Back
Home » യാത്ര
കിടിലൻ സ്ഥലങ്ങളുടെ കട്ടലോക്കലായ ഇരട്ടകൾ
Native Planet | 12th Jul, 2018 10:34 AM
 • ആഘോഷങ്ങളുടെ ടുമാറോ ഐലന്‍ഡിനു പകരം ഗോവയുടെ സണ്‍ബേൺ

  20+ ൽ ഉള്ള, അടിച്ചുപൊളി ന്യൂജെൻ ഫ്രീക്കുകൾ തങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരിടമാണ് ബെൽജിയത്തിലെ ടുമാറോ ഐലൻഡ്. രാവുറങ്ങാത്ത ആഘോഷങ്ങളും പാട്ടും മേളവും ഒക്കെയായി മൊത്തത്തിൽ അടിച്ചുപൊളിമൂഡാണ് ഇവിടുത്തെ പ്രത്യേകത.


 • യൂറോപ്പിനു പകരം നോർത്ത് ഈസ്റ്റ്

  ഒന്നും അലട്ടാതെ ഒന്നിനെക്കുറിച്ചും ആധികളില്ലാതെ ഒരു യൂറോപ്പ് ട്രിപ്പ് ആഗ്രഹിക്കാത്തവർ കാണില്ല. പാരീസും സ്പെയിനും ഒക്കെ കറങ്ങിതീർത്തു വരിക എന്നു പറയുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല.
  അല്പം ചെലവേറിയ ഈ യാത്ര എല്ലാവർക്കും താങ്ങാൻ കഴിയണം എന്നുമില്ല.
  യൂറോപ്പിനേക്കാളും അധികം സൗന്ദര്യം കുറ‍ഞ്ഞ ചെലവിൽ ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് നേരെ നോർത്ത് ഈസ്റ്റ് പിടിക്കാം. മേഘാലയയിലെ ജീവനുള്ള വേരുപാലങ്ങളും ഡിസ്കു വാലിയിലെ ജീവൻ പണയം വെച്ചുള്ള ട്രക്കിങ്ങും ഡാർജലിങ്ങിലെ മനംമയക്കുന്ന കാഴ്ചകളും അരുണാചലിലെ തവാങ്ങും സിക്കിമിലെ തടാകങ്ങളും ഒക്കെ ഒരു മിനി യൂറോപ്പ് ട്രിപ്പിന്‍റെ പ്രതീതി നല്കും എന്ന കാര്യത്തിൽ സംശയമില്ല.

  PC:Sayowais


 • കാപ്പി കുടിക്കാൻ ബ്രസീൽ വേണ്ട കൂർഗ് മതി

  അടിച്ചുപൊളിക്കുവാൻ വേണ്ടി മാത്രം യാത്രകൾക്ക് ബ്രസീൽ തിരഞ്ഞെടുക്കുന്നവരുണ്ട്. എന്നാൽ മറ്റു ചിലർക്കാകട്ടെ ബ്രസീൽ പ്രിയപ്പെട്ട ഇടമാകുന്നത് അവിടുത്തെ കാപ്പികൊണ്ടുകൂടിയാണ്. ബ്രസീലിലെ കാപ്പിയെ തകർക്കുന്ന മറ്റൊരു കാപ്പിയും ലോകത്ത് ഒരിടത്തും ലഭിക്കില്ല എന്നതാണ് സത്യം.
  എന്നാൽ കാപ്പി കുടിക്കാൻ വേണ്ടി മാത്രം ബ്രസീലിൽ പോകാൻ മണ്ടൻമാരല്ലല്ലോ. എന്നാൽ കാപ്പി ഭ്രാന്ത് തലയ്ക്കു പിടിച്ചവരാണെങ്കിൽ ഒന്നും നോക്കാനില്ല. നേരേ വിടാം... ബ്രസീലിനല്ല..പകരം കൂർഗിലേക്ക്. ഇന്ത്യയിലെ കാപ്പിയുടെ ജന്മനാടും ഏറ്റവും രുചികരമായ കാപ്പി ലഭിക്കുന്ന ഇടവുമായ ഇവിടം ഇന്ത്യയിലെ സ്വിറ്റ്സർലാൻഡ് എന്നാണ് അറിയപ്പെടുന്നത്.

  PC:Sudarshana


 • സഹാറ വേണ്ട പകരം പോകാ ഥാറിലേക്ക്!!

  മരുഭൂമിയിലെ ഒട്ടകപ്പുറത്തുള്ള യാത്ര സാഹസികത ജീവിതത്തിൽ ആഗ്രഹിക്കുന്നവരുടെ ബക്കറ്റ് ലിസ്റ്റിലെ ഒരു പ്രധാന ഐറ്റം തന്നെയായിരിക്കും. എന്നാൽ ഇതൊന്നു നടപ്പാക്കണമെങ്കിൽ ചില്ലറ കഷ്ടപ്പാടൊന്നും പോരാ.
  എന്നാൽ രാജസ്ഥാൻ ഇവിടെ തൊട്ടടുത്തുള്ളപ്പോൾ വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല. മൺകൂനകളും ഒട്ടകങ്ങളും അതിന്റെ പുറത്തുള്ള യാത്രകളും ഒക്കെയായി അടിച്ചു പൊളിക്കാൻ എന്തുകൊണ്ടും രാജസ്ഥാൻ തന്നെയാണ് ബെസ്റ്റ്. കൂടാതെ ജയ്പൂരിന്റെയും ജയ്സാൽമീറിന്റെയും കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം.

  ക്യാമല്‍ സഫാരിക്കൊരുങ്ങും മുന്‍പ്...!

  PC:pixabay


 • കെനിയയ്ക്ക് പകരം രൺഥംഭോർ

  കെനിയയിലെ ഭീകരമായ ജംഗിൾ സഫാരികൾ എല്ലാവർക്കും അറിയുന്നതാണല്ലോ.. വന്യമൃഗങ്ങൾ മേഞ്ഞു നടക്കുന്ന ഇടങ്ങളിലൂടെ വണ്ടിയിൽ സഫാരി നടത്തുന്നതും അതിനിടയിൽ കടുവയും സിംഹവും ഉൾപ്പെടെയുള്ള മൃഗങ്ങൾ വണ്ടിക്കു മുകളിൽ വരെ കയറി നടക്കുന്നതും ചിത്രങ്ങളിലും മറ്റും നമ്മൾ കണ്ടിട്ടുണ്ട്. ഇതിനൊപ്പം എത്തില്ല എങ്കിലും ഇതിനോട് ചേർത്തു നിർത്താൻ സാധിക്കുന്ന ഒരു യാത്രയുണ്ട്. രാജസ്ഥാനിലെ രാജാക്കൻമാരുടെ വേട്ടയാടൽ കേന്ദ്രമായിരുന്ന ഒരു ദേശീയോദ്യാനത്തിലേക്ക്. രാജസ്ഥാനിലെ മാധോറിനു സമീപമുള്ള രൺഥംഭോർ ദേശീയോദ്യാനം വന്യജീവികളെ കാണാനും അവയുടെ അടുത്തു കൂടി യാത്ര നടത്തുവാനും പറ്റിയ ഇടമാണ്.

  PC:Koshy Koshy


 • തായ് ലൻഡിനു പകരം വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ലക്ഷദ്വീപ്

  സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിൽ നിരനിരയായി കാണുന്ന ദ്വീപുകളുടെ രൂപമാണ് തായ്ലൻഡ് എന്നു കേട്ടാൽ ആദ്യം മനസ്സിൽ വരിക. അതുകൊണ്ടുതന്നെ കടലിനെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം കൂടിയാണിത്.
  എന്നാൽ അതിനു പറ്റിയ, തായ്ലൻഡിനേക്കാൾ മനോഹരമായ ഒരിടം ഇവിടെയുണ്ട്. സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ലക്ഷദ്വീപ്. വ്യത്യസ്തങ്ങളായ ദ്വീപുകളും പവിഴപ്പുറ്റുകളും ഇതുവരെ കണ്ടിട്ടില്ലാത്ത ദ്വീപു ജീവിതവും ഒക്കെ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

  PC:tourism.gov


 • നയാഗ്രയ്ക്ക് പകരം സ്വന്തം അതിരപ്പള്ളി

  ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചകളിലൊന്നായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഭംഗി അടുത്ത് പോയി കാണാൻ പറ്റിയില്ലെങ്കിലും തീരെ വിഷമിക്കേണ്ട കാര്യമില്ല. അതിനേക്കാളും മികച്ച കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന അതിരപ്പള്ളി ഉള്ളപ്പോൾ നയാഗ്ര യാത്ര മാറ്റി വെയ്ക്കാം. വനത്തിനുള്ളിൽ ചുറ്റപ്പെട്ടു നിൽക്കുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം 24 മീറ്റർ ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്.

  PC:Dilshad Roshan


 • മഞ്ഞിൽ കളിക്കാൻ സ്വിറ്റ്സർലൻഡിനു പകരം ഔലി

  ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വിറ്റ്സർലൻഡിൽ പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഇവിടം ഏതൊരു സാഹസികന്റെയും പ്രിയ കേന്ദ്രങ്ങളിലൊന്നാണ്.
  എന്നാൽ അത്രപെട്ടന്നൊന്നും പോകാൻ പറ്റാത്ത സ്ഥലമായതിനാല്‍ സ്വിറ്റ്സർലൻഡ് യാത്ര നമുക്ക് മാറ്റിവെച്ച് പകരം ഔലി തിരഞ്ഞെടുക്കാം. സ്കീയിങ്ങിനും മറ്റു മഞ്ഞിലെ വിനോദങ്ങൾക്കും ഒക്കെ ഒരു സംശയവും കൂടാതെ തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണിത്. മഞ്ഞുകാലത്ത് ട്രെക്കിംഗ് നടത്താന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ഓലി. ഗുര്‍സോ ബ്യൂഗാല്‍ ആണ് ഇവിടുത്തെ പ്രധാനപ്പെട്ട ട്രെക്കിംഗ് സ്ഥലം.
  ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്നോ സ്കീയിംഗ് കേന്ദ്രമാണ് ഓലി. നോര്‍ഡിക്‌ സ്‌കീയിങ്‌, ആല്‍പൈന്‍ സ്‌കീയിങ്‌, ടെലിമാര്‍ക്‌ സ്‌കീയിങ്‌ തുടങ്ങി സ്‌കീയിങ്ങിന്റെ വിവിധ തലങ്ങള്‍ ആസ്വദിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്‌

  PC:Anuj Kumar Garg
പോകേണ്ട സ്ഥലങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് എങ്കിലും കയ്യിൽ സൂക്ഷിക്കാത്തവരായി ആരു കാണില്ല. അന്താരാഷ്ട്ര യാത്രകൾ ആഗ്രഹിക്കുന്നവർ ലണ്ടൻ ബ്രിഡ്ജിലെ ഒരു സായാഹ്നമോ അല്ലെങ്കിൽ ഈഫൽ ടവറിനു മുന്നിൽ നിന്നുളള ഒരു ഫോട്ടോയോ ആഫ്രിക്കൻ കാടുകളിലൂടെയുള്ള സഫാരിയോ സ്വിറ്റ്സർലന്റിലെ മഞ്ഞോ ഒക്കെ ആയിരിക്കും എന്നും സ്വപ്നം കാണുന്നത്. ചെറുതായി ഒന്നു മാറ്റിപ്പിടിച്ചാലോ? ലോകത്തിലെ മികച്ചതെന്നു കരുതുന്ന പല സ്ഥലങ്ങളാ‍ക്കും നമ്മുടെ നാട്ടിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന അപരൻമാർ ഉണ്ട് എന്നതാണ് സത്യം. ലോകോത്തര സ്ഥലങ്ങളുടെ കട്ടലോക്കൽ ഇരട്ടകളെ തേടിയാകട്ടെ ഇത്തവണത്തെ യാത്ര!!