Back
Home » ഏറ്റവും പുതിയ
ഇന്ത്യയിൽ മൂന്നിൽ ഒന്ന് പേരും സ്മാർട്ഫോണിന് അടിമപ്പെട്ടവരാണെന്ന് പഠനറിപ്പോർട്ട്!
Gizbot | 11th Jul, 2018 08:00 PM
 • അതിശയകരമായ റിസൾട്ട്

  വേണ്ടതിനും വേണ്ടാതാതിനുമെല്ലാം ദിനവും നൂറ് തവണ നമ്മൾ നമ്മുടെ ഫോൺ തുറന്നു നോക്കിക്കൊക്കെണ്ടേയിരിക്കുന്നു. 2015ൽ നടത്തിയ ഒരു പഠന പ്രകാരം 51 ശതമാനം മുതിർന്നവരും ഓരോ 11 മിനിട്ടിലും തങ്ങളുടെ ഫോൺ ഒരു തവണയെങ്കിലും ശരാശരി തുറന്നു നോക്കുന്നുണ്ട്. ഈ കണക്കുകൾ കുട്ടികളിലേക്കും യുവാക്കളിലേക്കും നീളുമ്പോൾ അതിലും അതിശയകരമായ റിസൾട്ട് ആണ് തന്നിരിക്കുന്നത്.


 • പഴി ചാരിയിട്ട് എന്ത് കാര്യം?

  കുട്ടികളോട് മാതാപിതാക്കൾ രായ്ക്ക് രാമാനം ആ ഫോണൊക്കെ മാറ്റി വെച്ചു വല്ലതും പഠിക്കാൻ നോക്ക് എന്ന് ഉപദേശിക്കുമ്പോൾ ഈ പറയുന്ന മുതിർന്നവർ തന്നെ കുട്ടികളെ പോലെ ഫോൺ ഉപയോഗത്തിന് അടിമപ്പെട്ടവർ ആണ് എങ്കിൽ കുട്ടികളെ മാത്രം പഴി ചാരിയിട്ട് എന്ത് കാര്യം? ഇവിടെ സ്മാർട്ട്‌ഫോൺ ഉപയോഗത്തിൽ കുട്ടികൾ, മുതിർന്നവർ എന്ന് കണക്കില്ലാതെ എല്ലാവരും അടിമപ്പെട്ടു കിടക്കുകയാണ്.


 • എന്താണ് നമ്മൾ ചെയ്യേണ്ടത്?

  ശാസ്ത്രം പുരോഗതി ഏറെ കൈവരിച്ചപ്പോൾ സാങ്കേതിക വിദ്യയിൽ, പ്രത്യേകിച്ച് സ്മാർട്ഫോണുകളുടെ കാര്യത്തിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ നടന്നപ്പോൾ അതെല്ലാം നമ്മുടെ നിത്യ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കാൻ ശ്രമിക്കേണ്ടതിന് പകരം നമ്മൾ ഇത്തരത്തിൽ ഫോണുകളോട് കൂടുതൽ അടിമപ്പെട്ടു കിടക്കുന്നു. എന്താണ് നമ്മൾ ചെയ്യേണ്ടത്?


 • ഇത് ഇന്റെർനെറ്റിന് മുമ്പുള്ള കഥ.

  ഇന്റർനെറ്റ് വയുന്നതിന് മുമ്പുള്ള ചില കണക്കുകൾ ഇവിടെ നമ്മൾ അറിയുന്നത് നന്നാവും. 38 വർഷം എടുത്തിട്ടാണ് റേഡിയോ 50 മില്യണ് ആളുകളിലേക്ക് എത്തിയത്. അതുപോലെ ടെലിഫോണ് 20 വർഷം എടുക്കേണ്ടി വന്നു 50 മില്യണ് ആളുകളിലേക്ക് എത്താൻ. മറ്റൊരു കണ്ടുപിടിത്തമായ ടെലിവിഷൻ 50 മില്യണ് ആളുകൾ ഉപയോഗിച്ചു തുടങ്ങാൻ എടുത്തത് 13 വർഷവും. ഇത് ഇന്റെർനെറ്റിന് മുമ്പുള്ള കഥ.


 • സോഷ്യൽ മീഡിയയുടെ വരവ്

  അങ്ങനെ ഇന്റർനെറ്റ് അഥവാ www വന്നപ്പോൾ വെറും 4 വർഷം മാത്രമേ വേണ്ടി വന്നുള്ളൂ ഈ 50 മില്യണ് ആളുകളിലേക്ക് എത്താനായി. സോഷ്യൽ മീഡിയയുടെ വരവ് ഒന്നുകൂടെ വേഗത്തിൽ ആയിരുന്നു. Myspace രണ്ടര വർഷം കൊണ്ട് ഈ കണക്ക് തികച്ചപ്പോൾ ഫേസ്‍ബുക്കിന് വേണ്ടി വന്നത് രണ്ടു വർഷം മാത്രം. വീഡിയോ പ്ലാറ്ഫോമായ യൂട്യൂബിന് വേണ്ടി വന്നത് ഒരു വർഷം മാത്രവും. Angry Bird ഗെയിം എടുത്തത് വെറും 35 ദിവസം മാത്രമാണെങ്കിൽ Pokemon Go എടുത്തത് വെറും 7 ദിവസം മാത്രമാണ്.


 • കൂടുതൽ സമയം ഇന്റർനെറ്റിൽ മുഴുകിയിരിക്കുന്നു.

  കണക്കുകൾ കേട്ട് ഞെട്ടിയോ. അതേ, അല്പമൊന്ന് നമ്മൾ അതിശയിക്കും. കാരണം ശാസ്ത്രം പുരോഗതി കൈവരിക്കുമ്പോൾ, കാര്യങ്ങൾ കൂടുതൽ മനുഷ്യന് എളുപ്പമാക്കുന്നു രീതിയിൽ ആക്കുമ്പോൾ അതിൽ നിന്നും നമുക്ക് സാധിക്കേണ്ടത് അവയുപയോഗിച്ച് പരമാവധി നമ്മുടെ സമയം ലാഭിക്കാനും കൂടുതൽ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനായി സമയം വിനിയോഗിക്കാനുമാണ്. എന്നാൽ നമ്മൾ ചെയ്യുന്നതോ നേരെ തിരിച്ചും. കൂടുതൽ സമയം ഇന്റർനെറ്റിൽ മുഴുകിയിരിക്കുന്നു.

  വാട്ട്‌സാപ്പ് അപകടകരമായ സന്ദേശങ്ങള്‍ ഇനി നിങ്ങളെ അറിയിക്കും


 • ശ്രദ്ധിക്കുക

  ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ ഉപയോഗം പാടെ നിർത്തണമെന്നോ ഉപേക്ഷിക്കണമെന്നോ പറയുകയല്ല ഇവിടെ. കാരണം അത് എനിക്കും നിങ്ങൾക്കും സാധിക്കാത്തതാണ് എന്ന് മാത്രമല്ല, ഇന്ന് നമുക്ക് ഇവയെല്ലാം ഏറെ ആവശ്യവുമാണ്. എന്നാൽ മാനസികമായി വെറും ഫോണിലും ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും മാത്രം കണ്ണു നട്ടിരിക്കുന്ന കുടുംബത്തെയും ഭാവിയെയും ജീവിതത്തെയും കുറിച്ച് ബോധമില്ലാത്ത ഒരു സമൂഹത്തെ വളർത്തിയെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. നമ്മൾ സ്വയം ചെയ്തു കാണിച്ചു കൊടുത്താലേ അത് കുട്ടികളും ചെയ്യൂ എന്ന് മനസ്സിലാക്കുക.
ഇന്ത്യയിൽ മൂന്നിൽ രണ്ടു പേരും സ്മാർട്ഫോൺ ഉപയോഗത്തിന് അടിമപ്പെട്ടവരാണെന്ന് പഠന റിപ്പോർട്ട്. "The State of Digital Lifestyles - 2018" എന്ന ലേബലിൽ ആഗോളതലത്തിൽ നടക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് 90 ശതമാനം ആളുകളും സാങ്കേതികവിദ്യയുടെ വരവ് അവരുടെ ജീവിതത്തിൽ ഏറെ ഗുണങ്ങളുണ്ടാക്കി എന്നാണ്. എന്നിരുന്നാലും ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സ്മാർട്ഫോൺ ജനതയുടെ മൂന്നിലൊന്നും സ്മാർട്ഫോണിന് അടിമപ്പെട്ടു എന്നത് ഗൗരവം നിറഞ്ഞ വിഷയം തന്നെ.