Back
Home » ഏറ്റവും പുതിയ
റിയൽമീ 1, റെഡ്മി നോട്ട് 5 എന്നിവയെക്കാളും മികച്ചതോ മോട്ടോ E5?
Gizbot | 11th Jul, 2018 06:25 PM
 • മോട്ടോ ഇ 5 പ്ലസ്

  മോട്ടോ ഇ 5 പ്ലസ് ഓറിയോയിൽ ആണ് പ്രവർത്തിക്കുന്നത്. 6 ഇഞ്ച് HD + 720x1440 പിക്സൽ റെസൊല്യൂഷനുള്ള 18: 9 അനുപാതമുള്ള മാക്സ് വിഷൻ ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 1.4GHz ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 SoC, 3 ജിബി റാമും, ഡ്യുവൽ സിം എന്നിവയാണ് പ്രധാന സവിശേഷതകൾ. ക്യാമറയുടെ കാര്യത്തിൽ മോട്ടോ E5 പ്ലസ് f / 2.0, എൽഇഡി, PDAF, ലേസർ ഓട്ടോഫോക്കസ് ഉപയോഗിച്ചുള്ള 12 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണുള്ളത്.

  32GB ഇൻബിൽറ്റ് സ്റ്റോറേജും സ്മാർട്ട് ഫോണിലുണ്ട്. മൈക്രോഎസ്ഡി കാർഡ് വഴി 128GB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാം. 15 മിനിറ്റ് ചാർജിംഗിൽ 6 മണിക്കൂർ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 15W ടർബോ ചാർജിനുള്ള പിന്തുണയോടെയാണ് മോട്ടോ ഇ 5 പ്ലസിന്റെ 5000mAh ബാറ്ററി എത്തുന്നത്. 4 ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത് 4.2 എൽഇ, ജിപിഎസ്, എ-ജിപിഎസ്, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.


 • മോട്ടോ E5

  ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.0 ഓറിയോ, 5.7 ഇഞ്ച് എച്ച്ഡി + 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള മാക്സ് വിഷൻ ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 1.4 GHz ക്വാഡ് കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 425 SoC, 2 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. ക്യാമറ വരുന്നത് മോട്ടോ E5ന് 13 മെഗാപിക്സൽ റിയർ ക്യാമറയും മുൻവശത്ത് 5 മെഗാപിക്സൽ സെൽഫ് ക്യാമറയാണ്. 16 ജി.ബി. ഇൻബിൽറ്റ് സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ മൈക്രോഎസ്ഡി കാർഡ് വഴി 128GB വരെ വർദ്ധിപ്പിക്കാനാകും.4 ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത് 4.2 എൽഇ, ജിപിഎസ്, എ-ജിപിഎസ്, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ ആയി ഫോണിലുള്ളത്.


 • ഓപ്പോ റിയൽമീ 1

  ഓപ്പോയുടെ റിയൽമീ 1 എത്തുന്നത് ഒക്റ്റാ കോർ MediaTek Helio P60 SoC പ്രൊസസർ കരുത്തുമായാണ്. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡൽ, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡൽ, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡൽ എന്നിങ്ങനെ മൂന്ന് വേർഷനുകളാണ് ഫോണിനുള്ളത്.കളർ ഒഎസ് 5.0 അധിഷ്ഠിത ആൻഡ്രോയ്ഡ് 8.1 ഓറിയോ ആണ് ഫോണിന്റെ സോഫ്റ്റ്‌വെയർ.

  പിറകിലും മുൻഭാഗത്തും ഓരോ ക്യാമറകൾ വീതമാണ് ഓപ്പോ Realme 1ന് ഉള്ളത്. പിറകിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിനുള്ളത്. ഈ ക്യാമറകൾ രണ്ടും മാന്യമായ രീതിയിലുള്ള ചിത്രങ്ങൾ എടുക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇവയോടൊപ്പം AI ബ്യൂട്ടി 2.0 സവിശേഷതയും ഈ ക്യാമറക്കുണ്ട്. 3410mAh ബാറ്ററിയാണ് ഫോൺ നൽകുന്നത്. എന്നാൽ ഇത് അഴിക്കാൻ പറ്റാത്ത തരത്തിലുള്ള ബാറ്ററി ആയിരിക്കും. 156x75.3x7.8mm ആണ് ഫോണിന്റെ അളവുകൾ വരുന്നത്. ഭാരം 158 ഗ്രാമും. ഫോൺ ബോർഡിൽ AI അധിഷ്ഠിത ബോർഡും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

  ഒരാവശ്യവുമില്ലാതെ വെറുതെ ഫോണിൽ നിന്ന് നെറ്റ് തീരുന്ന പ്രശ്നം എങ്ങനെ ഇല്ലാതാക്കാം?


 • റെഡ്മി നോട്ട് 5

  ഷവോമി റെഡ്മി നോട്ട് 5ന് 5.99 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 2160X1080 പിക്‌സല്‍ റസൊല്യൂഷനാണ്. ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ടിലാണ്. ഒക്ടാകോര്‍ 1.8GHz Kryo 260 സിപിയു, അഡ്രിനോ 509 ജിപിയു എന്നിവയുമുണ്ട്. 4ജിബി/ 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

  12എംപി/ 5എംപി പ്രൈമറി ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകള്‍. 4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റെഡ്മി നോട്ട് 5 3ജിബി റാം, 32ജിബി സ്‌റ്റോറേജിന് 9,999 രൂപയും 4ജിബി റാം 64 ജിബി സ്റ്റോറേജിന് 11,999 രൂപയുമാണ്.
ഇന്നലെ മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ മോട്ടോ ഇ 5 പ്ലസ്, മോട്ടോ ഇ 5 എന്നീ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. 6 ഇഞ്ച് ഡിസ്പ്ളേ, 18:9 ഡിസ്പ്ളേ, 5000 mAh വരെയുള്ള ബാറ്ററി തുടങ്ങിയ ഒരുപിടി സവിശേഷതകൾ ഈ മോഡലുകൾക്കുണ്ട്. മോട്ടോ E5 പ്ലസിന് 11,999 രൂപയും മോട്ടോ E5ന് 9,999 രൂപയുമാണ് വില വരുന്നത്. ഈയവസരത്തിൽ ഒരു ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് മുമ്പ് ഈ നിരയിലെ മറ്റു ഫോണുകളുമായൊരു താരതമ്യ പഠനം നന്നാവും.