Back
Home » വാർത്ത
പൃഥ്വിയുടെയും പാര്‍വ്വതിയുടെയും പ്രണയമാണ്, എന്നിട്ടും മൈ സ്റ്റോറിയുടെ അവസ്ഥ ഇങ്ങനെയായി പോയി!
Oneindia | 12th Jul, 2018 01:45 PM
 • മൈ സ്റ്റോറി

  തെലുങ്ക്, കന്നഡ, തമിഴ് സിനിമാ രംഗത്ത് പ്രശ്സതയായ കോസ്റ്റ്യൂം ഡിസൈനറാണ് റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് മൈ സ്‌റ്റോറി. ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം റോഷ്‌നിയുടെ കീഴിലുള്ള റോഷ്നി ദിനകര്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രണയം ഇതിവൃത്തമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ മലയാളത്തിലെ യുവതാരങ്ങളായ പാര്‍വ്വതിയും പൃഥ്വിരാജുമാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പോര്‍ച്ചുഗലായിരുന്നു. അതിനാല്‍ തന്നെ വലിയൊരു മുതല്‍ മുടക്ക് സിനിമയ്ക്ക് ആവശ്യമായി വന്നിരുന്നു. ഇടയ്ക്ക് കാലവസ്ഥ പ്രതികൂലമായതോടെ ഷൂട്ടിംഗിനെ ബാധിച്ചിരുന്നു.


 • റിലീസിനെത്തി..

  മൈ സ്‌റ്റോറിയുടെ ചിത്രീകരണം മുതല്‍ ഓരോ സമയത്തും പ്രശ്നങ്ങള്‍ മാത്രമായിരുന്നു ഉണ്ടായത്. മമ്മൂട്ടിയുടെ കസബ സിനിമയെ വിമര്‍ശിച്ച നടി പാര്‍വ്വതിയ്ക്ക് സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അതെല്ലാം സിനിമയെ ബാധിച്ചിരുന്നു. മൈ സ്‌റ്റോറിയില്‍ നിന്നും പുറത്ത് വന്ന പാട്ടുകള്‍ക്കും ട്രെയിലറിനും ഡിസ്‌ലൈക്ക് പ്രവാഹമായിരുന്നു. നിരവധി പ്രതിസന്ധികള്‍ മറികടന്നായിരുന്നു സിനിമ റിലീസിനെത്തിയത്. എന്നാല്‍ റിലീസിനെത്തിയതിന് ശേഷവും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നുള്ളതാണ് റോഷ്‌നിയെ നിരാശയിലാക്കുന്നത്. സിനിമ കാണാത്തവരാണ് മോശമാണെന്ന വിധി എഴുതി പ്രചരിപ്പിക്കുന്നത്.


 • കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്..

  ജൂലൈ ആറിന് കേരളത്തില്‍ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും മൈ സ്റ്റോറി റിലീസ് ചെയ്തിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സിലേക്കും ഗംഭീര സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. റിലീസ് ദിവസം 22 ഷോ ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. അതില്‍ നിന്നും 3.95 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ദിവസത്തേക്കാള്‍ പിന്തുണ അടുത്ത ദിവസങ്ങളില്‍ കിട്ടിയിരുന്നു. മൂന്നാം ദിവസം 4.31 ലക്ഷം നേടിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 12.16 ലക്ഷം നേടിയിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


 • ലക്ഷങ്ങള്‍..

  സിനിമയ്ക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളൊക്കെ സിനിമയുടെ കളക്ഷനെ നല്ല രീതിയില്‍ ബാധിച്ചിരിക്കുകയാണ്. കോടികള്‍ ചിലവാക്കിയ സിനിമയ്ക്ക് ഓരോ ദിവസം കഴിയുംതോറും തുടക്കത്തില്‍ കിട്ടിയ പിന്തുണ നഷ്ടമാവുകയാണ്. നിലവില്‍ കൊച്ചിമള്‍ട്ടിപ്ലെക്‌സില്‍ 20 ഷോ ആണ് മൈ സ്‌റ്റോറിയ്ക്ക് ലഭിക്കുന്നത്. ആറാം ദിവസം 1.46 ലക്ഷം നേടിയ സിനിമ ആറ് ദിവസം കൊണ്ട് 16.68 ലക്ഷത്തിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രം ഒരു കോടി മറികടന്ന് മള്‍ട്ടിപ്ലെക്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ നല്ല അഭിപ്രായം ചില സിനിമകള്‍ വിജയത്തിലേക്ക് എത്താറുണ്ട്. മാത്രമല്ല ആരാധകരുടെ അതിര് കടന്ന വിമര്‍ശനം ചിലപ്പോള്‍ സിനിമകളുടെ ജീവനും അവസാനിപ്പിച്ച് കളയും. അത്തരത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിച്ച സിനിമയും കുടുങ്ങിയിരിക്കുകയാണ്.

ബിഗ് ബോസില്‍ ഉമ്മ വിവാദം..? ഷിയാസിനോട് ദിയയ്ക്ക് ഉമ്മ കൊടുക്കാന്‍ രഞ്ജിനി ഹരിദാസിന്റെ നിർദ്ദേശം!

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറിയാണ് റിലീസിന് ശേഷം പ്രതിസന്ധിയില്‍ കുടുങ്ങിയിരുന്നത്. സിനിമ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് സംവിധായിക തന്നെ തുറന്ന് പറഞ്ഞിരുന്നു. നടി പാര്‍വ്വതിയ്ക്കും പൃഥ്വിരാജിനും നേരെയുള്ള പ്രതിഷേധങ്ങളാണ് സിനിമയിലേക്ക് എത്തുന്നതെന്നായിരുന്നു റോഷ്‌നി പറഞ്ഞിരുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും സിനിമ മോശമില്ലാത്ത പ്രകടനം നടത്തുകയാണെന്ന് കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഉപ്പും മുളകിലേക്ക് പുതിയ സംവിധായകന്‍! ആരാണെന്ന് വെളിപ്പെടുത്തി ശ്രീകണ്ഠന്‍ നായര്‍..

തായ്‌ലാന്‍ഡിലെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം വെള്ളിത്തിരയിലേക്ക്.. അതും കോടികള്‍ മുതല്‍ മുടക്കില്‍..