Back
Home » തമിഴ് മലയാളം
തന്റെ അനുമതിയില്ലാതെ അഭിമുഖം നല്‍കി! സര്‍ക്കാര്‍ അണിയറക്കാര്‍ക്ക്‌ മുന്നറിയിപ്പുമായി മുരുകദോസ്‌
Oneindia | 5th Oct, 2018 05:46 PM
 • സര്‍ക്കാര്‍

  വിജയുടെ മുന്‍ ചിത്രം മെര്‍സല്‍ പോലെ ഒരു ഗംഭീര സിനിമ തന്നെയായിരിക്കും സര്‍ക്കാരെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങയതു മുതല്‍ ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ചിത്രത്തിലെ വിജയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള മികച്ചൊരു പോസ്റ്റര്‍ തന്നെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നും വരുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ദളപതി എത്തുന്നതെന്നാണ് വിവരം.


 • ദീപാവലി റിലീസ്

  വിജയുടെ മുന്‍ചിത്രം മെര്‍സല്‍ പോലെ സര്‍ക്കാരും ദീപാവലി ദിനത്തിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഭൈരവയ്ക്ക് ശേഷം കീര്‍ത്തി സുരേഷ് വിജയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍.കീര്‍ത്തിക്കു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്, ഇവര്‍ക്കു പുറമെ രാധാരവി,പ്രേംകുമാര്‍,പാലാ കറുപ്പയ്യ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


 • പാട്ടുകള്‍

  അഞ്ച് പാട്ടുകളാണ് വിജയുടെ സര്‍ക്കാരിനു വേണ്ടി എആര്‍ റഹ്മാന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ രണ്ടു പാട്ടുകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഓഡിയോ ലോഞ്ചിനു ശേഷം സര്‍ക്കാരിലെ മുഴുവന്‍ ഗാനങ്ങളും യൂടൂബില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.


 • മുരുകദോസ് പറഞ്ഞത്

  സിനിമയുമായി ബന്ധപ്പെട്ട് ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചാനലുകളില്‍ അഭിമുഖം നല്‍കിയതായിരുന്നു എആര്‍ മുരുകദോസിനെ ചൊടിപ്പിച്ചിരുന്നത്. ഇതേതുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു അണിയറക്കാര്‍ക്ക് മുന്നറിയിപ്പുമായി മുരുകദോസ് എത്തിയിരുന്നത്.സിനിമ നിര്‍മ്മിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാട് ആണെന്നും അതിനിടെ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നത് ശരിയല്ലെന്നും മുരുകദോസ് പറയുന്നു. ഭാവിയില്‍ തങ്ങളുടെ സമ്മതമില്ലാതെ ഇത്തരം അഭിമുഖം നല്‍കുകയാണെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുരുകദോസ് പറഞ്ഞു.
ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴകത്തെ മുന്‍നിര സംവിധായകരിലൊരാളായി മാറിയ ആളാണ് എആര്‍ മുരുകദോസ്. മേക്കിങ് കൊണ്ടും വ്യത്യസ്ത പ്രമേയങ്ങള്‍ കൊണ്ടുമായിരുന്നു മുരുകദോസിന്റെ ചിത്രങ്ങള്‍ കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്നത്. പ്രേക്ഷകര്‍ക്ക് നെഞ്ചിലേറ്റിയ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മുരുകദോസിന്റെതായി തമിഴില്‍ പുറത്തിറങ്ങിയിരുന്നു. തുപ്പാക്കി,കത്തി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദളപതി വിജയ്‌ക്കൊപ്പം മുരുകദോസ് ഒന്നിച്ച ചിത്രമാണ് സര്‍ക്കാര്‍.

രാജ് താക്കറെയ്‌ക്കെതിരായ മോശം പരമാര്‍ശം! തനുശ്രീക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് പോലീസ്

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിജയ് ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നിരുന്നത്. ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നതിനു മുന്‍പ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മുരുകദോസ് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിത്രത്തെ ബാധിക്കുന്ന ഒരു കാര്യം ആരും ചെയ്യരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അണിയറക്കാര്‍ക്ക് മുന്നറിയിപ്പുമായി മുരുകദോസ് എത്തിയിരുന്നത്.

അഡാറ് ലവിനു ശേഷം പ്രമുഖ റിയാലിറ്റി ഷോയിലേക്ക് പ്രിയ? താരമെത്തുക ബിഗ് ബോസിന് സമാനമായ ഷോയില്‍!

ടൊവിനോയെ മലയാളത്തിന്റെ ഇമ്രാന് ഹാഷ്മി എന്ന് വിളിക്കുന്നതില്‍ അഭിമാനം: ഫഹദ് ഫാസില്‍