Back
Home » തമിഴ് മലയാളം
96 പോലെ ജീവിതത്തിലും പ്രണയ ജോഡികളോ? കുട്ടി ജാനുവിന്റെയും റാമിന്റെയും മറുപടി ഇങ്ങനെ! കാണൂ
Oneindia | 9th Oct, 2018 06:10 PM
 • 96ല്‍ കൈയ്യടി നേടിയ താരങ്ങള്‍

  പ്രണയവും സൗഹൃദവും മനോഹരമായി വരച്ചിട്ട 96ല്‍ കൈയ്യടി നേടിയ താരങ്ങളില്‍ രണ്ടു പേരായിരുന്നു ഗൗരിയും ആദിത്യയും. പുതുമുഖ താരങ്ങളാണ് ഇവരെങ്കിലും പക്വതയാര്‍ന്ന പ്രകടനങ്ങളായിരുന്നു ചിത്രത്തില്‍ നടത്തിയിരുന്നത്. വിജയ് സേതുപതിയുടെയും തൃഷയുടെയും ചെറുപ്പകാലം ഗംഭീരമായി അവതരിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ആദിത്യയും ഗൗരിയും തമ്മിലുളള കെമിസ്ട്രി തന്നെയായിരുന്നു 96 ന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായി മാറിയിരുന്നത്.


 • റാമും ജാനുവും

  ഹൈസ്‌ക്കൂളില്‍ ഒരുമിച്ച പഠിച്ച രണ്ട് പേര്‍ 22വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 96 പറയുന്നത്. ചിത്രം മുഴുവനായി ഒരു നൊസ്റ്റാള്‍ജിക്ക് ഫീലായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നത്. ചിത്രം കണ്ട് തിയ്യേറ്ററുകള്‍ വിട്ടിറങ്ങുമ്പോഴും പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഗൗരിക്കും ആദിത്യയ്ക്കും സാധിച്ചിരുന്നു.


 • യഥാര്‍ത്ഥ ജീവിതത്തിലും പ്രണയജോഡികള്‍?

  സിനിമയിലെന്ന പോലെ യഥാര്‍ത്ഥ ജീവിതത്തിലും ഇവര്‍ പ്രണയ ജോഡികളാണെന്ന് ആയിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഗോസിപ്പ് കോളങ്ങളിലായിരുന്നു ഇരുവരും പ്രണയത്തിലാണെന്നുളള വിവരം പ്രചരിച്ചിരുന്നത്. എന്നാല്‍ ഗോസിപ്പുകള്‍ക്കെല്ലാം മറുപടിയുമായി ഇരുതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെയായിരുന്നു മറുപടിയുമായി ഇരുവരും എത്തിയിരുന്നത്.


 • ഗൗരി പറഞ്ഞത്

  പ്രണയവാര്ത്തകള്‍ നിരസിച്ചുകൊണ്ടായിരുന്നു ഗൗരിയും അദിത്യയും എത്തിയിരുന്നത്. ഞാനും ആദിത്യ ഭാസ്‌ക്കറും പ്രണയത്തിലല്ലെന്ന് ഗൗരി പറയുന്നു. ഞങ്ങള്‍ ജാനു-റാം എന്ന കമിതാക്കളായി വെള്ളിത്തിരയിലാണ് വേഷമിട്ടത്. ജീവിതത്തിലല്ല,ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. അല്പമെങ്കിലും മാന്യത കാണിക്കണം,ഗൗരി ട്വിറ്ററില്‍ കുറിച്ചു.


 • ആദിത്യ പറഞ്ഞത്

  ഞങ്ങള്‍ ഉറ്റസുഹൃത്തുക്കളാണെന്നും അഭിനേതാക്കള്‍ക്കും വ്യക്തി ജീവിതമുണ്ട്, അത് മാനിക്കണമെന്നും ആദിത്യ ട്വീറ്റ് ചെയ്തു. ഞാനും ഗൗരിയും നല്ല സുഹൃത്തുക്കളാണ് ഉറ്റ സുഹൃത്തുക്കള്‍, എന്നാല്‍ പ്രണയത്തിലല്ല. അഭിനേതാക്കള്‍ക്കും വ്യക്തി ജീവിതം ഉണ്ടെന്നത് മനസിലാക്കണം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. 96ന് നല്‍കിയ പിന്തുണയ്ക്ക് നന്ദി.ആദിത്യ കുറിച്ചു.
വിജയ് സേതുപതിയുടെ പുതിയ ചിത്രം 96 വിജയകരമായാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. നല്ല സിനിമകളെ എപ്പോഴും സ്വീകരിക്കുന്ന പ്രേക്ഷകര്‍ 96നെയും നെഞ്ചിലേറ്റിയിരുന്നു. ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

സഹോയുടെ റിലീസ് വൈകിയതില്‍ വിഷമം! ആത്മഹത്യ ക്കുറിപ്പുമായി പ്രഭാസിന്റെ ആരാധകന്‍! കാണൂ

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും ചിത്രത്തെ എറ്റെടുത്തിരുന്നു . സേതുപതിക്കും തൃഷയ്ക്കും ഒപ്പം ചിത്രത്തില്‍ കൈയ്യടി നേടിയ പ്രകടനമായിരുന്നു ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യയും ഗൗരിയും നടത്തിയിരുന്നത്. അതേസമയം സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവര്‍ പ്രണയജോഡികളാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി ആദിത്യയും ഗൗരിയും തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

മീടുവിന് പിന്തുണയുമായി സാമന്ത! ലൈംഗികമായി ആക്രമിക്കപ്പെട്ട ഓരോ സ്ത്രീകള്‍ക്കും ഒപ്പമാണ് താനെന്ന് നടി

സണ്ണി ലിയോണിന് നേരെ ചെരുപ്പൂരി അടിയുമായി സംഘടന! നടിയുടെ വീരമാദേവി നിരോധിക്കണമെന്ന് ആവശ്യം