Back
Home » ഇന്റർവ്യൂ
മമ്മൂട്ടിയെ വിമര്‍ശിച്ചത് പാര്‍വതി! അനന്തരഫലം അനുഭവിച്ചത് ഞാനും! സിനിമ ചെയ്യാന്‍ ഇനി ധൈര്യമില്ല!
Oneindia | 4th Oct, 2018 03:25 PM
 • ആദ്യ സിനിമ പരാജയപ്പെട്ടപ്പോള്‍

  വസ്ത്രാലങ്കാര രംഗത്തുനിന്നുമാണ് റോഷ്‌നി ദിനകര്‍ സംവിധാനത്തിലേക്കെത്തിയത്. വളരെയധികം പ്രതീക്ഷയുമായി സിനിമയിലേക്കെത്തിയ ഇവരെ കാത്തിരുന്നത് അത്ര നല്ല കാര്യങ്ങളായിരുന്നില്ല. ഇടയ്ക്ക് വെച്ച് പാര്‍വതി നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു സിനിമയുടെ ജീവനെടുത്തത്. സോഷ്യല്‍ മീഡിയ കൂടി ഈ വിഷയം ഏറ്റെടുത്തതോടെ സിനിമയുടെ ഭാവി അനിശ്ചിത്വത്തിലാവുകയായിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒരുമിച്ചെത്തിയിട്ടും സിനിമ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. തന്നെ വല്ലാതെ ബാധിച്ചിരിക്കുകയാണ് ഇപ്പോഴത്തെ പരാജയമെന്ന് അവര്‍ പറയുന്നു.


 • പുറമെ കാണുന്നത് പോലെയല്ല

  വളരെയധികം പ്രതീക്ഷകളോടെയാണ് താന്‍ സംവിധാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയത്. തന്നെക്കൊണ്ട് കഴിയുന്ന പോലെയാണ് സിനിമയൊരുക്കിയത്. ഇന്ത്യയിലെല്ലായിടത്തും അത് മാര്‍ക്കറ്റ് ചെയ്തിരുന്നു. ആദ്യമായാണ് താനൊരു സിനിമ സംവിധാനം ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു കളിയെക്കുറിച്ചും തനിക്കറിയില്ലെന്നും ഈ സിനിമയ്ക്ക് ശേഷമാണ് താന്‍ പലരും പുറമെ കാണുന്നത് പോലെയല്ല എന്ന് മനസ്സിലാക്കിയതെന്നും സംവിധായിക പറയുന്നു.


 • ആരും തിരിഞ്ഞുനോക്കിയില്ല

  മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയായിരുന്നു തന്നെ തേടിയെത്തിയത്. എല്ലാം അറിഞ്ഞിട്ടും ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും റോഷ്‌നി പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും സാമാന്യ മര്യാദയുടെ പേരില്‍ പോലും ആരും ഒന്നും ചെയ്തില്ലെന്നും സംവിധായിക പറയുന്നു. വനിതകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന പോലും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറയുന്നു.


 • സിനിമ കാണാതെ വിമര്‍ശിച്ചു

  സിനിമ കാണാതെയാണ് പലരും മൈ സ്റ്റോറിയെ വിമര്‍ശിച്ചതും നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതും. വിമര്‍ശിക്കുന്നതിന് മുന്‍പ് സിനിമ കണ്ടിരുന്നുവെങ്കില്‍ അത് അവരുടെ അഭിപ്രായമായിരുന്നുവെന്നെങ്കിലും പറയാമായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ഇനിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നും അവര്‍ പറയുന്നു. മിന്നുന്നതെല്ലാം പൊന്നല്ലെന്നും ശരിയും തെറ്റും കൃത്യമായി വ്യക്തമാക്കിയതിന് ശേഷം വേണം സിനിമയിലേക്ക് കടന്നുവരാനെന്ന ഉപദേശവും റോഷ്‌നി നല്‍കുന്നുണ്ട്.


 • ഡബ്ലുസിസിയുടെ നിലപാട്

  കസബ വിവാദത്തില്‍ താനും അവര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ തിരിച്ച് തനിക്കൊപ്പം നില്‍ക്കാന്‍ അവരാരുമുണ്ടായിരുന്നില്ല. തനിക്കൊരു പ്രശനം വന്നപ്പോള്‍ അതില്‍ നിന്നും തന്ത്രപരമായി അവര്‍ മാറിയെന്നും സ്വന്തം വിഷയങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമാണ് അവരില്‍ പലരും പ്രധാന്യം നല്‍കുന്നതെന്നും സംവിധായിക പറയുന്നു. നേരത്തെയും ഇവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.


 • എല്ലാവരും അവഗണിച്ചു

  മൈ സ്റ്റോറിയുടെ അവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ താരങ്ങള്‍ പോലും തന്നെ പിന്തുണച്ചിരുന്നില്ലെന്നും അക്കാര്യത്തില്‍ വേദനയുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയെക്കുറിച്ച് താനല്ല വിമര്‍ശിച്ചത്. പക്ഷേ അനുഭവിക്കേണ്ടി വന്നത് താനാണ്. വന്‍പ്രതീക്ഷയോടെ തുടങ്ങി ഒടുക്കം പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും സിനിമാമേഖലയിലുള്ളവരില്‍ ഒരാള്‍ പോലും തന്നെ പിന്തുണയ്ക്കാത്തതിലും അസ്വസ്ഥയാണ് സംവിധായിക.
പൃഥ്വിരാജും പാര്‍വതിയും നായികനായകന്‍മാരെയത്തിയ ചിത്രമാണ് മൈ സ്റ്റോറി. റിലീസിന് മുന്‍പ് തന്നെ ഈ ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഡിസ് ലൈക്ക് നേടിയായിരുന്നു ഈ റെക്കോര്‍ഡ്. അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തില്‍ കസബ എന്ന ചിത്രത്തെയും മമ്മൂട്ടിയുടെ രാജന്‍ സ്‌കറിയ എന്ന കഥാപാത്രത്തെയും പരസ്യമായി പാര്‍വതി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് താരത്തിനെതിരെയും ചിത്രത്തിനെതിരെയും രൂക്ഷവിമര്‍ശനവും ബഹിഷ്‌ക്കരണ ഭീഷണിയും ഉയര്‍ന്നത്. തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ഏര്‍പ്പാടാക്കിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയയിലെ പൊങ്കാല കുറഞ്ഞത്.

ഓട്ടോയില്‍ പോവുമ്പോള്‍ ഉറക്കെ പാട്ടുപാടിയ ബാലഭാസ്‌ക്കര്‍! അപകടത്തില്‍ പൊലിഞ്ഞ താരങ്ങള്‍! കാണൂ!

സിനിമയുടെ റിലീസ് വരെ സംയമനം പാലിക്കാന്‍ പാര്‍വതിയോട് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താരം അത് ചെവിക്കൊണ്ടിരുന്നില്ല. കൂടെയ്ക്കിടയിലെ റിലീസാണ് മൈ സ്റ്റോറിക്ക് വിനയായതെന്നായിരുന്നു പൃഥ്വി പറഞ്ഞത്. ഒരേ സമയത്ത് തങ്ങളുടെ രണ്ട്് ചിത്രങ്ങള്‍ റിലീസ് ചെയ്തത് ശരിയായില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു അഭിപ്രായത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്നും കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടും താരങ്ങള്‍ തന്നെ പിന്തുണച്ചിരുന്നില്ലെന്നും സംവിധായിക പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും താരം ഇക്കാര്യം ആവര്‍ത്തിക്കുകയാണ്. ഏഷ്യാനെറ്റിന് നല്‍കിയ ്ഭിമുഖത്തിനിടയിലാണ് അവര്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

അടൂര്‍ഭാസി വീട്ടിലേക്ക് ഇടിച്ചുകയറി! ആ രാത്രിയില്‍ സംഭവിച്ചത്? കെപിഎസി ലളിതയുടെ വെളിപ്പെടുത്തല്‍!