Back
Home » ലയം
ദിവസഫലം (12-7-2018 - വ്യാഴം)
Boldsky | 12th Jul, 2018 06:57 AM
 • മേടം

  വരാൻപോകുന്ന ഒരു പദ്ധതിയുടെ പ്രധാനപ്പെട്ട എല്ലാ ഘടകങ്ങളും യഥാർത്ഥ മാർഗ്ഗത്തിൽനിന്ന് വ്യതിചലിച്ചും ക്രമരഹിതവുമായും കാണപ്പെടുന്നു. അതിനെ നേരെയാക്കുവാനുള്ള ഏറ്റവും മെച്ചമായ ശ്രമം കൈക്കൊള്ളുന്നുവെങ്കിലും, അത് മാർഗ്ഗഭ്രംശത്തിലാകുകയും, ആകെ കുഴപ്പമായെന്ന് തോന്നുകയും ചെയ്യുന്നു.

  അങ്ങനെയാണത് കാണപ്പെടുന്നതെങ്കിലും, അടുത്ത കാലത്തായി ഉണ്ടായിരുന്ന ആത്മവിശ്വാസത്തോടെ അതിനെ കൈകാര്യം ചെയ്യുകയാണെങ്കിൽ, താങ്കളുടെ ആവശ്യംപോലെതന്നെ അവയെല്ലാം യഥാസ്ഥാനങ്ങളിൽ വന്നുചേരുന്നതായി കാണുവാനാകും. എടുത്തുചാടുവാൻ ശ്രമിക്കരുത്. ഒരു സമയം ഒരു കാര്യം എന്ന രീതിയിൽ ഓരോന്നിനെയും കൈകാര്യം ചെയ്യുക.


 • ഇടവം

  ഒരു സ്വപ്നത്തെ, കേവലം നേരമ്പോക്കിന്റേതായ ഒരു ഭ്രമാത്മകത എന്നതിലുപരി, അത് താങ്കളുടെ യാഥാർത്ഥ്യമാകണമെന്ന് വിചാരിക്കുകയാണെങ്കിൽ, അതിനെ ഒരു രൂപരേഖയാക്കിമാറ്റാം. താങ്കൾക്ക് ആവശ്യമായതെന്തോ ഇപ്പോഴും അതൊരു സ്വപ്നമായി നിലകൊള്ളുകയാണ്. പക്ഷേ അത് അവിടെത്തന്നെ നിലകൊള്ളേണ്ടതല്ല.

  അതൊരു രൂപരേഖയാണെന്ന് ചിന്തിക്കുകയാണെങ്കിൽ, ആവശ്യമായ എല്ലാ വിഭവങ്ങളും ഇല്ലെങ്കിൽപ്പോലും, താങ്കളുടെ ആ ഭാവി ഭാഗത്തെ രൂപകല്പനചെയ്യുവാനായി അതിനെ കണക്കാക്കാം. അതേസമയം ഏതൊരു ഘട്ടത്തിനും ആവശ്യമായപോലെ മറ്റ് ധാരാളം കാര്യങ്ങൾ ചെയ്യുവാനുണ്ട്. ആസൂത്രണം ചെയ്യുന്ന ഘട്ടങ്ങളിലെല്ലാം ആ സ്വപ്നത്തെ ഒരു യാഥാർത്ഥ്യമായി ചിന്തിക്കുക.


 • മിഥുനം

  പരിഹരിക്കാനാകുമെന്ന് താങ്കൾക്കൊരിക്കൽ ആത്മവിശ്വാസം ഉണ്ടായിരുന്ന ഒരു പ്രശ്‌നത്തെ പരിഹരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ബന്ധപ്പെടുമ്പോൾ ഒരു ആത്മസന്ദേഹം അനുഭവപ്പെടാം. ഈ അരക്ഷിതാവസ്ഥയെക്കുറിച്ച് മറ്റാരെങ്കിലും അറിയുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ല.

  കാരണം മറ്റുള്ളവരാൽ ഭരിക്കപ്പെടുവാൻ താങ്കൾ ഇഷ്ടപ്പെടുന്നില്ല. ചിലപ്പോൾ ഒരല്പം ആത്മസന്ദേഹം ഇക്കാര്യത്തിൽ സഹായിക്കാം. ആ വിഷയത്തെ പുനർ വിലയിരുത്തൽ നടത്തണമെന്നും ദിശയെ മാറ്റണമെന്നും താങ്കൾ ആഗ്രഹിക്കുന്നു. സഹായത്തിന് അഭ്യർത്ഥിക്കുകയാണെങ്കിൽ, താങ്കൾ ദുർബലമാണെന്ന് അത് കാണിക്കുകയില്ല. മേൽനോട്ടത്തിന്റേതായ ഒരു ഭാവമായിരിക്കും അത് പകർന്നുനൽകുക.


 • കർക്കിടകം

  ഇതിനോടകം ആരംഭിച്ച എന്തിന്റെയോ ഭാവിയെ താങ്കൾ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ പ്രായോഗികമായ വെളിച്ചത്തിലാണ് അതിനെ ഇപ്പോൾ കാണുന്നതെങ്കിലും, അത് വിഷമമുണ്ടാക്കുന്നതായും, ഭയാശങ്കയുളവാക്കുന്നതായും, മിക്കവാറും വലിയൊരു പിശകിന്റെ തുടക്കമായും കാണപ്പെടുന്നു.

  ഈ ദൗത്യത്തിനുവേണ്ടിയുള്ള താങ്കളുടെ അഭിനിവേശം എവിടെ പോയ്മറഞ്ഞു? അതിനെ സംബന്ധിക്കുന്ന താങ്കളുടെ ഭ്രമാത്മകതകൾ ജാലകത്തിലൂടെ എപ്പോഴാണ് പുറത്തേക്ക് പറന്നുപോയത്? കൂടുതൽ ആഴത്തിൽ താങ്കളതിനെ ഇപ്പോഴും ആഗ്രഹിക്കുന്നു. താങ്കളിൽനിന്നും ഇനിയുമത് നഷ്ടമായിട്ടില്ല. ഭാവിയിലേക്ക് മനസ്സ് അലയുന്നതിനെ ഒഴിവാക്കുക. കാരണം അത് ഇനിയും ഉണ്ടായിട്ടില്ല. ആഗ്രഹിക്കുന്ന രീതിയിൽ ഭാവിയെ രൂപപ്പെടുത്തുവാനുള്ള കരുത്ത് ഇപ്പോൾ താങ്കൾക്കുണ്ട്.


 • ചിങ്ങം

  പിന്നാമ്പുറത്ത് ഒരു പൂന്തോട്ടം വച്ചുപിടിപ്പിക്കണമെങ്കിൽ, എന്നാൽ അവിടെ സൂര്യപ്രകാശം അധികം ലഭിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, ഒരു വേനൽക്കാലത്തെ പൂക്കളൊന്നുമില്ലാതെ കഴിച്ചുകൂട്ടാം എന്ന് ചിന്തിക്കാം. എന്നാൽ താങ്കളുടെ ആശയത്തെ പരിവർത്തനംചെയ്തുകൊണ്ട് പ്രതികൂലാത്മകതയെ അനുകൂലാത്മകതയാക്കി മാറ്റുവാനാകും.

  സൂര്യപ്രകാശം നേരാംവണ്ണം ലഭിക്കുന്നില്ലെങ്കിൽപ്പോലും, തണലിൽ തഴച്ചുവളരുകയും പുഷ്പിക്കുകയും ചെയ്യുന്ന ധാരാളം സസ്യങ്ങളുണ്ട്. താങ്കളിപ്പോൾ ഒരു നിരാശയെ അഭിമുഖീകരിക്കുകയാണ്. ആസൂത്രണംചെയ്ത എന്തോ ഒന്ന് സാഹചര്യങ്ങൾ കാരണം ചെയ്യുവാൻ കഴിയില്ല. എന്നാൽ സർഗ്ഗാത്മകമായ ചിന്താരീതിയിലൂടെ അനുകൂലാത്മകമായ രീതിയിലേക്ക് അതിനെ പരിവർത്തനം ചെയ്യാൻ കഴിയും.


 • കന്നി

  പ്രധാനപ്പെട്ട എന്തിലോ വളരെ വിഷമിച്ച് താങ്കൾ പ്രവർത്തിക്കുകയായിരിക്കാം. പക്ഷേ താങ്കളുടെ മനസ്സിന് സഹായിക്കാനാവുന്നില്ല. കാരണം പ്രത്യേകമായ ഏതോ ചിന്തയിൽ അത് അലഞ്ഞുകൊണ്ടിരിക്കുകയാണ്. രസകരമായ എന്തോ ആസൂത്രണം ചെയ്യുന്നതിന്റെ ആദ്യഘട്ടത്തിലാണ്. അത് താങ്കളെ തികച്ചും ചിന്താഭ്രംശത്തിലാക്കുന്നു.

  എന്നാൽ ഊർജ്ജസ്വലമായി ഒരു നിശ്ചിത നിലയിലേക്ക് എല്ലാം ക്രമീകരിക്കുന്നില്ലെങ്കിൽ, രസകരമായ ആ ഭാഗം താങ്കൾക്ക് ലഭ്യമാകില്ല. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മാത്രമല്ല കുറച്ച് ഇടവേളകൾ കാല്പനികമായ ചിന്തകളിൽ നിലനിൽക്കുന്നതിനായി കണ്ടെത്തുകയും ചെയ്യുക. അങ്ങനെ രണ്ടും താങ്കൾക്ക് നേടിയെടുക്കാം. മാത്രമല്ല, സമയമാകുമ്പോൾ പദ്ധതിയെ ആവിഷ്‌കരിക്കാൻ താങ്കൾ തയ്യാറെടുപ്പിലുമായിരിക്കും.


 • തുലാം

  ആരോ ആ വ്യക്തി നടത്തിയ തീരുമാനത്തെ ന്യായീകരിക്കുന്ന രീതിയിൽ ഒരു കഥയോ അനുഭവമോ താങ്കളിലേക്ക് പകർന്നുനൽകുകയാണ്. താങ്കൾക്ക് അത് കാണുവാനാകും. എന്നാൽ അത് ചെയ്യുന്ന വ്യക്തി ബോധപൂർവ്വം അതിനെ തിരിച്ചറിയുന്നില്ല.

  വിമർശിച്ചോ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചോ ആ വ്യക്തിയെ പ്രതിരോധത്തിന്റെ മുൾമുനയിൽ നിറുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കേൾക്കുന്നതിനെ സ്വന്തം മനസ്സിൽ കുരുക്കഴിക്കുകയും അന്തിമതീരുമാനത്തിൽ എത്തിച്ചേരുകയും ചെയ്യുക. ആ വ്യക്തിയ്ക്ക് സഹായം ആവശ്യമാണെന്ന് കാണുകയാണെങ്കിൽ, താങ്കളുടെ നിരീക്ഷണങ്ങളെ മൃദുലമായി അവതരിപ്പിക്കാം.


 • വൃശ്ചികം

  സർഗ്ഗാത്മക ഊർജ്ജത്തിന്റെ വലിയൊരു തരംഗം താങ്കൾക്ക് അനുഭവപ്പെടാം. ഭാവനയുടെ കടന്നുകയറ്റം ആവശ്യമായ ഒന്നോ രണ്ടോ പദ്ധതികൾ ഉള്ളതുകൊണ്ട് അതൊരു നല്ല കാര്യമാണ്. വിസ്മയാവഹമായ ആശയങ്ങൾകൊണ്ടും മസ്തിഷ്‌കസംക്ഷോഭംകൊണ്ടും താങ്കൾ എരിപിരികൊള്ളുകയാണ്.

  പക്ഷേ അത് ഏത് ദിശയിലേക്കുവേണമോ നീങ്ങാം. ബൗദ്ധികമായ ഏതാനും ആശയങ്ങളെ കൊണ്ടുവരാം, അല്ലെങ്കിൽ ആ ഊർജ്ജത്തെ ആശങ്കപ്പെടുവാനുള്ള കാരണങ്ങളുണ്ടാക്കിക്കൊണ്ട് മനഃപൂർവ്വമല്ലാതെ താഴേക്കുള്ള ഇരുണ്ട മാർഗ്ഗത്തിലേക്ക് പോകുവാൻ താങ്കൾ അനുവദിക്കാം. ആ സർഗ്ഗാത്മകതയെ കരുതിക്കൂട്ടി മാർഗ്ഗനിർദ്ദേശം ചെയ്യുകയാണെങ്കിൽ, ഇപ്പോഴുള്ള പ്രയത്‌നങ്ങളിൽ ബൃഹത്തായ വിജയം അനുഭവിക്കാൻ കഴിയും.


 • ധനു

  ഒരു സംയുക്ത പദ്ധതിയിൽ ആരുമായോ മാത്സര്യത്തിലാണെന്ന് തോന്നാം. ഇരുവർക്കും ഒരേ ലക്ഷ്യംതന്നെയാണ് ഉള്ളതെങ്കിലും, നല്ലൊരു പ്രതിഫലത്തിന്റെ വിജയം ആസ്വദിക്കുമെങ്കിലും, മറ്റേ വ്യക്തിയെക്കാൾ കൂടുതൽ മെച്ചമാണെന്ന് തെളിയിക്കാൻ എങ്ങനെയോ താങ്കൾ ആഗ്രഹിക്കുന്നു. ചിലപ്പോൾ തിരിച്ചും അങ്ങനെയായിരിക്കാം. കഴിവിന്റെ പരമാവധി ഏറ്റവും മെച്ചമായത് ചെയ്യുമ്പോൾ, സ്വയം മത്സരിക്കുകയാണ് ചെയ്യുന്നത്.

  മറ്റേ വ്യക്തിയുടെ ഊർജ്ജവുമായി സ്വന്തം ഊർജ്ജത്തെ കൂട്ടിച്ചേർക്കുകയും, അങ്ങനെ സംയുക്തമായ ഒരു നല്ല ഊർജ്ജത്തെ സൃഷ്ടിക്കുകയും ചെയ്യുകയാണെങ്കിൽ, നിങ്ങൾ അലംഘനീയമായ ഒരു ശക്തിയായിത്തീരും. ആദ്യ ചുവടുവയ്പ് താങ്കൾ കൈക്കൊള്ളുകയാണെങ്കിൽ, മറ്റേ വ്യക്തിയും അതിനെ പിന്തുടരും.


 • മകരം

  ചില വ്യക്തികൾക്ക് താങ്കളിൽ പ്രത്യേകമായ പരിഗണന നിലകൊള്ളുന്ന എവിടെയെങ്കിലുമോ, സ്വന്തം ചുറ്റുവട്ടത്തോ തൊഴിലിൽ ഒരു വിഭാഗത്തോട് യോജിക്കുവാൻ ആശങ്കപ്പെടുന്നുണ്ടായിരിക്കാം. ഈ ആളുകളെക്കാൾ തികച്ചും വിചിത്രമെന്നോ വിഭിന്നമാണെന്നോ താങ്കൾ വിചാരിക്കാം. അതുമല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ അവരുടെ ഒപ്പമല്ലാത്തതുകൊണ്ട് അവർ അംഗീകരിക്കില്ല എന്ന് ചിന്തിക്കാം.

  പക്ഷേ താങ്കൾ അദ്വിതീയ വ്യക്തിത്വമാണ്. താങ്കൾ ഒരാളേ ഉള്ളൂ. ഇതിൽ താങ്കൾക്ക് ചെയ്യുവാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം - അല്ലെങ്കിൽ, ഏതെങ്കിലും കൂട്ടത്തിൽ - സ്വയം തിളങ്ങുവാൻ വിട്ടുകൊടുക്കുക. ബന്ധപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ വിശ്വസനീയമാണെന്ന് താങ്കൾക്ക് കാണുവാനാകും.


 • കുംഭം

  കഠിനമായി പ്രവർത്തിക്കാം, വലിയ കൗശലം സൃഷ്ടിക്കാം, സ്ഥിരമായും വലിയ തോതിലുള്ള അർപ്പണബോധത്തോടും ഒരു പദ്ധതിയെ അനുധാവനംചെയ്യാം, എങ്കിലും ഇപ്പോഴും താങ്കൾ വിജയിക്കുന്നില്ല. ഒരു ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിലേക്ക് നയിച്ചുകൊണ്ടുപോകുന്ന മാർഗ്ഗത്തിലായിരിക്കാം. എന്നാൽ സ്വന്തം കഴിവുകളെക്കുറിച്ച് താങ്കൾക്ക് സന്ദേഹങ്ങളുണ്ടായിരിക്കാം. മിക്കവാറും എല്ലാംതന്നെ താങ്കൾക്ക് സമഞ്ജസപ്പെട്ട് ലഭിക്കുന്നു.

  കാരണം, യോഗ്യതയുള്ള വ്യക്തിയും, പ്രധാനപ്പെട്ട ഉത്തരവാദിത്വം ചെയ്യപ്പെട്ടുകിട്ടണം എന്നുള്ളപ്പോൾ മറ്റാരെക്കാളും ഏതാനും ചുവടുകൾ മുന്നിട്ട് നിലകൊള്ളുന്ന വ്യക്തികൂടിയാണ് താങ്കൾ. തന്നിൽത്തന്നെയുള്ള വിശ്വാസത്തിന്റെ അഭാവമാണ് ഇപ്പോൾ ഇല്ലാതിരിക്കുന്ന ഒരേയൊരു കാര്യം. ചലനങ്ങൾക്കൊത്തവണ്ണം നീങ്ങുന്നതിനെ അപേക്ഷിച്ച് വിശ്വസിക്കാൻ ശ്രമിക്കുക. വലിയ വ്യത്യാസം കാണുവാനാകും.


 • മീനം

  ഇപ്പോൾ വളരെ പ്രധാനമായിരിക്കുന്ന എന്തിലോ പ്രവർത്തിക്കുന്നതിനെ അപേക്ഷിച്ച് താങ്കൾ സ്‌നേഹിക്കുന്ന രണ്ട് വ്യക്തികൾക്കിടയിലുള്ള അഗ്നിയെ കെടുത്തുവാൻവേണ്ടി താങ്കളിപ്പോൾ വെപ്രാളപ്പെടുകയാണ്. അസ്വസ്ഥതയും ആശങ്കയും ജനിപ്പിക്കുന്ന ഒരു പരിതഃസ്ഥിതിയിൽ ആ സംഘടനം താങ്കളെ കൊണ്ടെത്തിച്ചിരിക്കുന്നു.

  അസഹനീയമായ പരിതഃസ്ഥിതികൾ സംജാതമാക്കുന്ന ആളുകളുമായി ഇടപെടുവാൻ താങ്കൾ വളരെ മെച്ചമാണെന്ന കാര്യം തീർച്ചയാണ്. പക്ഷേ താങ്കളുടെ ജോലി അതല്ല. അതിനെ വിട്ടുകളഞ്ഞ് താങ്കൾക്ക് പ്രധാനമായിരിക്കുന്ന കാര്യങ്ങളുമായി നീങ്ങുകയാണെങ്കിൽ, കുറച്ചുനേരത്തേക്ക് ഒരു യുദ്ധംതന്നെ ഉണ്ടാകാം. പക്ഷേ ക്രമേണ അത് സ്വയം കത്തിത്തീരും.
ഭാഗ്യ നിർഭാഗ്യങ്ങൾ നിറഞ്ഞ ജീവിതം ഇന്ന് നിങ്ങള്ക്ക് എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം . 12-7-2018 വ്യാഴാഴ്ചത്തെ ദിവസഫലം വായിക്കൂ.

ജ്യോതിഷപ്രവചനങ്ങളിലൂടെ വരുംവരായ്കകളെക്കുറിച്ച് അറിയുന്ന നാം മാറ്റങ്ങളെ ബൗദ്ധികമായും വിവേകത്തോടെയും എതിരിടുന്നു. അങ്ങനെ ആശ്വാസവും സന്തോഷവും നേടിയെടുക്കുന്നു.