Back
Home » ഇന്റർവ്യൂ
ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു അത്! വിവാഹ മോചനത്തെക്കുറിച്ച് മഞ്ജരി പറഞ്ഞത്?
Oneindia | 7th Oct, 2018 10:59 AM
 • രവീന്ദ്രന്‍ മാഷിന്റെ കോള്‍

  കോളേജ് പഠനകാലത്ത് ഒരു പാട്ട് പാടിയിരുന്നു. ഹിന്ദി സിനിമയിലെ ഗാനമായിരുന്നു. ഈ പാട്ട് ടിവിയില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ രവീന്ദ്രന്‍ മാഷ് ഇത് കണ്ടിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. പറഞ്ഞാല്‍ വിശ്വസിക്കില്ല. ആ പരിപാടി കഴിഞ്ഞ് തന്നെത്തേടിയെത്തിയ ആദ്യ കോള്‍ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ നിന്നായിരുന്നു. അദ്ദേഹം വിളിച്ചപ്പോള്‍ ആകെ ഞെട്ടലിലായിരുന്നു. മോള്‍ക്ക് മുന്‍പ് പാടിയ കുട്ടി ഇവിടെയെത്തിയിരുന്നുവെന്നും അതിനേക്കാള്‍ കൂടുതല്‍ ഈ പാട്ടാണ് ഇഷ്ടമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ സന്തോഷമാണ്.


 • 14 വര്‍ഷത്തെ സംഗീത ജീവിതം

  2004 ലാണ് താന്‍ സിനിമയിലേക്കെത്തിയത്. 14 വര്‍ഷം കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. പ്രഗത്ഭ സംഗീത സംവിധായകരുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മഞ്ജരി പറയുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പലരുടെയും ഗാനങ്ങള്‍ തന്നെത്തേടിയെത്തിയത്. വിദ്യാസാഗറിന്റെ ഹാര്‍ഡ്‌കോര്‍ ഫാനാണ് താന്‍. 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത്. അനാര്‍ക്കലിയിലെ ഗാനവും തമിഴ് ചിത്രമായ എലിയിലെ ഗാനവും തേടിയെത്തിയത് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ്.


 • അഹങ്കാരിയെന്ന് മുദ്രകുത്തി

  പുറത്ത് പഠിച്ച് വളര്‍ന്നതിനാലും വളരെ സ്ട്രിക്ടായി ജീവിച്ചതിനാലും തുടക്കത്തില്‍ എല്ലാവരുമായും അത്ര പെട്ടെന്ന് ചേരാറില്ലായിരുന്നു. തന്റെ പല ആക്ഷനുകളെയും അഹങ്കാരമായി തെറ്റിദ്ധരിച്ചിരുന്നു. ഇത് തന്നെ വല്ലാതെ വിഷമിച്ചിരുന്ന സംഭവമായിരുന്നു ഇത്. താന്‍ കാരണം ആരും വിഷമിക്കുന്നതൊന്നും ഇഷ്ടമല്ല, ആരെങ്കിലും കരഞ്ഞാല്‍പ്പോലും താന്‍ കാരണമാണോ എന്ന് അന്വേഷിക്കുന്ന പ്രകൃതമാണ്. അതിനാല്‍ത്തന്നെ തുടക്കത്തില്‍ ഇത് വല്ലാതെ ബാധിച്ചിരുന്നു. പിന്നീട് എല്ലാം മനസ്സിലാക്കിയതോടെയാണ് ആ പ്രശ്‌നം പരിഹരിച്ചത്.


 • സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍

  ഗായികയെന്ന നിലയില്‍ വളരെയധികം സന്തോഷിച്ച സമയമായിരുന്നു. മുകിലന്‍ മകളെ, മുള്ളുള്ള മുരിക്കിന്‍ മേല്‍ ഈ ഗാനങ്ങളായിരുന്നു താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. രമേഷ് നാരായണനായിരുന്നു മുകിലിന്‍ മകളെ ഒരുക്കിയത്. എം ജയചന്ദ്രന്റെ ഗാനമായിരുന്നു അടുത്തത്. താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നവരെല്ലാം അവാര്‍ഡ് വിവരത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ അഭിനന്ദിക്കാനായി വിളിച്ചിരുന്നു.


 • വിവാഹ മോചനത്തെക്കുറിച്ച്

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹ മോചനം നടത്തിയിരുന്നു. ഒരുമിച്ച് പോവാന്‍ കഴിയിലെന്ന് മനസ്സിലാക്കിയതോടെയാണ് പിരിയാന്‍ തീരുമാനിച്ചത്. ഇന്നത്തെക്കാലത്ത് ഡിവോഴ്‌സ് എന്നത് ബ്ലാക്ക് മാര്‍ക്കായി ഒന്നും കാണുന്നില്ല. മുംബൈയിലാണ് താനിപ്പോള്‍ താമസിക്കുന്നത്. ജീവിതത്തിലെ തന്ന സന്തോഷകരമായ തീരുമാനമായിരുന്നു ഡിവോഴ്‌സ്. വളരെ നേരത്തെ ജീവിതത്തില്‍ നടന്ന ലീഗലായുള്ള ബന്ധമായിരുന്നു വിവാഹമെന്നും അത് സുഖകരമല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ വേര്‍പിരിയുകയായിരുന്നുവെന്നും താരം പറയുന്നു.


 • ഇഷ്ടാനിഷ്ടങ്ങള്‍ മാറി

  നേരത്തെ തന്റേതായ ഇഷ്ടാനിഷ്ടങ്ങളുമായാണ് മുന്നേറിയത്. ചുറ്റിലും ജീവിക്കുന്നവരിലേക്ക് ശ്രദ്ധ പതിഞ്ഞപ്പോള്‍ തന്‍രെ കാഴ്ചപ്പാടുകള്‍ മാറുകയായിരുന്നുവെന്നും താരം പറയുന്നു. ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിയുന്നവരെ കണ്ടിരുന്നു. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണ്. ജീവിതത്തില്‍ ഇത്തരം സന്തോഷങ്ങള്‍ക്കാണ് താന്‍ പ്രധാന്യം നല്‍കുന്നതെന്നും മഞ്ജരി പറയുന്നു.
മഞ്ജരി എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളഭാഷയിലെ വൃത്തത്തെ മാത്രമല്ല സംഗീത പ്രേമികളുടെ മനസ്സിലേക്ക് കടന്നുവരുന്നത്. വേറിട്ട ആലാപനവുമായി ആരാധക മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ് മഞ്ജരിയെന്ന ഗായിക. ഹിന്ദുസ്ഥാനി സംഗീതമായാലും അടിപൊളി ഗാനങ്ങളായാലും ഈ ഗായികയുടെ കൈയ്യില്‍ ഭദ്രമാണ്. കണ്ണൂര്‍ സ്വദേശിയാണെങ്കിലും താന്‍ മസ്‌കറ്റിലാണ് വളര്‍ന്നതെന്ന് താരം പറയുന്നു. ഗായികയായി മാത്രമല്ല ഇടയ്ക്ക് അഭിനേത്രിയായും ഈ ഗായികയെ നമ്മള്‍ കണ്ടിരുന്നു. ഗസലിനോടുള്ള താല്‍പര്യവും ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നതും അവിടെ വെച്ചാണെന്നും തന്റെ ഗുരുവാണ് ഇതിന് പിന്നിലെന്നും താരം പറയുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ താന്‍ മത്സരങ്ങളിലെല്ലാം പങ്കെടുത്തിരുന്നുവെന്നും മഞ്ജരി പറയുന്നു. കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഗായിക വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദിലീപിനെച്ചൊല്ലിയുള്ള പോര് മുറുകുന്നു! AMMA യുടെ ഇരട്ടത്താപ്പിനെതിരെ ഡബ്ലുസിസി! തിലകന്‍റെ കാര്യവും?

കുട്ടിക്കാലത്ത് തന്നെ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സമ്മാനം ലഭിച്ചിരുന്നുവെന്ന് മഞ്ജരി പറയുന്നു. ഭജന്‍ പഠിച്ചായിരുന്നു അന്ന് വേദിയിലേക്ക് പോയത്. പാട്ട് മാത്രമല്ല വരയ്ക്കാനും തനിക്ക് ഇഷ്ടമാണെന്ന് താരം പറയുന്നു. വര്‍ണ്ണങ്ങളൊക്കെ ഒരുപാട് ഇഷ്ടമാണ്. സംഗീതത്തോട് അന്നും വല്ലാത്ത ഇഷ്ടമായിരുന്നു. കുടുംബാംഗങ്ങള്‍ക്കും ഇതേ താല്‍പര്യമായിരുന്നു. രവീന്ദ്രന്‍ മാഷിന്റെ പാട്ട് പാടണമെന്ന് അന്ന്് ആഗ്രഹിച്ചിരുന്നുവെന്നും അപ്രതീക്ഷിതമായി ആ ഭാഗ്യം തന്നെത്തേടിയെത്തിയിരുന്നുവെന്നും മഞ്ജരി പറയുന്നു. മഞ്ജരിയുടെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.