Back
Home » യാത്ര
നെർസ..ത്രില്ലടിപ്പിക്കുന്ന യാത്രയും ഒളിഞ്ഞിരിക്കുന്ന വവ്വാലുകളും
Native Planet | 10th Oct, 2018 03:23 PM
 • ത്രില്ലടിപ്പിക്കുന്ന നെർസ

  എത്തിപ്പെടുവാനും കണ്ടു പിടിക്കുവാനും ഇത്തിരി ബുദ്ധിമുട്ടുമെങ്കിലും ഇവിടെ ഒന്നുവന്നുപെട്ടാൽ സംഗതി സൂപ്പറാണ്. പശ്ചിഘട്ടത്തോട് ചേർന്നു കിടക്കുന്ന നെർസ സഞ്ചാരികൾക്കായി കിടിലൻ അനുഭവങ്ങളാണ് ഒരുക്കുന്നത്.


 • കർണ്ണാടകയും ഗോവയുടെയും അതിർത്തി

  കർണ്ണാടകയിലെ ബെൽഗാം ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെർസ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.പുതുതായി പരിഗണിക്കപ്പെട്ടിരിക്കുന്ന ബീംഗഡ് വന്യജീവി സങ്കേത്തതിന്റെ ഭാഗം കൂടിയായ നെർസ ഗോവയുമായി അതിർത്തി പങ്കിടുന്നുമുണ്ട്.


 • പക്ഷി നിരീക്ഷകർക്കും വന്യജീവി പ്രേമികൾക്കും

  മഹാദേയി വാലിയോട് ചേർന്നു കാടുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ കാടിന്റെ കാഴ്ചകളാണ് ധാരാളമുള്ലത്. അതുകൊണ്ടുതന്നെ പക്ഷി നിരീക്ഷകർക്കും വന്യജീവി പ്രേമികൾക്കും ഇഷ്ടപ്പെട്ട ഇടം കൂടിയാണിത്. അവധി ദിവസങ്ങള്‍ ബഹളങ്ങളിൽ നിന്നും മാറി ചിലവഴിക്കുവാൻ താല്പര്യമുള്ളവർക്ക് നെർസ


 • സാഹസികതയും വേണ്ടുവോളം

  വെറുതെ വന്ന് കാട്ടിലെ കാഴ്ചകളൊക്കെ കണ്ട് തിരികെ പോരാം എന്നു കരുതിയാൽ തെറ്റി. സാഹസിക പ്രിയരെ ഒട്ടേറെ കാര്യങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്. മലകളിലും പാറകളിലൂടെയുള്ള നടത്തവും ചെങ്കുത്തായ താഴ്വരയുടെ കാഴ്ചകളും മാത്രം ഉള്ളിലെ സാഹസികനെ ഉണർത്തുവാൻ.


 • അല്പം പാടുപെടും

  കേട്ടപാതി ഇനി യാത്ര അവിടേക്കായിക്കോട്ടെ എന്നു കരുതി പോയാൽ പണി പാളും. അവിടുത്തെ കാടുകളിലൂടെ കയറുവാനും നടക്കുവാനും ആരോഗിംയ കുറച്ചൊന്നും പോര. ശാരീരികമായി നല്ല രീതിയിലായിരുന്നാൽ മാത്രമേ ഇവിടെ കയറിയിറങ്ങാൻ സാധിക്കുകയുള്ളൂ. ട്രക്കിങ്ങിനു പോകണമെങ്കിലും ആരോഗ്യം നല്ല സ്ഥിതിയിലായിരിക്കണം.


 • നടന്നെത്തുവാൻ

  സന്ദർശകർക്ക് നെർസയിൽ നിന്നും നടന്നെത്തുവാൻ സാധിക്കുന്ന കുറച്ച് ഇടങ്ങളുണ്ട്. ബീംഗഡ്, കോംഗ്ലാ, ഡാംഗാവോൻ, അബ്നാലി, ബാൻഡോറ, സാഗര്ഡഹോള നദിയുടെ തീരങ്ങൾ തുടങ്ങിയ ഇടങ്ങൾ കാൽനടയായി മാത്രം എത്തുവാൻ സാധിക്കുന്നവയാണ്. ലക്ഷ്യത്തെക്കാൾ അധികം വഴിയിലെ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.


 • പക്ഷികളെ കാണാം

  മുൻപ് പറഞ്ഞതുപോലെ പക്ഷി നിരീക്ഷണമാണ് ഇവിടുത്തെ മറ്റൊരാകർഷണം. ഏകദേശം 276 സ്പീഷിസിലുള്ള പക്ഷികളെ ഇവിടെ നിന്നും കാണാം. അത്യപൂർവ്വങ്ങളായ മരങ്ങളും ഔഷധ സസ്യങ്ങളും ഉള്ളയിടമായതിനാൽ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിത്.


 • വവ്വാലുകളുടെ കൂടാരം

  നെർസയിലെ കാടുകളിൽ ആകൃഷ്ടരായി ഇവിടെ വന്നെത്തിയ സ്ഥിരതാമസക്കാരാണ് ഇവിടുത്തെ വവ്വാലുകൾ. ഏകദേശം 40 വ്യത്യസ്ത വിഭാഗങ്ങളിലുള്ള വാവലുകൾ ഇവിടെ മാത്രം കാണാൻ സാധിക്കും. ലോണ്ട ഫോറസ്റ്റ് റേഞ്ചിനുള്ളിൽ തലേവാടി എന്ന സ്ഥലത്തെ ഗുഹയാണ് ഇവയുടെ ഒരു പ്രധാന ആവാസ കേന്ദ്രം. ഇവിടെ അടുത്തുള്ള കൃഷ്ണാപൂർ എന്ന സ്ഥലത്ത് 20000 ൽ അധികം വവ്വാലുകൾ വസിക്കുന്നു.


 • മഹാദേയ് വാലി

  നെർസയ്ക്ക് സമീപം അധികമാരും എത്തിയിട്ടില്ലാത്ത മനോഹരമായ ഒരിടമാണ് മഹാദേയ് വാലി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ജൈവവൈവിധ്യ കേന്ജ്രമായി അറിയപ്പെടുന്ന ഇടമാണ് മഹാദേയ് വാലി. വ്യത്യസ്ത തരത്തിലുള്ള പക്ഷികൾ, ജന്തുക്കൾ, തുടങ്ങിയവ ഇവിടെയുണ്ട്.


 • എത്തിച്ചേരാൻ

  കർണ്ണാടകയിലെ ബെൽഗാം ജില്ലയിൽ ഗോവ അതിർത്തിയോട് ചേർന്നാണ് നെർസ സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവിൽ നിന്നും 507 കിലോമീറ്റർ അകലെയും ഹംപിയിൽ നിന്നും 262 കിലോമീറ്റർ അകലെയുമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

  ഭീഷ്മാചാര്യരുടെ ശരശയ്യയും കുരുക്ഷേത്ര യുദ്ധവും അരക്കില്ലവും കഥകളല്ല..സത്യം മാത്രമാണ്...

  മാർത്താണ്ഡൻപിള്ള അമ്പൂരിയ നാട്... ആരും അറിയാത്ത അമ്പൂരി

  ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!
കർണ്ണാടക മുഴുവൻ അരിച്ചുപെറുക്കിയിട്ടുള്ളർക്കും അത്ര പിടികിട്ടാത്ത ഒരിടമാണ് നെർസ. പേരു കേൾക്കുമ്പോൾ തന്നെ ഒരു വലിയ സ്ഥലം എന്നൊന്ന തോന്നലൊന്നും ഉണ്ടാക്കാത്ത ഒരിടമാണിത്. അധികം സഞ്ചാരികളൊന്നും കടന്നു വരാത്ത മലനിരകളും കാടുകളും താണ്ടി ഇവിടെ എത്തിയാസ്‍ മാത്രമേ ഈ പ്രദേശത്തിന്റെ ഭംഗി പൂർണ്ണമായും തിരിച്ചറിയാനാവൂ എന്നതാണ് വാസ്തവം...