Back
Home » ലയം
ഒക്ടോബര്‍ 10 ബുധനാഴ്ചത്തെ രാശി ഫലം അറിയൂ
Boldsky | 10th Oct, 2018 08:18 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. കൂട്ടുകാര്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും അത്ര സുഖകരമായ ദിവസമാകില്ല. എന്നാലും വൈകീട്ടോടെ പാര്‍ട്ടിക്കു പോകാനും പുതിയ കൂട്ടുകാരെ കണ്ടെത്താനും സാധ്യതയുള്ള ദിവസം കൂടിയാണ്.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം ദിവാസ്വപ്‌നം കാണാനും ഫാന്റസി അതായത് നടക്കാത്ത കാര്യങ്ങള്‍ സ്വപനം കാണാനും സാധ്യതയുള്ള ദിവസമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒഴിഞ്ഞു പോകുന്നതു കൊണ്ടു തന്നെ കണക്കു കൂട്ടലുകളില്‍ തെറ്റുകള്‍ പറ്റാനുള്ള സാധ്യതയുമുണ്ട്. തുടക്കത്തില്‍ അല്‍പം പാളിച്ചകളുണ്ടാകുമെങ്കിലും ദിവസത്തിന്റെ അവസാനത്തോടെ കാര്യങ്ങള്‍ നിങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങുക തന്നെ ചെയ്യും.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം മനസിലെ ആഗ്രഹങ്ങളെ പിന്‍തുടരുന്ന ദിവസമാകും, ഇന്നത്തേത്. കുടുംബവും കുട്ടികളുമായി കൂടുതല്‍ സമയം ചെലവാക്കാന്‍ ശ്രമിയ്ക്കുന്ന, സാധിയ്ക്കുന്ന ദിവസവും കൂടിയാണ്. ആഗ്രഹങ്ങള്‍ പ്രവൃത്തികളിലേയ്ക്കു വഴി മാറണമെങ്കില്‍ കൃത്യമായ ബാലന്‍സ് ആവശ്യവുമാണ്.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലി മാറാന്‍ സാധ്യതയുണ്ട്. സുപ്പീരിയര്‍മാരുമായി നല്ല ബന്ധത്തിനു സാധ്യതയുണ്ട്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പറ്റിയ സമയമെന്നു വേണം, പറയാന്‍. പ്രവൃത്തിയ്ക്കാന്‍ നിങ്ങള്‍ക്ക് ആകാംഷയുള്ള ദിവസവുമാണ്.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പഴയ ബന്ധങ്ങള്‍ പുതുക്കുന്നതും പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നതും ഗുണകരമായ ദിവസമാണ് ഇന്ന്. വീട്ടില്‍ ഉല്ലാസമുള്ള അന്തരീക്ഷമുണ്ടാകും. ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. കൂട്ടുകാര്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും അത്ര സുഖകരമായ ദിവസമാകില്ല. എന്നാലും വൈകീട്ടോടെ പാര്‍ട്ടിക്കു പോകാനും പുതിയ കൂട്ടുകാരെ കണ്ടെത്താനും സാധ്യതയുള്ള ദിവസം കൂടിയാണ്.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസ ജോലി ചെയ്യുന്നതിനു ഇതിന്റെ വിജയത്തിലുമാകും, ഇന്നു കൂടുതല്‍ ശ്രദ്ധ വയ്ക്കുന്നത്. ജോലിയിലുള്ള നിങ്ങളുടെ കര്‍മ്മനിരത മറ്റുള്ളവരുടെ അഭിനന്ദനം നേടും. ഏറെക്കാലമായി കാത്തിരുന്നിരുന്ന പ്രൊമോഷന്‍ ലഭിച്ചേക്കും. ധന സംബന്ധമായ നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ചെറിയ കാര്യങ്ങളില്‍ സ്‌ട്രെസ് വരാതെ നോക്കേണ്ട ദിവസമാണ്. ടെന്‍ഷനുകളും മറ്റും ഒഴിവാക്കാനായി യോഗ പോലുളളവ ചെയ്യുന്നതു ഗുണകരമാകും. ജോലി സംബന്ധമായ ചില കാര്യങ്ങളില്‍ സമ്മര്‍ദം അനുഭവപ്പെടുവാന്‍ സാധ്യതയുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ വരും വരായ്കകള്‍ കണക്കിലെടുത്തു മാത്രം തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിയ്ക്കുക.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബത്തിനും കൂട്ടുകാര്‍ക്കും പ്രാധാന്യം നല്‍കുന്ന ദിവസമാകും. വ്യക്തിപരമായും പ്രൊഫഷണലായും ജീവിതം അല്‍പം ഭാരം തോന്നിപ്പിയ്ക്കുന്ന ദിവസം. ക്രിയേറ്റീവായ സമീപനങ്ങള്‍ ജീവിതത്തിനു പുതിയ അര്‍ത്ഥങ്ങള്‍ നല്‍കും. പുതിയ റൊമാന്റിക് ബന്ധങ്ങള്‍ക്കു സാധ്യതയുണ്ട്.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാരങ്ങളില്ലാത്ത ചെറുപ്പ കാലത്തേയ്ക്കു തിരിച്ചു പോകുന്നതു പോലെയുളള ദിവസമായി അനുഭവപ്പെടും. സന്തോഷകരമായ യാത്രകള്‍ക്കു സാധ്യത. ഗോള്‍ഡന്‍ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ദിവസമാണ് ഇന്നത്തേത്.


 • കാപ്രികോണ്‍ അഥവാ മകര രാശി

  കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ചുറ്റുമുളളവരെ ഉപാധികളില്ലാതെ സ്‌നേഹിയ്ക്കുന്ന ദിവസമാകും, ഇന്ന്. സനേഹിയ്ക്കുന്നവര്‍ ചുറ്റും വേണം എന്നാഗ്രഹിയ്ക്കുന്ന, ഇവരെ സന്തോഷിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ് ഇന്ന്. സത്യസന്ധതയും ആത്മാര്‍ത്ഥതയും നിങ്ങളുടെ ബന്ധങ്ങള്‍ക്കു കൂടുതല്‍ കരുത്തേകുന്ന ദിവസം.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം വേദനകളുണ്ടാകുമെങ്കിലും സന്തോഷവും ഉണ്ടാകുന്ന ദിവസമാകും. ഇന്നത്തെ ദിവസം നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടാകുമെങ്കിലും ഓരോന്നായി ചെയ്തു തീര്‍ക്കാന്‍ പറ്റുന്ന ദിവസം കൂടിയാണ് ഇന്ന്. വൈകീട്ടോടെ റിലാക്‌സ് ചെയ്യുവാനും സാധിയ്ക്കും.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ശത്രുക്കളില്‍ നിന്നും, അതായത് ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകുന്ന ദിവസമാകും. അവര്‍ നിങ്ങളുടെ ഉയര്‍ച്ചയെ തടയാന്‍ ശ്രമിയ്ക്കും. വേറെ പ്രത്യേകിച്ച് ഒന്നും ഈ ദിവസം ഈ രാശിക്കാര്‍ക്കായി കാണുന്നില്ല.
കാലചക്രം തിരിയുമ്പോള്‍ ദിവസങ്ങള്‍ മാസങ്ങളും മാസങ്ങള്‍ വര്‍ഷങ്ങളുമെല്ലാമായി മാറും. ഇതനുസരിച്ചു മനുഷ്യരുടെയും ജീവജാലങ്ങളുടേയും ജീവിതത്തില്‍ വ്യത്യാസങ്ങള്‍ വരികളും ചെയ്യും.

ഓരോ ദിവസം നല്ലതാകണമെന്നായിരിയ്ക്കും പ്രഭാതത്തിലെ പ്രാര്‍ത്ഥന. ഈ ചിന്തയോടെയാകും നാം ഉണര്‍ന്നെഴുന്നേല്‍ക്കുക. എന്നാല്‍ പലപ്പോഴുംം നമ്മുടെ പ്രവൃത്തികള്‍ ശരിയായ ദിശയില്‍ ആണെങ്കിലും നമ്മുടെ ദിവസം നല്ലതാകണമെന്നില്ല.

ദിവസം അനുകൂലമാകണമെങ്കില്‍ ഗ്രഹങ്ങള്‍ അനുകൂലമാകണം. രാശി അനുകൂലമാകണം. ഇതെല്ലാം ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍.

ഇന്നത്തെ ദിവസം അതായത് 2018 ഒക്ടോബര്‍ 10 നിങ്ങള്‍ക്കു നല്ല ദിവസമാണോ എന്നറിയൂ. ഇന്നു നിങ്ങളെ കാത്തു ഭാഗ്യമുണ്ടോയെന്നറിയൂ