Back
Home » യാത്ര
നാഗ്പൂരിനെ കാണാൻ വിചിത്രമായ കാരണങ്ങള്‍!
Native Planet | 10th Oct, 2018 12:24 PM
 • ഓറഞ്ച് സിറ്റി

  ഇന്ത്യയിലെ ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാടാണ് നാഗ്പൂർ. നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ഓറഞ്ച് കൃഷി ചെയ്യുകയും കയറ്റി അയക്കുകയും ചെയ്യുന്ന നാട്. ഹെക്ടറുകളോളം സ്ഥലത്ത് കൃഷി ചെയ്യുന്ന ഓറഞ്ച് തോട്ടങ്ങൾ ഈ നാടിന്റെ പ്രത്യേകതയാണ്. ഓറഞ്ചിന്റെ തനത് രുചി ആസ്വദിക്കുവാനും ഇവിടെ സൗകര്യമുണ്ട്.


 • ദീക്ഷാ ഭൂമി

  നവയാന ബുദ്ധിസത്തിന്റെ ഏറ്റവും പുണ്യഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് നാഗ്പൂരിലെ ദീക്ഷാഭൂമി. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ഇടം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും വലിയ ഹോളോ ബുദ്ധ സ്തൂപം കൂടിയാണിത്.

  PC-Koshy Koshy


 • കടുവകളുടെ തലസ്ഥാനം

  കടവകളുടെ തലസ്ഥാനം എന്ന വിശേഷണം നാഗ്പൂരിന് എങ്ങനെ കിട്ടി എന്നു അത്ഭുതപ്പെടേണ്ട. ഒന്നിലധികം കടുവ സംരക്ഷണ കേന്ദ്രങ്ങളും കാടുകളും ഇവിടം കടുവകളുടെ കേന്ദ്രമാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും കാടുകയറ്റക്കാരുടെയും പ്രിയപ്പെട്ട ഇടമായി നാഗ്പൂർ മാറുന്നു.


 • 3000- ൽ അധികം വർഷങ്ങളുടെ പഴക്കം

  സഞ്ചാരികൾ ധാരാളം ഇവിടെ എത്താറുണ്ടെങ്കിലും ഈ നാടിന്റെ ചരിത്രം അറിഞ്ഞെത്തുന്നവർ കുറവാണ്. നഗരത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഏകദേശം മൂവായിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും. മറ്റൊരു ചരിത്രം അനുസരിച്ച് ഗോണ്ട് രാജവംശത്തിലെ രാജാവ് പടിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണെന്നും പറയപ്പെടുന്നു.
  ബദാമി ചാലൂക്യൻമാരും യാദവരും തുഗ്ലക്ക് വംശവും ഉൾപ്പെടെ മറ്റനേകം രാജവംശങ്ങളും ഇവിടെ ഭരണം നടത്തിയിട്ടുണ്ട്.


 • ഇന്ത്യയിലെ ആദ്യത്തെ തുണി മില്ല്

  ഒരു കാലത്ത്അത്ര അറിയപ്പെടുന്ന സ്ഥലം അല്ലായിരുന്നിട്ടു കൂടിയും ഇന്ത്യയിലെ ആദ്യത്തെ തുണി മില്ല് സ്ഥാപിക്കപ്പെട്ട സ്ഥലം നാഗ്പൂരാണ്. 19-ാം നൂറ്റാണ്ടിൽ ജംഷഡ്ജി ടാറ്റയാണ് ഇവിടെ തുണി മിൽ നിർമ്മിക്കുന്നത്. സെൻട്രൽ ഇന്ത്യ സ്പിറ്റിങ്ങ് അൻഡ് വീവിങ്ങ് കംപനി എന്നറിയപ്പെടുന്ന ഇത് 1877 ലാണ് സ്ഥാപിതമാകുന്നത്. എംപ്രസ് മിൽ എന്നും ഇതിനു പേരുണ്ട്.

  PC-Vinayras


 • മുംബൈയെക്കാളും സാക്ഷരതാ നിരക്ക്

  നാഗ്പൂരിന്റെ പേരിനോട് ചേർത്ത് ആരും വായിക്കാൻ സാധ്യതയില്ലാത്ത ഒരു വിശേഷണവും ഈ നാടിനുണ്ട്. മുംബൈയെക്കാളും സാക്ഷരതാ നിരക്കിൽ മുന്നിൽ നിൽക്കുന്ന ഇടമാണ് നാഗ്പൂർ. നഗരങ്ങളിൽ മാത്രമല്ല, ഇവിടുത്തെ തീരെ ചെറിയ ഗ്രാമങ്ങളിൽ പോലും ഈ മാറ്റം കാണാം.

  PC-Shailesh Telang


 • വിസ്മയങ്ങളാൽ ചുറ്റപ്പെട്ട ഇടം

  പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു കൂട്ടം വിസ്മയങ്ങളാൽ ചുറ്റപ്പെട്ട നാടാണ് നാഗ്പൂർ. തടാകങ്ങളും വെള്ളച്ചാട്ടങ്ങളും വന്യജീവി സങ്കേതങ്ങളും ഒക്കെയായി എപ്പോൾ വന്നാലും അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടമാണ് ഇന്ന് നാഗ്പൂർ.

  PC-DevendraLilhore
നാഗ്പൂർ...മഹാരാഷ്ട്രയിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ നാഗ്പൂർ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ കയറിയിട്ട് അധികം നാളായില്ല. ചരിത്രസ്മാരകങ്ങൾ കൊണ്ടും ഭൂപ്രകൃതികൊണ്ടും ഒക്കെ സഞ്ചാരികളെ ആകർഷിക്കുന്ന ഇവിടെ മഹാരാഷ്ട്രക്കാരുടെ വീക്കെൻഡ് ഡെസ്റ്റിനേഷൻ കൂടിയാണ്. എന്നാൽ ഇതിനുമപ്പുറം ഇവിടം പ്രിയപ്പെട്ടതാക്കുന്ന കാരണങ്ങൾ വേറെയുമുണ്ട്. നാഗ്പൂരിനെ തേടിയെത്താൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന കുറച്ച് കാരണങ്ങൾ നോക്കാം...