Back
Home » ഇന്റർവ്യൂ
അന്ന് ജുനിയര് ആര്‍ട്ടിസ്റ്റായി പോലും ആരും പരിഗണിച്ചിരുന്നില്ല! അനുഭവകഥ പറഞ്ഞ് വിജയ് സേതുപതി
Oneindia | 4th Oct, 2018 02:44 PM
 • വിജയ് സേതുപതി പറഞ്ഞത്

  കരിയറിന്റെ തുടക്കത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാവാന്‍ പോലും ചാന്‍സ് ലഭിക്കാതിരുന്ന വ്യക്തിയായിരുന്നു ഞാന്‍. ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നിലവരെ ഞാന്‍ എത്തിയത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല,വിജയ് സേതുപതി പറയുന്നു. താരാമാകാനല്ല കഥാപാത്രം ആകാനാണ് ഞാന്‍ ഓരോ സിനിമയിലും അഭിനയിക്കുന്നത്. ഒരു പ്രത്യേക ശൈലിയൊന്നും സ്വീകരിച്ചിട്ടില്ല. സ്വാഭാവികമായ അഭിനയം കാഴ്ചവെക്കാനാണ് ഓരോ തവണയും ശ്രമിക്കാറുളളത്, വിജയ് സേതുപതി പറയുന്നു.


 • താരപദവി എന്നത്

  വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ടു പോകില്ല. താരപദവി എന്നത് ജനങ്ങളുടെ കാഴ്ചപ്പാട് മാത്രമാണ്. അവരുടെ സ്‌നേഹം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല,ചില സമയത്ത് അത് ഭയപ്പെടുത്താറുണ്ട്. സിനിമ എന്നിലേക്ക് സംഭവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കൈയ്യില്‍ പ്രത്യേക ഫോര്‍മുലകളൊന്നുമില്ല. വിശ്വസിക്കുന്നത് തിരക്കഥയിലാണ്. നല്ല സിനിമകളുടെ ഭാഗമാവുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം.


 • വ്യത്യസ്ത സിനിമകള്‍

  നല്ല തിരക്കഥകളുമായി എന്നെ തേടി വരുന്നവരെ നിരാശരാക്കാന്‍ ആഗ്രഹിക്കാറില്ല. വ്യത്യസ്തത തേടുന്നതിന് കാരണം ജനങ്ങള്‍ തന്നില്‍ നിന്നും എപ്പോഴും അത് പ്രതീക്ഷിക്കുന്നത് കൊണ്ടാണ്, വിജയ് സേതുപതി പറയുന്നു. അഭിനയം ഗൗരവമായി തന്നെയാണ് എടുത്തിട്ടുളളത്. പരാജയപ്പെട്ടാലും വ്യത്യസ്ത സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും പിന്നോട്ട് പോകില്ല. ഒരു അഭിനേതാവ് അങ്ങനെ ആയിരിക്കണമെന്ന് കരുതുന്നു. വിജയ് സേതുപതി അഭിമുഖത്തില്‍ പറഞ്ഞു.


 • 96 എന്ന ചിത്രം

  96 എന്ന ചിത്രമായിരുന്നു വിജയ് സേതുപതിയുടെതായി ഒടുവില്‍ തിയ്യേറ്റുകളിലെത്തിയിരുന്നത്. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തൃഷ കൃഷ്ണനാണ് മക്കള്‍ സെല്‍വന്റെ നായികയായി എത്തുന്നത്. റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ തമിഴകത്തെ മറ്റു ശ്രദ്ധേയ താരങ്ങളും എത്തുന്നുണ്ട്. തൈകുടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോനാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.


 • ചെക്ക ചിവന്ത വാനം

  മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തിലും വിജയ് സേതുപതി മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ റോളിലായിരുന്നു വിജയ് സേതുപതി എത്തിയിരുന്നത്. അരവിന്ദ് സാമി,ചിമ്പു,അരുണ്‍ വിജയ് തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു.
വ്യത്യസ്ത സിനിമകളുമായി തമിഴകത്ത് തിളങ്ങിനില്‍ക്കുന്ന താരമാണ് വിജയ് സേതുപതി. നടന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഒരുപാട് ആളുകള്‍ വിജയ് സേതുപതിയെ ഇഷ്ടപ്പെടുന്നുണ്ട്. അനായാസ അഭിനയ ശൈലിയിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയുമായിരുന്നു സേതുപതി തമിഴില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയച്ച് നാനാ പടേക്കറും വിവേക് അഗ്നിഹോത്രിയും! നടിയുടെ പ്രതികരണമിങ്ങനെ!

വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന സൂപ്പര്‍താരങ്ങളുടെ പതിവ് തെറ്റിച്ചുകൊണ്ടാണ് വിജയ് സേതുപതി മുന്നേറുന്നത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമായിരു്ന്നു തമിഴകത്തെ സൂപ്പര്‍താരമായി വിജയ് സേതുപതി മാറിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കരിയറിന്റെ തുടക്കത്തില്‍ ജൂനിയര്‍ ആര്ട്ടിസ്റ്റാകാന്‍ പോലും തന്നെ ആരും പരിഗണിച്ചിരുന്നില്ലെന്ന് വിജയ് സേതുപതി പറഞ്ഞിരുന്നു.

രാജാവിന്റെ മകന് രണ്ടാം ഭാഗം വരണമെന്ന് ആഗ്രഹിച്ചിരുന്നു! തമ്പി കണ്ണന്താനത്തെക്കുറിച്ച് മോഹന്‍ലാല്‍

ആളുകള്‍ ഇപ്പോഴും ആ രംഗത്തെക്കുറിച്ച് ചോദിക്കാറുണ്ട്! ഇരുവറിനെക്കുറിച്ച് സന്തോഷ് ശിവന്‍