Back
Home » തമിഴ് മലയാളം
വിജയ് യുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക!! 100 വയസുവരെ ആരോഗ്യവാനായി ഇരിക്കണം- എംപി
Oneindia | 5th Oct, 2018 12:52 PM
 • സിഗരറ്റ് വലിച്ചു നിൽക്കുന്ന വിജയ്‌

  വിവാദങ്ങളും വിമർശനങ്ങളും നേരിട്ടിരുന്നുവെങ്കിലും മെർസൽ വൻ വിജയമായിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം വിജയ് എത്തുന്ന ചിത്രമാണ് സർക്കാർ, എആർ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധായകൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വന്നിരുന്നു. വിജയ് സിഗരറ്റും വലിച്ചു നിൽക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിലേത്. ഇതിനു മുൻപും ഇതേ വിഷയവുമായി ബന്ധപ്പെട്ട് ആരോപണ ഉയർന്നിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നപ്പോഴും വിജയുടെ സിഗരറ്റ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.


 • വിജയ് വഴിതെറ്റിക്കുന്നു

  സിനിമ പോസ്റ്ററിൽ വിജയ് സിഗരറ്റ് വലിച്ച് നിൽക്കുന്നത് ആളുകളെ വഴിതെറ്റിക്കുന്നു എന്നായിരുന്നു തമിഴ്നാട് എംപി ഡോ അൻപുമണി രാമദോസിന്റെ വിമർശനം. വിജയ് നല്ല നടനാണ്. തനിയ്ക്കും തന്റെ വീട്ടുകാർക്കും ഒരു പോലെ ഇഷ്ടമാണ്. എന്നാൽ അദ്ദേഹത്തിൻ ഇത്തരം സിനിമകൾ ജനങ്ങൾക്കിടയിൽ സിഗരറ്റ് വലിയെ പ്രോത്സാഹിക്കും.


 • താരത്തെ പോലെ സ്റ്റൈലായി പുകവലിക്കും

  വിജയ് സ്റ്റൈലായി പുകവലിക്കുന്നത് കണ്ട് സാധാരണക്കാരായ പ്രേക്ഷകരും അത് അനുകരിക്കാൻ ശ്രമിക്കും. വിജയെ പോലെയുള്ള ഒരാൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും അൻപുമണി പറഞ്ഞു. ഇത് ജനങ്ങൾക്കിടയിൽ പുകവലി ശീലം വളർത്താൻ കാരണമാകുമെന്നും എംപി പറഞ്ഞു. ഇത് ആരാധകർക്ക് വേണ്ടി മാത്രമല്ല., വിജയുടെ ഭാവിയെ കുറിച്ചു കൂടിയാണ് പറയുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.


 • വിജയുടെ ആരോഗ്യത്തിൽ ആശങ്ക

  പുകവലിയ്ക്കുന്ന ജനങ്ങളുടെ കാര്യത്തിൽ മാത്രമല്ല വിജയുടെ ആരോഗ്യത്തിലു എംപി ആശങ്ക രേഖപ്പടുത്തുന്നുണ്ട്. പുകവലിച്ച് വിജയ്ക്ക് നാളെ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ സംഭവിച്ചാലോ?, വിജയ് ഇതുപോലെ നൂറ് വയസ്സുവരെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. വിജയുടെ കാര്യത്തിൽ മാത്രമല്ല മറ്റുള്ള നടന്മാരുടെ കാര്യത്തിലും ഇതേ ആശങ്ക തന്നെയാണ് തനിയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.


 • ജനങ്ങൾക്ക് ഒരു സ്ഥാനമുണ്ട്

  തമിഴ്നാട്ടിലെ ജനങ്ങൾ രാഷ്ട്രീയകാരപ്പോലെ തന്നെ താരങ്ങൾക്കും ഒരു സ്ഥാനം നൽകുന്നുണ്ട്. ജനങ്ങളുടെ ഇടയിൽ ചനലം സൃഷ്ടിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ടെന്നും എംപി പറഞ്ഞു. രാജ്യത്ത് ഏറ്റവും അധികം മദ്യപിക്കുന്നവറുളളത് തമിഴ്നാട്ടിലാണ്. ഇനി പുകവലിയുടെ കാര്യത്തിലും അങ്ങനെ ആയാൽ ശരിയാവില്ലെന്നും അൻപുമണി മുരുകദോസ് പറഞ്ഞു. ഇതിനു മുൻപും ഇദ്ദേഹം വിജയുടെ സ്മോക്കിങ് സീനുകളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
കമൽഹാസാൻ രജനികാന്ത് കഴിഞ്ഞാൽ തമിഴിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം ഇളയ ദളപതി വിജയ് ആണ് . തമിഴിൽ മാത്രമല്ല മലയാളത്തിലും വിജയ് ഫാൻസിന് ഒരു പഞ്ഞവുമില്ല. ഒരു മാസ് ഓഡിയൻസിനിടയിൽ തരംഗം സൃഷ്ടിക്കാൻ വിജയ്ക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വിജയും ചിത്രങ്ങളും വാർത്ത പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണ്. വിജയുടെ സൂപ്പർ ഹിറ്റ് ചിത്രമായ മെർസലിനെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു.

യുവനടിമാരുമായി വിവാഹിതരായ നടന്മാർക്ക് ബന്ധമുണ്ടാകും!ഭാര്യമാർ വെറും മൂകസാക്ഷികൾ മാത്രം, രവീണ പറയുന്നു

എന്നാൽ ആ വിവാദങ്ങൾ ഒഴിഞ്ഞപ്പോൾ വീണ്ടും അടുത്ത ചിത്രവും അതേ പാതയിൽ തന്നെ എത്തുകയാണ്. എംആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സർക്കാർ എന്ന ചിത്രത്തിനെതിരെയാണ് ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മെർസലിൽ ബിജെപി സർക്കാർ കൊണ്ടുവന്ന ചില സംവിധാനങ്ങളെ വിമർശിക്കപ്പെട്ടതാണെങ്കിൽ സർക്കാരിൽ പുകവലിച്ചതാണ് പ്രശ്നമായത്. ഇപ്പോഴിത താരത്തിന് വിമർശിച്ച് തമിഴ്നാട് എംപി അൻപുമാണി രാമദേസ് രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

മുംബൈ നഗരത്തിലൂടെ ഒരുമിച്ചുള്ള യാത്രകൾ!! ആ പുസ്തകം, സുപ്രിയയുമായുള്ള പ്രണയകാലം പങ്കുവെച്ച് പൃഥ്വി