Back
Home » തമിഴ് മലയാളം
റിലീസിനു മുന്‍പുളള പ്രതിസന്ധി! സ്വന്തം കൈയ്യില്‍ നിന്നും നാല് കോടി മുടക്കി പരിഹരിച്ച് സേതുപതി
Oneindia | 4th Oct, 2018 06:17 PM
 • 96 എന്ന ചിത്രം

  വിജയ് സേതുപതിയെ നായകനാക്കി സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 96. ഒരു റൊമാന്റിക്ക് ഡ്രാമയായി ഒരക്കിയ ചിത്രത്തില്‍ തൃഷ കൃഷ്ണനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ മക്കള്‍ സെല്‍വന്‍ എത്തുമ്പോള്‍ ടീച്ചറായാണ് തൃഷ എത്തുന്നത്. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദ ഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചെക്ക ചിവന്തം വാനം റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് വിജയ് സേതുപതിയുടെ 96 പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.


 • റിലീസിനു മുന്‍പുളള പ്രതിസന്ധി

  96ന്റെ റിലീസിനു മുന്നോടിയായി നാല് കോടി രൂപ ചിത്രത്തിനു വേണ്ടി വിജയ് സേതുപതി മുടക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തിന്റെ സുഗമമായ റിലീസിനു വേണ്ടിയായിരുന്നു നടന്‍ പണം മുടക്കിയിരുന്നത്. റിലീസ് ദിനം ചിത്രത്തിന് എല്ലാ തിയ്യേറ്ററുകളിലും പുലര്‍ച്ചെ പ്രദര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രിന്റ് കൃത്യമായി എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ പകുതിയിലേറേ ഷോകള്‍ തിയ്യേറ്റര്‍ ഉടമകള്‍ റദ്ദാക്കിയിരുന്നു.


 • നാല് കോടിയോളം രൂപ

  ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് നാലു കോടിയോളം രൂപ അടിയന്തിരമായി നല്‍കാന്‍ നിര്‍മ്മാതാവിന്റെ പങ്കാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം മുന്നില്‍കണ്ട സേതുപതി തന്റെ കൈയ്യില്‍ നിന്ന് നാലു കോടിയോളം രൂപ മുടക്കുകയായിരുന്നു. പണം നല്‍കിയതിനെ തുടര്‍ന്ന് മുടങ്ങികിടന്ന പല ഷോകളും പുനസ്ഥാപിച്ചിരുന്നു. വിജയ് സേതുപതി എറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രം ആയതിനാലാണ് നടന്‍ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


 • മികച്ച പ്രതികരണം

  ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ചൊരു തുടക്കം തന്നെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചെക്ക ചിവന്ത വാനം പോലെ 96ഉം സൂപ്പര്‍ഹിറ്റാവുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.


 • വ്യത്യസ്ത പ്രമേയം

  ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം മുഴുവനായി ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ തരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചിത്രം കണ്ട് പ്രേക്ഷകരെല്ലാം തന്നെ മികച്ച പ്രതികരണമാണ് 96നെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ നിന്നെല്ലാം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ചായാഗ്രഹണം മികച്ചുനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
വിജയ് സേതുപതിയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രമാണ് 96. മക്കള്‍ സെല്‍വന്റെ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തിനു പിന്നാലെ പുറത്തിറങ്ങുന്ന സേതുപതി ചിത്രമാണ് 96. വിജയ് സേതുപതിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങുന്ന ആറാമത്തെ സിനിമ കൂടിയാണിത്.

ചാലക്കുടിക്കാരന്‍ ചങ്ങാതി കാണാനുളള മനോധൈര്യം ഞങ്ങള്‍ക്കില്ല! തുറന്നുപറഞ്ഞ് ആര്‍എല്‍വി രാമകൃഷ്ണന്‍

ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണാണ് ലഭിക്കുന്നത്. വിജയ് സേതുപതിയുടെ ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയിനറാണ് ചിത്രം എന്നാണറിയുന്നത്. പലവിധ പ്രതിസന്ധികളും തരണം ചെയ്തുകൊണ്ടായിരുന്നു സേതുപതിയുടെ 96 തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രം പറഞ്ഞ സമയത്ത് പുറത്തിറക്കാന്‍ വിജയ് സേതുപതിക്ക് സ്വന്തം കൈയ്യില്‍ നിന്നു പൈസ മുടക്കേണ്ടി വന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയച്ച് നാനാ പടേക്കറും വിവേക് അഗ്നിഹോത്രിയും! നടിയുടെ പ്രതികരണമിങ്ങനെ!

മുഖ്യമന്ത്രി ആയാല്‍ ആദ്യം ചെയ്യുന്നത് ! സര്‍ക്കാര്‍ ഓഡിയോ ലോഞ്ചില്‍ ദളപതിയുടെ മാസ് മറുപടി ഇങ്ങനെ