Back
Home » തമിഴ് മലയാളം
കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശ്രമിച്ചു!! സംഗീത സംവിധായകൻ കുമ്പസരിക്കുന്നു, മീ ടുനു ഫലം കണ്ടു
Oneindia | 12th Oct, 2018 10:10 AM
 • ഉയർന്നു വന്ന ആരോപണം ശരി

  തനിയ്ക്കെതിരെ ഉയർന്നു വന്ന ആരോപണം ശരിയാണ്. എന്നാൽ അതിന്റെ പേരിൽ ഞാൻ ആ വ്യക്തിയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ദീക്ഷിത് വ്യക്തമാക്കി. ഉന്നയിച്ച് ആരോപണങ്ങൾ ഒന്നും തന്നെ എതിർക്കുന്നില്ല. ഉയർന്ന ആരോപണത്തെ കുറിച്ച് തനിയ്ക്ക് നല്ല ബോധ്യമുണ്ടെന്നും ദക്ഷിത് പറഞ്ഞു. അത് തുറന്നു പറയാനും ഇനിയും മാപ്പു പറയാനും താൻ തയ്യാറുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 • മുഴുവനും ശരിയല്ല

  യുവ ഗായിക തനിയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ഞാൻ കണ്ടിരുന്നു. എന്നാൽ അതിൽ പറയുപന്ന മുഴുവൻ കാര്യങ്ങളും ശരിയല്ല. കുറച്ച് തെറ്റിധാരണ സംഭവിച്ചിട്ടുണ്ട്. ഞാൻ അവരെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നത് ശരിയാണ്. എന്നാൽ അവർ എന്നെ തടയുകയായിരുന്നു. അവർ ഇവിടെ നിന്ന് ഓടി പോകുകയും ചെയ്തിരുന്നു. പിന്നീട് എനിയ്ക്ക് അവർ ഒരു സന്ദേശം അയച്ചിരുന്നു. താൻ ചെയ്തത് ശരിയല്ലെന്ന് പറഞ്ഞ് പിന്നീട് ഒരിക്കൽ അവർ എനിയ്ക്കൊരു സന്ദേശമയച്ചിരുന്നു. അപ്പോൾ തന്നെ അവരോട് മാപ്പ് പറയുകയും ചെയ്തിരുന്നു.


 • ഭാര്യമായുള്ള ബന്ധം

  സംഭവം നടക്കുമ്പോൾ ഠാനും ഭാര്യയുമായി അത്ര നല്ല ബന്ധത്തിൽ അല്ലായിരുന്നു. ഞങ്ങളുടെ ബന്ധം മോശപ്പെട്ടു വരുകയായിരുന്നു. അതിലൂടെ ഞാൻ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഞാനും ഭാര്യയും തമ്മിൽ പിരിഞ്ഞ് താമസിക്കുകയാണ്. വിവാഹ മോചനം അന്തിമഘട്ടത്തിൽ നിൽക്കുകയാണ്. ഈ അവസരത്തിൽ എന്റെ മുൻ ഭാര്യയോട് മാപ്പ് ചോദിക്കുന്നതായും രഘു ദക്ഷിത് പറഞ്ഞു. സിനിമയിൽ അവസരം കൊടുക്കാമെന്ന് പറഞ്ഞ് ഞാൻ ആരോയും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും ദീക്ഷിത് കൂട്ടിച്ചേർത്തു.


 • ചിൻമയിയെ ഉപദ്രവിക്കരുത്

  ഇതിന്റെ പേരിൽ ഗായിക ചിൻമയിയെ ആരും ഉപദ്രവിക്കരുതെന്നും രക്ഷിത് പറഞ്ഞു. ട്വീറ്റിന്റെ പിന്നിലുളള വ്യക്തിയെ തനിയ്ക്ക് അറിയാം. എന്നാൽ ഇതിന്റെ പേരിൽ ചിൻമയിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കുവെന്നും ദക്ഷിത് പറഞ്ഞു. കാരണം ചിൻമയി വളരെ നല്ലൊരു വ്യക്തിയാണ്. ഹൈദരാബാദിൽ എന്റെ സംഗീത പരിപാടി കാണാൻ എത്തിയിരുന്നു. അവർ എന്നോട് വളരെ മാന്യമായിട്ടായിരുന്നു പെരുമാറിയത്. കൂടാതെ ഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തിരുന്നു.


 • കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു

  റെക്കോഡിങ്ങിന് ശേഷം സംഗീതസംവിധായകൻ രഘു ദീക്ഷിത് കെട്ടിപ്പിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നായിരുന്നു യുവ ഗായികയുടെ വെളിപ്പെടുത്തൽ. അന്ന് അയാളുടെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും ഇവർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. അയാള്‍ ചീത്തയാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് അയാളില്‍നിന്ന് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു ഇവരുടെ വെളിപ്പെുത്തൽ.
മീടു ക്യാംപെയ്നുകൾ സിനിമ മേഖലകളിൽ അലയടിക്കുകയാണ്. തൊഴിൽ മേഖലകളിൽ നിന്ന് അനുഭവിച്ച ക്രൂര അനുഭവങ്ങളാണ് മീടുവിലൂടെ തുറന്നടിക്കുന്നത്.ജനങ്ങൾ ബഹുമാനിക്കുന്ന പല വ്യക്തികൾക്ക് നേരേയാണ് മീടു കണ്ണ് തുറക്കുന്നത്. അതിനാൽ തന്നെ പല വെളിപ്പെടുത്തലുകളും നമ്മെ ഞെട്ടിപ്പിക്കുന്നുണ്ട്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും ഇപ്പോൾ തെന്നന്ത്യൻ സിനിമ മേഖലയിലും മീടു ക്യാംപെയ്നുകൾ സജീവമാകുകയാണ്.

തിലകനെതിരെ കെപിഎസി ലളിതയുടെ ആരോപണം!! പൊന്നമ്മച്ചീ.......നടിയ്ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകൻ

ഭൂരിഭാഗം പേരും വർഷങ്ങൾക്ക് ശേഷമാണ് തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറയുന്നത്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ, നഷ്ടപ്പെടാൻ ഒരുപാട് കാര്യമുണ്ടായിട്ടും തനിയ്ക്ക് സഹിക്കേണ്ടി വന്ന അപമാനത്തെ കുറിച്ച് ഗായിക തുറന്നു പറഞ്ഞിരുന്നു. ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിൻമയിയുടെ ട്വിറ്റർ പേജിലൂടെയായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ ഇതിനു പിന്നാലെ പല ആക്രമണത്തിനു ചിൻമയി ഇരയാകേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ചിൻമയിയെ പിന്തുണച്ച് സംഗീത സംവിധായകൻ രഘു ദക്ഷീത് രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ ആദ്ദേഹത്തിനെതിരെ ഉയർന്നു വന്ന ആരോപണവും സമ്മതിച്ചിട്ടുണ്ട്. മിടു ക്യാംപെയ്നുകളുടെ വിജയമാണ് ഇത്തരത്തിലുളള ഏറ്റു പറച്ചിലുകൾ.

ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഭൂരിഭാഗവും കള്ളം!! ലക്ഷ്യം പബ്ലിസിറ്റി, മിടുവിനെ വിമർശിച്ച് നടൻ