Back
Home » യാത്ര
കർണാടകയിലെ കുഡാലാസംഗമ തീർത്ഥാടന കേന്ദ്രത്തിന്റെ പ്രത്യേകതകൾ
Native Planet | 11th Jul, 2018 07:01 PM
 • കുദാൽസംഗമ സന്ദർശിക്കാൻ അനുയോജ്യമായ സമയം

  ഈ പ്രദേശവും അതിനടുത്തുള്ള സ്ഥലങ്ങളും ഒക്കെ വളരെയധികം ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങൾ ആയതിനാൽ വേനൽക്കാലങ്ങളിൽ പൊതുവെ ഇവിടെ സന്ദർശകർ കുറവായിരിക്കും. എങ്കിലും ഹിന്ദു മതത്തിൽപ്പെട്ട ഭക്തജനങ്ങൾ പലരും ഈ സ്ഥലത്ത് വർഷത്തിലുടനീളം തീർത്ഥാടനത്തിനായി വന്നെത്തുന്നത് നിങ്ങൾക്ക് ദർശിക്കാനാവും. യാത്ര സുഖകരമായിരിക്കണമെങ്കിൽ ഒക്ടോബർ മുതൽ ഫെബ്രുവരി അവസാനം വരെയുള്ള നാളുകളാണ് ഏറ്റവും മികച്ചത്. ഇക്കാലയളവിലെ കാലാവസ്ഥ അളവിലധികം ശാന്തമുകരിതവും സന്തോഷം പകരുന്നതും ആയിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഉല്ലാസപൂർവം ഇവിടുത്തെ മുഴുവൻ സ്ഥലങ്ങളിലും ചുറ്റിയടിക്കാം

  PC:Manjunath Doddamani Gajendragad


 • കുദാൽസംഗമയിലേക്ക് എങ്ങനെ എത്തിച്ചേരാം

  വിമാനമാർഗമാണ് നിങ്ങളുടെ യാത്രയെങ്കിൽ ഇവിടെനിന്ന് 170 കിലോമീറ്ററിലായി ഹൂബ്ലി വിമാനത്താവളം സ്ഥിതി ചെയ്യുന്നുണ്ട്. അവിടെ വന്നിറങ്ങിയ ശേഷം നിങ്ങൾക്ക് കുടാലസംഗമയിലേക്ക് എത്തിച്ചേരാനായി ബസിലോ ടാക്സിയിലോ സഞ്ചരിക്കാവുന്നതാണ്. എയർപോർട്ടിൽ നിന്ന് ഏകദേശം നാല് മണിക്കൂർ സമയമെടുക്കും ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനായി.

  റെയിൽ മാർഗ്ഗമാണ് യാത്രയെങ്കിൽ ബഗൽകോട്ട് ജംഗ്ഷനിലേക്ക് ട്രെയിൻ പിടിക്കുന്നതാവും ഉത്തമം. തീർത്ഥാടന കേന്ദ്രത്തിൽ നിന്നും ഏകദേശം 50 കിലോമീറ്റർ ദൂരത്തിലായാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. സ്റ്റേഷന് പുറത്തിറങ്ങിക്കഴിഞ്ഞാൽ കുടാലസംഗമയിലേക്ക് എത്തിച്ചേരാനായി എളുപ്പത്തിൽ നിങ്ങൾക്ക് ബസ്സുകളും ടാക്സികളും ലഭ്യമാകും

  ഇനി റോഡ് യാത്രയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ കുദാൽസംഗമ തീർത്ഥാടന കേന്ദ്രത്തിലേക്ക് വന്നെത്താൽ സഹായകമാകുന്ന റോഡുകളെല്ലാം തന്നെ നല്ല രീതിയിൽ പണികഴിപ്പിച്ചിരിക്കുന്നു. അതിനാൽ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിൽ നിന്നും എളുപ്പത്തിൽ റോഡ് മാർഗം യാത്രചെയ്ത് ഇങ്ങോട്ട് എത്തിച്ചേരാവുന്നതാണ്


 • കുദാൽസംഗമത്തെകുറിച്ച് ഒരല്പം

  കൃഷ്ണ, മലപ്രഭാ എന്നീ നദികളുടെ സംഗമസ്ഥാനമായ ബാഗൽകോട്ട് ജില്ലയിലാണ് കുദാൽസംഗമ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ശൈവകുലം എന്നറിയപ്പെടുന്ന ഹിന്ദുക്കൾക്കിടയിലെ ലിംഗായത്ത് വിഭാഗത്തിൽ പെട്ട ഭക്തജനങ്ങളാണ് കൂടുതലായും ഇവിടെ വന്നെത്തുന്നത്. ലിംഗായത്ത് വിഭാഗത്തിന്റെ സ്ഥാപകനും ആത്മീയ ഗുരുവുമായിരുന്ന ബസവണ്ണ എന്ന ദിവ്യസന്യാസിയുടെ സമാധി ഇവിടെ കുടികൊള്ളുന്നു. അദ്ദേഹത്തിൻറെ പാദങ്ങളിൽ സ്വയം അർപ്പിക്കാനും അനുഗ്രഹാശ്ശേഷങ്ങൾ നേടിയെടുക്കാനുമായി ലക്ഷക്കണക്കിനാളുകളാണ് വർഷംതോറും ഇവിടേക്ക് വന്നെത്തുന്നത്.

  കുദാൽസംഗമ തീർത്ഥാടന കേന്ദ്രത്തിന്റെ പരിസരങ്ങളിലായി പുരാതന ക്ഷേത്രങ്ങൾ അനവധിയുണ്ട്. ഇവിടുത്തെ സംഗമനതാ ക്ഷേത്രം ശില്പകലാ മൂല്യങ്ങളുടെ പേരിൽ ഏറെ പ്രസിദ്ധിയാർജ്ജിച്ചതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ചാലൂക്യ ഭരണവംശജരുടെ കീഴിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു.. ശിവഭഗവാന് സമർപ്പിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രം. എങ്കിലും ഇതിൻറെ അകത്തളങ്ങളിൽ നിങ്ങൾക്ക് മറ്റ് പല ഹൈന്ദവ ദേവീദേവന്മാരുടെ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമൊക്കെ ദർശ്ശിക്കാനാവും. നിങ്ങൾ എന്തുകൊണ്ട് തീർച്ചയായും ഈ സ്ഥലം സന്ദർശിക്കണം എന്നതിന്റെ പ്രധാനകാരണം ഇവിടുത്തെ ശാന്തമുഖരിതവും ആത്മീയസുന്ദരവുമായ അന്തരീക്ഷത്തെ വ്യവസ്ഥിതിയാണ്. ഇവിടെ നിറഞ്ഞു നിൽക്കുന്ന പ്രസന്നത ഏതൊരാളുടെയും അന്തരാത്മാവിലേക്ക് കടന്നുചെന്നുകൊണ്ട് അവരുടെ മനസ്സിനെയും ശരീരത്തെയും ഉണർത്താൻ സഹായിക്കുന്നു..

  PC:Manjunath nikt


 • എന്തുകൊണ്ട് ഇവിടം സന്ദർശിക്കണം

  രണ്ട് നദികളുടെ സംഗമസ്ഥാനത്തായി നിലകൊള്ളുന്നു എന്ന കാരണത്താൽ ഈ തീർത്ഥാടന മേഖല എപ്പോഴും ആശ്ചര്യഭരിതവും പ്രസന്നവദവുമായ പരിസ്ഥിതി കാഴ്ചവയ്ക്കുന്നു. ദൈവീക സാന്നിദ്ധ്യത്തെ ചേർത്തുപിടിക്കുന്നതിനോടൊപ്പം സമീപപ്രദേശങ്ങളിൽ നിലകൊള്ളുന്ന വനാന്തരീക്ഷത്തിലേക്കും നിങ്ങൾക്ക് ചേക്കേറാവുന്നതാണ്. വ്യത്യസ്തതയാർന്ന നിരവധി സസ്യലതാദികളും പടുകൂറ്റൻ കാട്ടുവൃക്ഷങ്ങളുമൊക്കെ നിങ്ങളെ ആവേശഭരിതരാക്കും എന്നകാര്യം സംശയമില്ല. ഏറ്റവും മികച്ച പാതയോരങ്ങളാണ് ഈ വനാന്തരങ്ങൾ ഒരുക്കി വച്ചിരിക്കുന്നത് എന്നതിനാൽ നിങ്ങളുടെ യാത്ര തീർച്ചയായും സുഖകരവും സന്തോഷകരമായിരിക്കും. അതുപോലെ ഇവിടുത്തെ മ്യൂസിയത്തിലേക്ക് ചുവടു വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് ബാഗൽകോട്ട് നാടിൻറെ ചരിത്ര സമ്പന്നതയേയും ബസവണ്ണ ഗുരുവിന്റെ ജീവിതശൈലിയെക്കുറിച്ചുമൊക്കെ മനസ്സിലാക്കാനാവും. അദ്ദേഹത്തിൻറെ ജീവിതകാലഘട്ടത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ടെന്ന് കരുതപ്പെടുന്ന നിരവധി കരകൗശല വസ്തുക്കൾ ഇവിടെ നിങ്ങൾക്ക് മ്യൂസിയത്തിൽ കാണാനാവും..

  അപ്പോൾ എന്നുപറയുന്നു...! ശാന്തസുന്ദരമായ ഈ സ്ഥലത്തേക്ക് എത്രയും പെട്ടെന്ന് യാത്ര പുറപ്പെടുകയല്ലേ....?? എങ്കിൽ എത്രയും പെട്ടെന്ന് നിങ്ങളുടെ ബാഗുകൾ പാക്ക് ചെയ്തോളൂ....! ഇവിടെ വന്നെത്തി എല്ലാം മറന്നു കൊണ്ട് സ്വയം ധ്യാനത്തിൽ മുഴുകിയിരുന്നാലോ...


  PC- Mankalmadhu
അനവധി ക്ഷേത്രങ്ങളുടെയും തീർത്ഥാടന കേന്ദ്രങ്ങളുടെയുമൊക്കെ സ്വന്തം നാടാണ് കർണാടക. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ചരിത്രപരവും മതപരവുമായ സ്ഥലങ്ങളുടെ പട്ടിക കണക്കിലെടുത്താൽ ഏറ്റവും മുന്നിൽതന്നെ സ്ഥാനമുറപ്പിച്ചിട്ടുണ്ടാവും ഇവിടുത്തെ സ്ഥലങ്ങൾ. അത്തരത്തിൽ ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്ന പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ബാഗൽകോട്ട് നഗരം. ചരിത്ര സമ്പന്നതയും മതസത്യങ്ങളുമൊക്കെ ഒത്തു ചേർന്നു നിൽക്കുന്ന നിരവധി ക്ഷേത്രസമുച്ചയങ്ങളും സ്മാരകസൗധങ്ങളുമൊക്കെ നിങ്ങൾക്കവിടെ ഈ പ്രദേശത്തിന്റെ അതിർത്തികൾക്കുള്ളിൽ കാണാൻ കഴിയും.. എങ്കിൽ പിന്നെ ഈ വാരാന്ത്യ നാളുകളിൽ നമുക്ക് ബഗൽകോട്ട് തീർഥാടന കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചാലോ...? ഹൈന്ദവരായ ഭക്തജനങ്ങളുടെ, പ്രത്യേകിച്ചും ശൈവകുലത്തിൽ പെട്ടവരുടെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് കുദാൽസംഗമ. പരിപാവനമായതും ദൈവീകത നിറഞ്ഞുനിൽക്കുന്നതുമായ നിരവധി സ്ഥലങ്ങൾ ഈ തീർത്ഥാടന കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.

കർണാടകയിലെ കുഡാലാസംഗമ തീർത്ഥാടന കേന്ദ്രത്തെക്കുറിച്ച് നിങ്ങൾക്ക് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ശാന്തസുന്ദരമായ ഈ സ്ഥലത്തേക്ക് ഇന്ന് തന്നെ നിങ്ങളൊരു യാത്ര പ്ലാൻ ചെയ്യണം. ഇവിടുത്തെ അങ്കണങ്ങളിൽ വന്നിരുന്ന് എല്ലാം മറന്നുകൊണ്ട് സ്വയം ധ്യാനിക്കാനും ആത്മസംതൃപ്തി കൈവരിക്കാനും കഴിയുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരനുഭവമായിരിക്കും. കുദാൽസംഗമപ്രദേശത്തിൻറെ പ്രത്യേകതകളെക്കുറിച്ച് കൂടുതലായറിയാനായി തുടർന്ന് വായിക്കുക...