Back
Home » തമിഴ് മലയാളം
ഹൃദയങ്ങൾ കീഴടക്കി രാമചന്ദ്രനും ജാനകിയും!! ജാനുവിനെ സ്വീകരിച്ചവരോട് തൃഷയ്ക്ക് ചിലത് പറയാനുണ്ട്..
Oneindia | 7th Oct, 2018 12:59 PM
 • റാമും ജാനുവും

  രാമചന്ദ്രന്റേയും ജാനകിയുടേയും നിശബ്ദ പ്രണയവും പിന്നീടുള്ള കൂടിക്കാഴ്ചയുമാണ് 96 ന് പറയാനുള്ളത്. സ്കൂൾകാലത്ത് നിശബ്ദമായി പ്രണയിച്ചിരുന്നവരാണ് രാമചന്ദ്രനും ജാനകിയും. സ്കൂൾ പഠനം അവസാനിച്ചപ്പോൾ ഇവർക്ക് വേർ പിരിയേണ്ടി വന്നു. കാലം മാറുന്തോറും ഇവരിലും മാറ്റം വന്നു. ട്രാവൽ ഫോട്ടോഗ്രാഫറായ രാമചന്ദ്രൻ തന്റെ നഷ്ടപ്രണയത്തിന്റെ ഓർമകളിൽ ഇന്നും ഏകാനായി ജീവിക്കുന്നു. 22 വർഷങ്ങൾ ശേഷം റാം ജനുവും വീണ്ടും കണ്ടു മുട്ടുന്നു. ഇവർ തങ്ങളുടെ പഴയകാലത്തിലേയ്ക്ക തിരികെ സഞ്ചരിക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


 • 96

  സിനിമ പോലെ തന്നെയാണ് ചിത്രത്തിന്റെ പേരും. ഒരു ഇമോഷൻ ‍ റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 96. 1996 ബച്ചിലെ സ്കൂൾ സഹപാഠികളുടെ റീയൂണിയനാണ് ചിത്രത്തിന്റെ പ്രമേയം. ഭൂതകാലവും വാർത്തമാനകാലവും ഒരു പോലെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ ജീവിതത്തിലുണ്ടായ നിഷ്കളങ്കമായ പ്രണയവും പിന്നീടുള്ള വേർ പിരിയലും. വർഷങ്ങൾക്ക് ശേഷമുള്ള കൂടിച്ചേരലും ചിത്രത്തിൻ അതി മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സിനിമയുടെ മനോഹാരിത കൂട്ടുന്നുണ്ട്.


 • അത്ഭുതപ്പെടുത്തുന്ന പ്രതികരണം

  ചിത്രം വ‌ൻ വിജയമായി തീയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ തൃഷ തന്റെ ആരാധകരോട് നന്ദി പറയുകയാണ്. അത്ഭുതപ്പെടുത്തുന്ന ഈ പ്രതികരണത്തിന് എല്ലാവരോടും നന്ദി. സ്നേഹത്തിന്റെ നിലയ്ക്കാത്ത ഒഴുക്കാണ്. 96ലെ ജാനുവിനെ നിങ്ങള്‍ മനസിലാക്കി എന്നതും അവളെ സ്നേഹിച്ചു എന്നതും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഒരു കൂട്ടായ ശ്രമമാണ് ഈ ചിത്രം. പ്രണയത്തിന്റെ മാന്ത്രികതയെക്കുറിച്ച് എപ്പോഴെങ്കിലുമൊക്കെ തോന്നിയിട്ടുള്ളതൊക്കെ ഞങ്ങളെല്ലാം ഈ സിനിമയിലേക്ക് പകര്‍ന്നിട്ടുണ്ട്-തൃഷ ട്വിറ്ററില്‍ കുറിച്ചു.


 • ജെസ്സിയ്ക്ക് ശേഷം ജാനു

  തൃഷ തന്റെ സിനിമ ജീവിതം തുടങ്ങിയിട്ട 19 വർഷങ്ങൾ പിന്നിടുകയാണ്. ഏതു തരം കഥാപാത്രങ്ങളും താരത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും. അത് തൃഷ പലതവണ തെളിയിച്ചതുമാണ്.തൃഷയുടെ കരിയറിൽ തന്നെ ഒരു ബ്രേക്ക് കൊടുത്ത ചിത്രമായിരുന്നു ചിമ്പു തൃഷ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ വിണ്ണെതാണ്ടി വരുവായ. അതിലെ ജെസ്സിയെ ഒരിക്കലും പ്രേക്ഷകർ ആരും മറക്കില്ല. ജെസ്സിയ്ക്ക് ശേഷം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത് 96 ലെ ജാനുവെന്ന ജാനകിയായിരിക്കം.
ഭാഷകൾക്ക് അതീതമാണ് സിനിമ. നല്ല സിനിമകൾ എന്നും പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിക്കും. അതിൽ താര മൂല്യത്തിനോ ഭാഷയ്ക്കോ ഒരു തരത്തിലുളള പ്രധാന്യവുമില്ല. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്ത ചിത്രങ്ങൾ അത്യപൂർവ്വമായിട്ടേ സംഭവിക്കാറുള്ളൂ. അത് ഏത് ഭാഷയിലു ആയിക്കൊള്ളട്ടെ സിനിമ പ്രേമികൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയു ചെയ്യും.

ശബരിമലയിൽ പോയി അയ്യപ്പ ബ്രോയെ ഒന്ന് കാണണം!! ഇവരോട് നടി ശ്രിയയ്ക്ക് ചിലത് പറയാനുണ്ട്..

ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും ചർച്ചയാകുന്നത് തമിഴ് ചിത്രം 96നെ കുറിച്ചാണ്. ഒരു കാലത്ത് തമിഴ് അടക്കി വാണിരുന്ന തൃഷ കൃഷ്ണയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം തൃഷ വീണ്ടും ബിഗ് സ്ക്രീനിൽ എത്തിയ ചിത്രം കൂടിയാണിത്. നടിയുടെ രണ്ടാം വരവ് വെറുതെയായില്ല. മറ്റുഭാഷ ചിത്രങ്ങൾ കേരളത്തിലും ചലനമുണ്ടാക്കാറുണ്ട്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും റാമും ജാനുവും തങ്ങളുടെ യാത്ര വിജയകരമായി തുടർന്ന് കൊണ്ടിരിക്കുകയാണ്. റാമിനേയും ജാനുവിനേയും ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടി തൃഷ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

മിത്തിന് ശേഷം വീണ്ടും ഹ്രസ്വചിത്രവുമായി അടൂർ!! 'സുഖ്യാന്ത്യം'... ഒക്ടോബർ 11 ന് ആരംഭിക്കുന്നു...