Back
Home » Business
സ്വർണത്തിന് വീണ്ടും രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില
Good Returns | 12th Jul, 2018 03:40 PM

സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22480 രൂപയ്ക്കും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ജൂലൈ ഒന്ന്, മൂന്ന് തീയതികളിൽ ഈ വിലയ്ക്കാണ് വ്യാപാരം നടന്നത്.

പവന് 200 രൂപ കുറഞ്ഞ് 22600 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില. രണ്ട് ദിവസം മുമ്പ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 22,800 രൂപയ്ക്കും വ്യാപാരം നടന്നിരുന്നു.

കഴിഞ്ഞ മാസം അവസാനം മുതൽ സ്വർണ വില ഇടിഞ്ഞിരുന്നെങ്കിലും ജൂലൈ ആദ്യം സ്വർണത്തിന് അൽപ്പം വില കൂടി. എന്നാൽ പിന്നീട് വീണ്ടും വില കുറയുന്ന ലക്ഷണങ്ങളാണ് വിപണിയിൽ കാണുന്നത്. പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളുമാണ് ഈ ആഴ്ച്ച സ്വര്‍ണ വില കുറയാൻ കാരണം.

ഇന്ത്യയിൽ സ്വർണ ഇറക്കുമതിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. ജൂണിൽ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

malayalam.goodreturns.in