Back
Home » ലയം
ഇന്നത്തെ (Oct 9 Tuesday) നിങ്ങളുടെ രാശിഫലം അറിയൂ
Boldsky | 9th Oct, 2018 01:50 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ധാരാളം ഐഡിയകള്‍ വരുന്ന ദിവസമാണെന്നു മാത്രമല്ല, ഇവയെല്ലാം പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ്. എന്നാലും എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുക. ബുദ്ധിയുള്ളവര്‍ നിങ്ങളെ സഹായിക്കും. പ്രവൃത്തി പരിചയമുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിയ്ക്കുക.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ഗ്രഹ സ്വാധീനം വളരെ അനുകൂലമായ ഒരു ദിവസമാണ് ഇന്നത്തേത് എന്നു വേണം, പറയാന്‍. വളരെ നേട്ടമുള്ള, സന്തോഷകരമായ ദിവസം ഇന്നു നിങ്ങളുടെ മുന്നിലുണ്ടാകും. എല്ലാ സംഭവങ്ങളും സാഹചര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലവുമാകും. പഠിയ്ക്കുന്നവര്‍ക്ക് കോംപറ്റീറ്റീവ് പരീക്ഷകളില്‍ വിജയം നേടാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞ ഒന്നായിരിയ്ക്കും. കുട്ടികള്‍ക്കൊപ്പം സമയം ഏറെ ചെലവാക്കുന്ന ദിവസമാണ് ഇന്ന്. വീട്ടിലെ ചില നീണ്ടു പോയ കാര്യങ്ങള്‍ പൂര്‍ത്തീകിരിയ്ക്കും. കുടുംബാംഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം സ്ത്രീകളില്‍ നിന്നും ഗുണമുണ്ടാകുന്ന ദിവസമാണ് . ജോലിയില്‍ കൃത്യമായി മുന്നോട്ടു പോയാലും അസ്വസ്ഥതയുണ്ടാകുന്ന ദിവസം. എന്നാല്‍ ക്രമേണ ആഹ്ലാദകരമായ അവസ്ഥയില്‍ എത്തുകയും ചെയ്യും.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം അത്രയ്ക്ക് അനുകൂലമായില്ലെന്നു വേണം, പറയാന്‍. ഇതില്‍ നമുക്കൊന്നും കാര്യമായി ചെയ്യാനുമാകില്ല. എന്നാല്‍ ഈ ദിവസം നിങ്ങളുടെ സങ്കല്‍പത്തിലെ ആളെ കണ്ടെത്താനുള്ള സാധ്യതയുള്ള ദിവസം കൂടിയാണ്.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം സ്പിരിച്വാലിറ്റിയും മതപരമായ കാര്യങ്ങളും മുന്‍പന്തിയില്‍ നില്‍ക്കുന്ന ദിവസമാണ്. തെരഞ്ഞെടുത്തിരിയ്ക്കുന്ന ഫീല്‍ഡിലെ ഒരു സിംഗിള്‍ കാര്യത്തില്‍ മനസുറപ്പിച്ച് പരിശ്രമിയ്ക്കുക. വിജയം നേടാന്‍ സാധിയ്ക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഇമോഷണലാകാതെ വിമര്‍ശന ബുദ്ധിയോടെ നീങ്ങുന്ന ദിവസം കൂടിയാണ് ഇന്ന്.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ചെലവഴിയ്ക്കാനും പുറത്തു പോകാനും സാധ്യതയുള്ള ദിവസമാണ്. ഇത് അവരുമായി കൂടുതല്‍ അടുക്കാന്‍ സഹായിക്കും. അവര്‍ക്കു സമ്മാനങ്ങള്‍ നല്‍കുന്ന ദിവസം കൂടിയാകും.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംരംഭത്തില്‍ പ്രയോജകരമായ ഇടപാടു നടത്തുന്ന ദിവസമാണ്. എന്നാല്‍ നീണ്ട കാലം കഴിഞ്ഞിട്ടു ലാഭം കിട്ടുന്നതെങ്കില്‍ വിട്ടു കളയുക. ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആലോചിച്ചുറപ്പിച്ചു നീങ്ങുക.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം പ്രൈവറ്റ് പാര്‍ട്ടികള്‍ക്കു പോകുന്നത് ഏറെ ഫലപ്രദമായ ദിവസമാണ് ഇന്ന്. പഴയ കൂട്ടുകാരുമായി ഗൃഹാതുരതയും പുതിയവരുമായി പുതിയ പ്ലാനുകളും ചര്‍ച്ച ചെയ്യുന്ന ദിവസം. നീണ്ട കാലത്തിനു ശേഷം ബന്ധുക്കളുമായി കണ്ടു മുട്ടാനുള്ള സാഹചര്യവുമുണ്ടാകും.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ഇലക്ട്രോണിക്, പ്രിന്റ് മീഡിയകളില്‍ കരിയര്‍ സംബന്ധമായ താല്‍പര്യമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ സ്പിരിച്വല്‍ ചിന്തകള്‍ സമാധാനം നല്‍കുന്ന ദിവസമാണ് ഇന്ന്. പുണ്യസ്ഥല ദര്‍ശനവും ഫലമാണ്. ചുരുക്കത്തില്‍ ബാലന്‍സ് ആയ ദിവസമാണ് ഇന്നത്തേത് എന്നു പറയാം.


 • അക്വേിയസ് അഥവാ കുംഭ രാശി

  അക്വേിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം റിസര്‍ച്ചിലും മറ്റും താല്‍പര്യമുള്ള ദിവസമാകും, ഇന്ന്. നിങ്ങളുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയ്ക്കു ഫലമുണ്ടാകും. പൊതുവേ പ്രണയത്തിന് അനുകൂലമായ ദിവസമാണ്.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം കൂടെയുള്ളവര്‍ സഹായം ആഗ്രഹിയ്ക്കുന്നുവെങ്കിലും അവര്‍ക്ക് നിങ്ങളെ സമീപിയ്ക്കാന്‍ ബുദ്ധിമുട്ടു തോന്നുന്ന ദിവസം. നിങ്ങളുടെ നിലപാടാണ് കാരണം. നിങ്ങളുടെ പ്രോത്സാഹനം അവര്‍ ആഗ്രഹിയ്ക്കുന്നവെങ്കിലും.
നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.

ഓടക്കുഴല്‍ കൃഷ്ണന്‍ പൂജാമുറിയില്‍ വേണ്ട...

ദിവസങ്ങളുടെ ഭാഗ്യം നിര്‍ണയിക്കുന്നതില്‍ രാശി അഥവാ സോഡിയാക് സൈന്‍ അനുകൂലമായി നില്‍ക്കേണ്ടതും അത്യാവശ്യമാണ്. ഒരു ദിവസം രാശി അനുകൂലമെങ്കില്‍ അടുത്ത ദിവസം നേരെ തിരിച്ചുമാകാം.

ഇന്നത്തെ ദിവസം, അതായത് 2018 ഒക്ടോബര്‍ 9 ചൊവ്വാഴ്ച രാശി പ്രകാരം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ,