാഭ്യാസം നേടുന്നതിനോ ഉള്ള പുതിയ അവസരങ്ങൾ പ്രോത്സാഹിപ്പിക്കും. താങ്കളെ സംബന്ധിച്ച് അത്യധികം അനുകൂലമായ ഒരു ഘട്ടമാണിത്. അതിനാൽ ഏറ്റവും മെച്ചമായത് നേടിയെടുക്കാൻ ഇപ്പോൾ ശ്രമിക്കുക.


 • ധനുഃ നവംബർ 23 - ഡിസംബർ 22:

  എക്കാലവും വികസിതമായിക്കൊണ്ടിരിക്കുന്ന താങ്കളുടെ മനസ്സിൽനിന്നും പുതിയ ആശയങ്ങൾ ഉടലെടുക്കും. തൊഴിൽമേഖലയെ അടുത്ത നിലയിലേക്ക് കൊണ്ടുപോകുവാൻ വേണ്ടുന്ന നിയന്ത്രണം അത് നൽകും. എങ്കിലും, യഥാർത്ഥമായ പദ്ധതികളിൽ പിടിച്ചുനിൽക്കുവാൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള മാറ്റങ്ങൾ വിഷമമുണ്ടാക്കും എന്നതിനാൽ ദീർഘകാല ലക്ഷ്യങ്ങളെ പുനരാവിഷ്‌കരിക്കേണ്ടതുണ്ട്.

  താങ്കളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ ലോകത്തിനുമുന്നിൽ പ്രകടിപ്പിക്കുവാൻ ഈ ഘട്ടം പ്രോത്സാഹനം നൽകും. താങ്കളിൽ ഈ ഘട്ടത്തിൽ ചൊരിയപ്പെടുന്ന ശ്രദ്ധകളെ ആസ്വദിക്കുവാൻ ശ്രമിക്കുക. പുതുതായി നേടപ്പെടുന്ന കീർത്തിയെ സമൂഹത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടാക്കാൻ ഉപയോഗിക്കുക.


 • മകരംഃ ഡിസംബർ 23 - ജനുവരി 20:

  താങ്കളുടെ രാശിയിലെ മാറ്റങ്ങൾ അനുകൂലമെന്നതിനെ അപേക്ഷിച്ച് പ്രതികൂലമായിട്ടാണ് കാണപ്പെടുന്നത്. സ്‌നേഹജീവിതത്തിൽ പുതിയ കാര്യങ്ങൾ താങ്കൾ കണ്ടെത്താം. അത് പിന്നിലേക്ക് വലിക്കുകയും, ആ ബന്ധത്തെ സംബന്ധിച്ച് ഒരു ആത്മപരിശോധന നടത്തുവാൻ കാരണമാകുകയും ചെയ്യും.

  ജീവിതത്തിലെ മിക്ക പ്രതിരൂപങ്ങളുമായും താങ്കൾ മുഖാമുഖം വന്നുചേരും. കൂടുതലായുള്ള മറ്റ് വിവരങ്ങളുമായി പ്രതികരിച്ചുപോകുക താങ്കളെ സംബന്ധിച്ച് വിഷമകരമാണെങ്കിലും, സ്വയം പൊടിതുടച്ച് എഴുന്നേൽക്കേണ്ടിയിരിക്കുന്നു. തീർച്ചയായും പുതിയ തുടക്കത്തിന്റെ ഒരു സമയംതന്നെയാണ്.


 • കുംഭംഃ ജനുവരി 21 - ഫെബ്രുവരി 19:

  ജീവിതത്തിലെ ഒരു അടിസ്ഥാന ഘടകമായി കാണപ്പെടുന്ന ഒരു വ്യക്തിയുമായി താങ്കളെ ഈ ഘട്ടം പരിചയപ്പെടുത്തും. തൊഴിൽപരമായി നോക്കിയാൽ, ജോലിമാറ്റത്തെ സംബന്ധിക്കുന്ന താങ്കളുടെ പദ്ധതികൾ പ്രയത്‌നരഹിതമായിത്തന്നെ നിർവ്വഹിക്കപ്പെടും. പുതിയ ജോലിയിൽ സന്തോഷമായിരിക്കും.

  മാത്രമല്ല, ഭാവിയിൽ എടുത്തുപറയത്തക്ക പുരോഗതികൾ കൈവരിക്കുന്നത് കാണുവാനാകും. കുടുംബരഹസ്യങ്ങൾ പെട്ടെന്ന് വെളിവാക്കപ്പെടുകയും അവയെ കൈകാര്യം ചെയ്യുന്നതിനുള്ള സൂചനകളില്ലാതെ ആശങ്കയിൽ നിലകൊള്ളും. വ്യക്തിപരമായ ജീവിതമായിരിക്കുകയില്ല മാറുന്നതെങ്കിലും, കുടുംബത്തിലെ ചില അംഗങ്ങളുമായുള്ള താങ്കളുടെ ബന്ധം ഗണനീയമായ മാറ്റത്തിന് വിധേയമാകും.


 • മീനംഃ ഫെബ്രുവരി 20 - മാർച്ച് 20:

  ആവിഷ്‌കാരാത്മകമായ ആശയങ്ങളുടെയും മാറ്റങ്ങളുടെ ഒരു പ്രവാഹത്തിന്റെയും ഘട്ടമാണിത്. മുൻപ് താങ്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന പൊതുജനശ്രദ്ധയിൽ അതെല്ലാം താങ്കളെ നിലനിറുത്തും. എങ്കിലും അതൊക്കെ താങ്കളെ അഹങ്കാരിയാക്കുകയില്ല.

  എങ്കിലും എല്ലാ നേട്ടങ്ങളും ആസ്വദിക്കുന്നതിനുവേണ്ടി സൗമ്യമായി വർത്തിക്കണം. അവയൊക്കെ പൂർത്തിയാക്കാൻ കഴിയില്ലെങ്കിലും കൂടുതൽ സമ്മർദ്ദം കൈക്കൊള്ളരുത്. താങ്കളുടെ ബന്ധങ്ങൾ അടുത്ത നിലയിലേക്ക് മാറും. എങ്കിലും പങ്കാളിയുടെ സമ്മതം അതിനും ആവശ്യമാണ്.
നാമെല്ലാവരും പുതിയ തുടക്കങ്ങൾക്കുവേണ്ടി പ്രതീക്ഷിച്ചിരിക്കുകയാണ്, അല്ലേ? ജീവിതം എന്ന് വിളിക്കപ്പെടുന്ന കളിയിൽ വിജയിക്കുക എന്ന പ്രതീക്ഷമാത്രം അർപ്പിച്ചുകൊണ്ട് ഭൂതകാലത്തെ കുഴിച്ചുമൂടി നവീനമായ ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. ജീവിതത്തിൽ ഒരു മാറ്റമുണ്ടാകുവാൻ ആഗ്രഹിക്കുകയാണെങ്കിൽ, അതിനുവേണ്ടിയുള്ള ശരിയായ സമയമാണിതെന്ന്‌ കാണുന്നു.

ജ്യോതിഷത്തിൽ ജൂലായ് 9 പ്രത്യേകമായ ഒരു ദിനമാണ്. ചിങ്ങത്തിന്റെയും വൃശ്ചികത്തിന്റെയും രാശികളിൽ ബുധനും വ്യാഴവും ഒരു ചതുഷ്‌കോണമായി മാറുന്നു. അതായത് രണ്ട് ഗ്രഹങ്ങൾ പരസ്പരം 90 ഡിഗ്രി കോണിൽ എത്തുന്നതാണ് ഒരു ചതുഷ്‌കോണം. ഈ സാമീപ്യം ഈ ഗ്രഹങ്ങളുടെ വ്യതിരിക്തമായ ശക്തികളെ വർദ്ധിപ്പിക്കുകയും, അതിന്റെ പ്രഭാവം പന്ത്രണ്ട് രാശികളിലും അനുഭവപ്പെടുകയും ചെയ്യുന്നു.