Back
Home » വാർത്ത
ഉപ്പും മുളകിലേക്ക് പുതിയ സംവിധായകന്‍! ആരാണെന്ന് വെളിപ്പെടുത്തി ശ്രീകണ്ഠന്‍ നായര്‍..
Oneindia | 12th Jul, 2018 09:49 AM
 • ഉപ്പും മുളകും

  കണ്ണീര്‍ പരമ്പരകളില്‍ നിന്നും വേറിട്ട് ഒരു പരിപാടിയുമായിട്ടായിരുന്നു ഫ്‌ളവേഴ്‌സ് ചാനലില്‍ ഉപ്പും മുളകും എന്ന പരമ്പര ആരംഭിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷകപ്രീതി സ്വന്തമാക്കാന്‍ ഉപ്പും മുളകിനും കഴിഞ്ഞിരുന്നു. ബാലുവും നീലുവും അഞ്ച് മക്കളുമായി മാതൃകപരമായൊരു കുടുംബവും അവിടെ ഓരോ ദിവസം സംഭവിക്കുന്ന കാര്യങ്ങളുമാണ് ഉപ്പും മുളകിന്റെയും ഇതിവൃത്തമാകുന്നത്. അടുത്തിടെയാണ് കുടുംബത്തിലേക്ക് ഒരു കുഞ്ഞുവാവ കൂടി എത്തിയത്. ഇതോടെ പരമ്പര ഒന്നും കൂടി മെച്ചപ്പെട്ടുവെന്ന് പറയാം.


 • നീലുവിന്റെ പ്രശ്‌നങ്ങള്‍..

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ എത്തിയ നിഷ ഇതിനകം ചെറുതും വലുതുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഉപ്പും മുളകിലേക്കും എത്തിയതോടെ ജീവിതം മാറി മറിയുകയായിരുന്നു. വീട്ടിലെ നല്ലൊരു അമ്മയായി നിഷ തകര്‍ത്തഭിനയിച്ചിരുന്നു. പക്ഷെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കിയ ജീവിതമായിരുന്നു നിഷയുടേത്. ഉപ്പും മുളകിന്റെയും സംവിധായകന്‍ തന്നോട് മോശമായിട്ടാണ് പെരുമാറിയിരുന്നതെന്നും പെട്ടൊന്നൊരു ദിവസം തന്നെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്നും നിഷ തന്നെയായിരുന്നു തുറന്ന് പറഞ്ഞത്.


 • പ്രതിഷേധം

  നിഷയുമായി പ്രശ്‌നമില്ലെന്ന ചാനല്‍ വ്യക്തമാക്കിയെങ്കിലും സംവിധായകനെ പുറത്താക്കാതെ താന്‍ പരിപാടിയിലേക്ക് തിരികെ വരില്ലെന്നായിരുന്നു നിഷ വ്യക്തമാക്കിയത്. നിഷയ്ക്ക് നീതി ലഭിക്കണമെന്നും ആരോപണവിധേയനായ സംവിധായകനെ പുറത്താക്കണമെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തുകയായിരുന്നു. ഇതേ കാര്യം പറഞ്ഞ് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും അല്ലാതെയും പ്രതിഷേധം ശക്തമായി കൊണ്ടിരുന്നു. 600 ഓളം എപ്പിസോഡുകള്‍ വിജയകരമായി പിന്നിട്ട ഉപ്പും മുളകില്‍ നിന്നും നിഷയെ പറഞ്ഞ് വിട്ടത് ശരിയായില്ലെന്നായിരുന്നു ആരാധകര്‍ പറയുന്നത്.


 • ശ്രീകണ്ഠന്‍ നായരുടെ വാക്കുകളിലേക്ക്..

  ഉപ്പും മുളകും നിര്‍ത്താന്‍ പോവുകയാണെന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലുടെയായിരുന്നു അദ്ദേഹം കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ഉപ്പും മുളകിനെയും കുറിച്ച് നിരവധി വിവാദങ്ങള്‍ വരികയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ആരംഭിക്കുമ്പോള്‍ അഭിമാനത്തോടെ അവതരിപ്പിച്ച പരിപാടിയാണ് ഉപ്പും മുളകും. ഇതിന്റെ പ്രത്യേകത ഫ്‌ളവേഴ്‌സ് ചാനല്‍ നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയാണെന്നുള്ളതാണ്. എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയായതിനാല്‍ അത്രയും താല്‍പര്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്.


 • ഉപ്പും മുളകും നിര്‍ത്തില്ല

  ഉപ്പും മുളകും പ്രേക്ഷകര്‍ വേണ്ടെന്ന് പറയുന്നത് വരെ തുടരുമെന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. ഇത്രയും ഉയര്‍ന്ന പ്രേക്ഷകപ്രീതിയുള്ള പരിപാടി പെട്ടെന്ന് നിര്‍ത്തുമെന്ന് ആളുകള്‍ പ്രചരിപ്പിക്കുമ്പോള്‍ സാമന്യ മര്യാദയുള്ളവര്‍ക്ക് മനസിലാകും അത് മാനേജ്‌മെന്റ് നിര്‍ത്തില്ലെന്നുള്ള കാര്യം. ഉപ്പും മുളകിനെയും കുറിച്ച് ഉയര്‍ന്ന ആരോപണം. അതില്‍ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടത്തിയ അഭിമുഖം സത്യമല്ലാത്ത രീതിയിലും പ്രചരിക്കുന്നുണ്ട്. അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല.


 • സംവിധായകനെ പുറത്താക്കി

  നിഷയുടെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ചാനല്‍ അവരോട് സംസാരിക്കുകയും സംവിധായകനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. ഉപ്പും മുളകിന്റെയും തുടര്‍ച്ചയായുള്ള ചിത്രീകരണത്തില്‍ നിഷ പങ്കെടുക്കുകയും ചെയ്യും. ഇത് നിര്‍ത്താന്‍ ആലോചിട്ടില്ലെന്നും ചിത്രീകരണം നാളെയുമുണ്ട്. പുതിയ സംവിധായകനാണ് ഇനി മുതല്‍ ഉപ്പും മുളകിലുമുണ്ടാവുക. അത് ഞങ്ങളുടെ തന്നെ ഒരു പ്രൊഡ്യൂസറാണ്. നിഷയുടെ പരാതി നിയമപരമായി തന്നെ പോവട്ടെയെന്നും നിഷയ്ക്കും ബാക്കിയുള്ള താരങ്ങള്‍ക്കും ചാനല്‍ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരിക്കുകയാണ്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു. അതിന് ശേഷം സിനിമാലോകത്ത് വിവാദങ്ങളും വിമര്‍ശനങ്ങളും തുടര്‍ക്കഥയാവുകയാണ്. ഓരോ ദിവസം കഴിയുംതോറും വ്യത്യസ്ത പ്രശ്‌നങ്ങളാണ് കടന്ന് വരുന്നത്. ഇക്കാര്യത്തില്‍ ടെലിവിഷന്‍ മേഖല ശാന്തമായിരുന്നെങ്കിലും അവിടെയും പ്രശ്ങ്ങള്‍ തന്നെയാണുള്ളത്.

ദിലീപിനും ഫഹദിനും ഈ വര്‍ഷം അര്‍ഹിച്ച വിജയം കിട്ടിയില്ല! ഒപ്പം മറ്റ് രണ്ട് താരപുത്രന്മാരുടെ സിനിമകളും

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകുമായിരുന്നു വിവാദത്തില്‍ കുടുങ്ങിയിരുന്നത്. നടി നിഷ സാരംഗിന് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി തന്നെ തുറന്ന് പറയുകയായിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടതോടെ സോഷ്യല്‍ മീഡിയ നിഷയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. സംവിധായകനെ പുറത്താക്കണമെന്നായിരുന്നു നിഷയുടെ ആവശ്യം. ഒടുവില്‍ അക്കാര്യത്തില്‍ ഒരു തീരുമാനം ആയിരിക്കുകയാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ 4 കാര്യങ്ങള്‍! അതും ഒന്നിച്ചെത്തിയ സര്‍പ്രൈസുകള്‍..