Back
Home » തമിഴ് മലയാളം
96നു വേണ്ടി വിജയ് സേതുപതി പണം മുടക്കിയത്! ആ രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് വിശാല്‍!!
Oneindia | 7th Oct, 2018 12:18 PM
 • 96ന്റെ റിലീസ്

  96ന്റെ റിലീസിനു മുന്നോടിയായി നാല് കോടി രൂപ ചിത്രത്തിനു വേണ്ടി വിജയ് സേതുപതി മുടക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തിന്റെ സുഗമമായ റിലീസിനു വേണ്ടിയായിരുന്നു നടന്‍ പണം മുടക്കിയിരുന്നത്. 96ന്റെ നിര്‍മ്മാതാവായ നന്ദഗോപാല്‍ കത്തിസണ്ടെ എന്ന ചിത്രത്തിനായി മൂന്ന് കോടി രൂപ ഒരു സാമ്പത്തിക ഇടപാടുകാരനില്‍ നിന്നും കടം വാങ്ങിയിരുന്നു. ഇതിനൊപ്പം ഒരു കോടി രൂപ നടനും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ടുമായ വിശാലിനും നന്ദഗോപാല്‍ കൊടുക്കാനുണ്ടായിരുന്നു. പണം തിരിച്ചുകൊടുക്കാന്‍ നന്ദഗോപാലിന് സാധിക്കാത്തതിനാല്‍ 96ന്റെ റിലീസ് പ്രതിസന്ധിയില്‍ ആവുകയായിരുന്നു.


 • സേതുപതി കടം വീട്ടി

  ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് നാലു കോടിയോളം രൂപ അടിയന്തിരമായി നല്‍കാന്‍ നിര്‍മ്മാതാവിന്റെ പങ്കാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം മുന്നില്‍കണ്ട സേതുപതി തന്റെ കൈയ്യില്‍ നിന്ന് നാലു കോടിയോളം രൂപ മുടക്കുകയായിരുന്നു. പണം നല്‍കിയതിനെ തുടര്‍ന്ന് മുടങ്ങികിടന്ന ചിത്രത്തിന്റെ പല ഷോകളും പുനസ്ഥാപിച്ചിരുന്നു. വിജയ് സേതുപതി എറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രം ആയതിനാലാണ് നടന്‍ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


 • വിശാല്‍ പറഞ്ഞത്

  വിജയ് സേതുപതിയാണ് കടം ഏറ്റെടുത്തെന്ന് അറിഞ്ഞപ്പോള്‍ ആ രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിശാല്‍ പറഞ്ഞത്. ഇത്തരത്തിലുളള അനുഭവങ്ങളും വേദനകളും താന്‍ അനുഭവിച്ചിട്ടുണ്ടെന്നും തന്റെ സഹപ്രവര്‍ത്തകന്‍ കൂടി ഇത് അനുഭവിക്കേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും വിശാല്‍ പറഞ്ഞു.


 • വിശാല്‍ ചെയ്തത്

  തുടര്‍ന്ന് വിശാല്‍ തന്നെ സിനിമയുടെ റിലീസിനുളള തടസം മാറ്റുകയും നിര്‍മ്മാതാവിന് കടം തീര്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കുകയും ചെയ്തിരുന്നു. തനിക്ക് പണമല്ല സൗഹൃദമാണ് വലുതെന്ന് വിശാല്‍ പറഞ്ഞിരുന്നു. മറ്റുളളവര്‍ വരുത്തി വെയ്ക്കുന്ന ബാധ്യത ഒരു നടന്‍ ഏറ്റെടുക്കുക എന്നത് ഏറെ ദുഖകരമാണെന്നും 96 വലിയൊരു വിജയമാകട്ടേയെന്നും വിശാല്‍ പറഞ്ഞു.


 • 96 എന്ന ചിത്രം

  സഹപാഠികളായിരുന്ന രണ്ട് പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ഒത്തുച്ചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം കാണിക്കുന്നത്. വിജയ് സേതുപതിയുടെയും തൃഷയുടെയും പ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നത്. രാമചന്ദ്രന്‍, ജാനകി എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണവുമായാണ് ചിത്രം മുന്നേറുന്നത്.
വിജയ് സേതുപതിയുടെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് 96. മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനത്തിനു പിന്നാലെ ആയിരുന്നു സേതുപതിയുടെ പുതിയ ചിത്രം ഇറങ്ങിയിരുന്നത്. ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മക്കള്‍ സെല്‍വന്റെ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്.

മിത്തിന് ശേഷം വീണ്ടും ഹ്രസ്വചിത്രവുമായി അടൂർ!! 'സുഖ്യാന്ത്യം'... ഒക്ടോബർ 11 ന് ആരംഭിക്കുന്നു...

വിജയ് സേതുപതിയുടെ ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയിനറാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അതേസമയം പലവിധ പ്രതിസന്ധികളും തരണം ചെയ്തുകൊണ്ടായിരുന്നു സേതുപതിയുടെ 96 തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രം പറഞ്ഞ സമയത്ത് പുറത്തിറക്കാന്‍ വിജയ് സേതുപതിക്ക് നേരത്തെ സ്വന്തം കൈയ്യില്‍ നിന്നും കോടികള്‍ മുടക്കേണ്ടി വന്നിരുന്നു. നടന്‍ പണം നല്‍കിയതിനു ശേഷമായിരുന്നു ചിത്രത്തിന് റിലീസ് ചെയ്യാനുളള അനുമതി ലഭിച്ചിരുന്നത്. വിജയ് സേതുപതി ചെയ്ത പ്രവ്യത്തി കണ്ട് നടന്‍ വിശാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു, സേതുപതി ഈ കടമെല്ലാം എറ്റെടുത്തു എന്നറിഞ്ഞപ്പോള്‍ രാത്രി തനിക്കുറങ്ങാനായില്ലെന്ന് വിശാല്‍ പറയുന്നു.

തിയറ്റര്‍ വിട്ടിറങ്ങുമ്പോഴും വിങ്ങലായി മനസിനെ കൊളുത്തി വലിക്കുന്നു, റാം-ജാനു പ്രണയം!

ടൊവിനോയെ മലയാളത്തിന്റെ ഇമ്രാന് ഹാഷ്മി എന്ന് വിളിക്കുന്നതില്‍ അഭിമാനം: ഫഹദ് ഫാസില്‍