Back
Home » വാർത്ത
കൊച്ചുണ്ണി കൊലമാസ്സ്! പക്കി പ്രതിഭാസം! ആ റെക്കോര്‍ഡ് നിവിന് സ്വന്തം! ആദ്യദിന കലക്ഷന്‍ ഇങ്ങനെ!
Oneindia | 12th Oct, 2018 10:20 AM
 • മികച്ച തുടക്കം

  ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ ചിത്രത്തെക്കുറിച്ച് മികച്ച റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തൃശ്ശൂരുകാരുടെ സ്വന്തം രാഗം മിഴി തുറന്നതും കൊച്ചുണ്ണിയിലൂടെയായിരുന്നു. നിവിന്‍ പോളിയും സംഘവും സിനിമ കാണാനെത്തിയിരുന്നു. മികച്ച പ്രതികരണവുമായാണ് ചിത്രം മുന്നേറിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വൈറലായി മാറിയത്. നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ ശരിക്കും ആഘേഷമാക്കിയിരുന്നു റിലീസ്. സ്വീകാര്യതയില്‍ മാത്രമല്ല കലക്ഷിലും മുന്നിലാണ് ചിത്രമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


 • കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  കൊച്ചുണ്ണിയെത്തുമ്പോള്‍ നിലവിലെ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകരുമെന്ന തരത്തിലായിരുന്നു ആരാധകരുടെ അവകാശ വാദം. ഇതിനോടകം തന്നെ ചിത്രം നിരവധി റെക്കോര്‍ഡുകള്‍ നേടിയെന്നത് മറ്റൊരു കാര്യം. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം 19.12 ലക്ഷമാണ് സ്വന്തമാക്കിയതെന്നാണ് ഫോറം കേരളയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 91.21 ശതമാനമാണ് ചിത്രത്തിന്റെ ഒക്യുപെന്‍സി. 62 ഷോയായിരുന്നു ആദ്യ ദിനത്തില്‍ നടത്തിയത്. ഒപ്പണിങ് കലക്ഷനില്‍ റെക്കോര്‍ഡ് നേട്ടമാണ് ചിത്രം കൈവരിച്ചിട്ടുള്ളത്.


 • ഓപ്പണിങ് കലക്ഷനില്‍ റെക്കോര്‍ഡ്

  കൊച്ചി മള്‍ട്ടിപ്ലക്‌സിലെ ഓപ്പണിങ് ദിന കലക്ഷനില്‍ രണ്ടാം സ്ഥാനമെന്ന റെക്കോര്‍ഡാണ് കൊച്ചുണ്ണി സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളുടെ റെക്കോര്‍ഡാണ് ചിത്രം തകര്‍ത്തത്. പാ രഞ്ജിത്ത് രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കബാലിയാണ് കൊച്ചുണ്ണിക്ക് മുന്നിലുള്ളത്. 30.21 ലക്ഷമായിരുന്നു ചിത്രം സ്വന്തമാക്കിയത്. 17.63 ലക്ഷമായിരുന്നു ദുല്‍ഖര്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ നേടിയത്.


 • തലസ്ഥാനത്തുനിന്നും ലഭിച്ചത്

  കേരളക്കരയിലെങ്ങും കൊച്ചുണ്ണി തരംഗമാണ്. കൊച്ചി മള്‍ട്ടിപ്ലക്‌സിന് പുറമെ മറ്റ് റിലീസിങ്ങ് സെന്ററുകളില്‍ നിന്നും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിരുവനന്തപുരത്തെ ഏരീസ്പ്ലക്‌സില്‍ നിന്നും 18.28 രൂപയാണ് ചിത്രം നേടിയത്. 79.22 ആയിരുന്നു ഇവിടത്തെ ഒക്യൂപെന്‍സി റേറ്റ്. യുവ സൂപ്പര്‍ സ്റ്റാറും കംപ്ലീറ്റ് ആക്ടറും കൂടി ബോക്‌സോഫീസ് കവര്‍ന്നെടുക്കുകയായിരുന്നു.


 • റിലീസിലും റെക്കോര്‍ഡ്

  റിലീസിന് മുന്‍പ് തന്നെ കായംകുളം കൊച്ചുണ്ണി പ്രധാനപ്പെട്ടൊരു റെക്കോര്‍ഡ് നേടിയിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 358 സ്‌ക്രീനുകളാണ് ചിത്രത്തെ വരവേല്‍ക്കാനായി ഒരുക്കിയത്. ഇതോടെയാണ് റെക്കോര്‍ഡ് റിലീസ് എന്ന അണിയറപ്രവര്‍ത്തകരുടെ സ്വപ്‌നം പൂവണിഞ്ഞതും. ബാഹുബലി 320, വിവേഗം 309, കബാലി 306, മെര്‍സല്‍ 295 എന്നിങ്ങനെയായിരുന്നു നിലവിലെ സ്ഥാനം. ഇതിനിടയിലാണ് ഒന്നാം സ്ഥാനക്കാരനായി കൊച്ചുണ്ണി നിലയുറപ്പിച്ചത്.


 • നിവിന്‍ പോളിയുടെ പിറന്നാള്‍ സമ്മാനം

  യുവതാരം നിവിന്‍ പോളി നല്‍കിയ പിറന്നാള്‍ സമ്മാനത്തില്‍ ആരാധകര്‍ അതീവ സന്തുഷ്ടരാണ്. ഏതൊരു താരവും കൊതിക്കുന്ന തരത്തിലുള്ള വരവായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായ മോഹന്‍ലാലിന്റെ പിന്തുണ കൂടിയായപ്പോഴാണ് ആ വരവ് പൂര്‍ണ്ണമായത്. തൃശ്ശരൂരില്‍ ആരാധകര്‍ക്കൊപ്പം പിറന്നാളാഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അച്ചായന്റെ പിറന്നാള്‍ ആരാധകരാണ് ആഘോഷിച്ചത്. ഇതിനിടയിലാണ് ഹനീഫ് അദേനിയും മമ്മൂട്ടിയും ചേര്‍ന്ന് മിഖായേലിന്റെ ടീസര്‍ പുറത്തുവിട്ട് നിവിന് സര്‍പ്രൈസ് നല്‍കിയത്. ആ സര്‍പ്രൈസ് കിടുക്കിയെന്നത് മറ്റൊരു സന്തോഷം.


 • മോഹന്‍ലാലിന്റെ വരവ്

  കായംകുളം കൊച്ചുണ്ണിയെന്ന സിനിമ പൂര്‍ണ്ണമാവണമെങ്കില്‍ ഇത്തിക്കര പക്കിയും വേണം. കൊച്ചുണ്ണി മാസ്സായിരുന്നുവെങ്കില്‍ പക്കി കൊലമാസ്സാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. 20 വര്‍ഷം മുന്‍പ് നിരഞ്ജനെന്ന അതിഥിയായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ എല്ലാവരും അദ്ദേഹത്തിനൊപ്പമായിരുന്നു. ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ സ്വാഗതം ചെയ്തത്. അതൊരു ഒന്നൊന്നര വരവായിരുന്നുവെന്നും പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു അദ്ദേഹത്തിന്‍രെ പ്രകടനമെന്നുമാണ് ആരാധകര്‍ പറഞ്ഞത്.


 • നൂറുകോടി ക്ലബിലെത്തുമോ?

  മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച് നൂറു കോടിയെന്ന നേട്ടം സ്വന്തമാക്കിയ സിനിമയായിരുന്നു പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ആ വലിയ നേട്ടം തേടിയെത്തിയത്. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലുള്‍പ്പെടുന്ന ഈ ചിത്രവും നൂറു കോടി ക്ലബില്‍ ഇടം പിടിക്കുമോയെന്ന കാര്യത്തെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. വളരെ വേഗം തന്നെ ചിത്രം നൂറുകോടിയിലേക്കെത്തുമെന്ന തരത്തിലാണ് വിലയിരുത്തലുകള്‍.


 • വാരാന്ത്യങ്ങളില്‍ പ്രതീക്ഷ

  വാരാന്ത്യങ്ങളിലെ കുത്തൊഴുക്കിലാണ് ആരാധകരുടെ പ്രതീക്ഷ. കുടുംബസമേതം തിയേറ്ററുകളിലേക്കെത്തുന്നവരെ കാത്തിരിക്കുകയാണ് റിലീസ് കേന്ദ്രങ്ങള്‍. റിലീസ് ദിനത്തിലെ അതേ കുതിപ്പ് വാരാന്ത്യങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തലുകള്‍. പൂജ അവധി കൂടി വരുന്നതോടെ കുട്ടികളും കുടുംബ പ്രേക്ഷകരും കൊച്ചുണ്ണുയെ കാണാനെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.


 • ആഘോഷമാക്കി ആരാധകര്‍

  സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ കൊച്ചുണ്ണിയെ വരവേല്‍ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പല പോസ്റ്റുകളും തരംഗമായത്. സിനിമാപ്രേമികളുടെ കണ്ണും കാതുമെല്ലാം കൊച്ചുണ്ണിക്കൊപ്പമായിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. സമീപകാല റിലീസുകളില്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് നിസംശയം പറയാം.
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിവിന്‍ പോളിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയ ആവേശമായിരുന്നു റിലീസ് ദിനത്തില്‍ തിയേറ്ററുകളില്‍ മുഴങ്ങിയത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് റിലീസുകള്‍ മാറ്റിയപ്പോള്‍ കൊച്ചുണ്ണിയുടെ ഡേറ്റും നീളുകയായിരുന്നു. കാത്തിരിപ്പ് അവസാനിപ്പിച്ച് സിനിമയെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചെറിയ പാകപ്പിഴവുകളെ മാറ്റി നിര്‍ത്തിയാല്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന ചിത്രമാണിതെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നിരഞ്ജനില്‍ നിന്നും പക്കിയിലേക്ക്! മാജിക് പ്രകടനവുമായി മോഹന്‍ലാല്‍! പക്കി കൊലമാസ്സായത് ഇങ്ങനെ! കാണൂ

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കഴിയുന്ന മോഹന്‍ലാലിന്റെ വരവും ചിത്രത്തിന് മാറ്റുകൂട്ടുന്നുണ്ടെന്നതില്‍ സംമില്ല. ഇത്തിക്കര പക്കിയെന്ന കഥാപാത്രമായാണ് ഇത്തവണ താരമെത്തിയത്.അതിഥി താരമായി ആ സിനിമ തന്നെ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള പ്രകടനവുമായി താരമെത്തിയപ്പോഴൊക്കെ ബോക്‌സോഫീസും അദ്ദേഹത്തിനൊപ്പമായിരുന്നു. റിലീസിങ് സെന്‍രറുകളുടെ കാര്യത്തില്‍ നേരത്തെ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട് കായംകുളം കൊച്ചുണ്ണി. ആദ്യ ദിനത്തിലെ ബോക്‌സോഫീസ് നേട്ടത്തെക്കുറിച്ച് അറിയാന്‍ ആകാംക്ഷയില്ലേ? തുടര്‍ന്നുവായിക്കൂ.

ഏട്ടന് ബ്ലോക്ക് ബസ്റ്ററുമായി അച്ചായന്‍! റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍