Back
Home » ഇന്റർവ്യൂ
ടൊവിനോയെ മലയാളത്തിന്റെ ഇമ്രാന് ഹാഷ്മി എന്ന് വിളിക്കുന്നതില്‍ അഭിമാനം: ഫഹദ് ഫാസില്‍
Oneindia | 5th Oct, 2018 12:31 PM
 • മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി

  കരിയറിന്റെ തുടക്കത്തില്‍ ഫഹദ് ഫാസിലിന് ലഭിച്ച വിളിപ്പേരുകളിലൊന്നായിരുന്നു മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി എന്നുളളത്. കുറച്ച് സിനിമകളില്‍ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചതും ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചതുമായിരുന്നു ഇതിന് കാരണം. മലയാളത്തിലെ മറ്റു നടന്‍മാര്‍ ചെയ്യാന്‍ മടിച്ചിരുന്ന സമയത്തായിരുന്നു ഫഹദ് ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചിരുന്നത്. ഫഹദിന്റെ ഇത്തരം സിനിമകള്‍ കണ്ട് സിനിമാ പ്രേമികള്‍ നല്‍കിയ വിശേഷണം ആയിരുന്നു മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി എന്നുളളത്. പിന്നീട് അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ഫഹദ് കുറയ്ക്കുകയും ചെയ്തിരുന്നു.


 • ഫഹദ് പറഞ്ഞത്

  അഭിമുഖത്തില്‍ മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി ഇപ്പോള്‍ ടൊവിനോ ആയല്ലോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഫഹദിന്റെ മറുപടി വന്നിരുന്നത്. ടൊവിനോയെ അങ്ങനെ വിളിക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും തനിക്കുണ്ടായിരുന്ന കിരീടം വേറൊരാള്‍ എടുത്തുകൊണ്ടുപോയല്ലോ എന്നും ഫഹദ് അവതാരികയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ടൊവിനോ നല്ല സെലക്ടീവ് സിനിമകളാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ മായാനദി,തീവണ്ടി പോലുളള സിനിമകളെല്ലാം ഇഷ്ടപ്പെട്ടുവെന്നും ഫഹദ് പറഞ്ഞു.


 • അന്യഭാഷാ ചിത്രങ്ങള്‍

  തമിഴില്‍ കൂടുതല്‍ അഭിനയിക്കാത്തത് താല്‍പര്യക്കുറവ് കൊണ്ടല്ലെന്നും ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ ഉളളതുകൊണ്ടാണെന്നു ഫഹദ് പറഞ്ഞിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രം,മണിരത്‌നത്തിന്റെ പുതിയ പ്രോജക്ട് തുടങ്ങിയവയിലേക്ക് ഒകെ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ അഭിനയിക്കാന്‍ സാധിച്ചില്ല. വിജയ് സേതുപതിക്കൊപ്പമുളള സൂപ്പര്‍ ഡീലക്‌സില്‍ ഞാന്‍ അഭിനയിച്ച് കഴിഞ്ഞു. എന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാകും സൂപ്പര്‍ ഡീലക്‌സ്.


 • നസ്രിയയെന്ന ഗായിക

  നസ്രിയയെന്ന ഗായികയുടെ വലിയ ഫാനാണ് താനെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നസ്രിയ വീട്ടില്‍ എപ്പോഴും പാടുന്ന പാട്ട് എതാണെന്ന് ചോദിച്ചപ്പോള്‍ അത് പദ്മാവത് എന്ന ചിത്രത്തിലെ ഗാനമാണ് എന്നായിരുന്നു ഫഹദിന്റെ മറുപടി. നസ്രിയ പാട്ടു പാടി വെറുപ്പിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നും അവളുടെ പാട്ടുകള്‍ എപ്പോഴും തനിക്കിഷ്ടമാണെന്നും ഫഹദ് പറഞ്ഞു.


 • നസ്രിയയെന്ന പ്രൊഡ്യൂസര്‍

  നസ്രിയയെന്ന പ്രൊഡ്യൂസറെയും തനിക്കിഷ്ടമാണെന്നും ഫഹദ് പറയുന്നു. വരത്തന്റെ ഷൂട്ടിംഗിനിടെ അവള്‍ കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്തിരുന്നു. ബിരിയാണി വിളമ്പാന്‍ മാത്രമാണ് സെറ്റില്‍ ഇടപെടാറുണ്ടായിരുന്നുളളു. വേറൊരു കാര്യത്തിനും പ്രശ്‌നത്തിന് വന്നിട്ടില്ല. അതുകൊണ്ട് ഈ നിര്‍മ്മാതാവിനൊപ്പം ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഫഹദ് പറഞ്ഞു.
ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടനായി ഉയര്‍ന്ന താരമാണ് ഫഹദ് ഫാസില്‍. ഒന്നിനൊന്ന് മികച്ച സിനിമകളുമായാണ് ഫഹദ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഫഹദിന്റെ സിനിമകള്‍ എപ്പോഴിറങ്ങിയാലും മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. കൈനിറയെ സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഫഹദിന്റെതായി ഒടുവില്‍ എത്തിയ വരത്തന്‍ വിജയകരമായാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിരിക്കുന്നത്.

റിലീസിനു മുന്‍പുളള പ്രതിസന്ധി! സ്വന്തം കൈയ്യില്‍ നിന്നും നാല് കോടി മുടക്കി പരിഹരിച്ച് സേതുപതി

ഫഹദിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായാണ് ചിത്രം കുതിക്കുന്നത്. ഹൗസ്ഫുള്‍ ഷോകള്‍ക്കൊപ്പം മികച്ച കളക്ഷനും നേടിയാണ് വരത്തന്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. അടുത്തിടെ വരത്തന്റെ പ്രൊമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് റേഡിയോ മാംഗോയ്ക്ക് ഫഹദ് നല്‍കിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി ഇപ്പോള്‍ മാറിയല്ലോ എന്ന് അവതാരിക ചോദിപ്പോള്‍ ഫഹദ് പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധേയമായിരുന്നത്.

ബിഗ് ബോസില്‍ തനുശ്രീയെ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കും! ചാനലിനെതിരെ ഭീഷണിയുമായി നവനിര്‍മ്മാണ്‍ സേന

തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയച്ച് നാനാ പടേക്കറും വിവേക് അഗ്നിഹോത്രിയും! നടിയുടെ പ്രതികരണമിങ്ങനെ!