Back
Home » വാര്ത്ത
മീ ടൂ വിവാദം: എം.ജെ.അക്ബറിന്‍റെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനം
Anweshanam | 12th Oct, 2018 08:48 AM
ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്‍റെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നൈജീരിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തുന്ന എം.ജെ.അക്ബര്‍ ആരോപണങ്ങളെക്കുറിച്ച് വിശദീകരണം നല്‍കും. 

പത്രപ്രവര്‍ത്തകനായിരുന്നകാലത്ത് എം.ജെ.അക്ബര്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഏഴു വനിതകളാണ് തുറന്നുപറഞ്ഞത്. ഇതില്‍ ചിലത് അതീവഗുരുതരവും അന്വേഷണമുണ്ടായാല്‍ അക്ബറിനു ജയില്‍ശിക്ഷ കിട്ടാവുന്നതുമാണ്. അതുകൊണ്ടുതന്നെ വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന അക്ബറിനോട് ആരോപണങ്ങളില്‍ വിശദീകരണം തേടിയശേഷമാകും നടപടി.