Back
Home » വാർത്ത
സിന്റ അതിജീവിച്ചവർക്കൊപ്പം!! അമ്മയോ, നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ഉത്തരം മുട്ടിച്ച് അഞ്ജലി
Oneindia | 12th Oct, 2018 11:31 AM
 • അതീജീവിച്ചവരെ പിന്തുണക്കുന്നു

  ബോളിവുഡ് സിനിമ സംഘടനയായ സിന്റയെ അഭിനന്ദിക്കുന്നതായിരുന്നു അഞ്ജലിയുടെ ബ്ലോഗ്. സിന്റാ ആക്രമണങ്ങളെ അതിജീവിച്ചവർക്കൊപ്പമാണ്. അപമാനത്തെ അതിജീവിച്ചർക്കൊപ്പമാണ് താരസംഘടന നിൽക്കുന്നത്. മീടു ക്യാംപെയ്നിൽ ആരോപണ വിധേയമായവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. കാലത്തിനൊത്ത് ബോളിവുഡ് മാറി കഴിഞ്ഞെന്നും അഞ്ജലി മേനോൻ പറയുന്നു.


 • അമ്മ എന്ത് നലപടിയെടുത്തു

  സിന്റയെ പിന്തുണയ്ക്കുമ്പോൾ മലയാള സിനിമ സംഘടനയായ അമ്മയ്ക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് അഞ്ജലി. കഴിഞ്ഞ 15 വർഷമായി മലയാള സിനിമയിൽ സജീവമായ നടയ്ക്ക് നേരെ ആക്രമണമുണ്ടായിട്ട് എന്ത് നടപടിയാണ് സംഘടന സ്വീകരിച്ചത്. ഇത്തരത്തിലുള്ള നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും അ‍ഞ്ജലി പറഞ്ഞു.


 • സിന്റയുടെ നിലപാട് സ്വാഗതാർഹം

  ഹോട്സ്റ്റാർ കുറ്റാരോപിതർ അവതാരകനായി എത്തുന്ന ഷോകൾ ഉപേക്ഷിച്ചു. അതുപോലെ അവർ അഭനിയക്കുന്ന ചിത്രങ്ങൾ ഫാന്റം പോലുള്ള ഫിലിം പ്രൊഡക്ഷൻ കമ്പനികൾ വേണ്ടെന്നു വെച്ചു. അമീർഖാനെ പോലുള്ള പല സൂപ്പർസ്റ്റാറ‌ുകളും അവരുടെ ചിത്രങ്ങളിൽ നിന്ന് ഒഴുവായി തങ്ങളുടെ നിലപാട് വ്യക്തമാക്കി. കൂടാതെ അക്രമണത്തിൽ നിന്ന് അതിജീവിച്ച സ്ത്രീ സിന്റായുടെ ഭാഗമല്ലാഞ്ഞിട്ടും പോലും സിനിമ ലോകം ഒന്നടങ്കം അവർക്കൊപ്പം നിൽക്കുകയും നടന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.


 • അമ്മയുടെ നിലപാട്

  സിന്റാ അതിജീവിച്ചവർക്കൊപ്പം നിന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കുമ്പോൾ മലയാള താരസംഘടനയായ അമ്മ ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് എന്ത് തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അഞ്ജലി പറയുന്നുണ്ട്. ഒരുപാട് കഴിവുള്ള നടിമാരുള്ള മണ്ണാണ് കേരളം. തനിയ്ക്ക് നേരെ ആക്രണം ഉണ്ടായ ആ സമയം തന്നെ അവൾ പ്രതകരിച്ചിരുന്നു. പോലീസിൽ പരാതിയും നൽകിയിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തി . എന്നാൽ പരസ്പരം പിന്തുണ നല്‍കുന്ന മലയാള സിനിമയിൽ എവിടെയാണ് അതിക്രമത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നടപടികളെന്നും അഞ്ജലി ചോദിക്കുന്നു.


 • മലയാളത്തിലെ മീടു

  മലയാളത്തിലെ രണ്ടു നടന്മാർക്ക് നേരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. നടി അക്രമിച്ച കേസ് കോടതിയിൽ നടക്കുകയാണ്. അടുത്തത് നടൻ മുകേഷിന് നേരെയുളള ടെലിവിഷൻ സങ്കേതിക പ്രവർത്തകയും വെളിപ്പെടുത്തൽ. മീടു ക്യാംപെയ്നിലൂടെയാണ് ടെസ്സ് ജോസഫ് മുകേഷിനെതിരെ രംഗത്തെത്തിയത്. മുകേഷിനെതിരെയുള്ള ആരോപണം ശരിയ്ക്കും മലയാള സിനിമയേയും രാഷ്ട്രീയ സംസ്കാരിക മേഖലയേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. കേവലം ഒരു നടൻ എന്നതിൽ ഉപരി ഒരു ജനപ്രതിനിധി കൂടിയാണ് മുകേഷ്.
മീടു ക്യാംപെയ്നുകൾ ബോളിവുഡിൽ തരംഗം സൃഷ്ടിക്കുമ്പോൾ മലയാള സിനിമ സംഘടനയായ അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടി സംവിധായകയും എഴുത്തുകാരിയുമായ അ‍ഞ്ജലി മേനോൻ. ബ്ലോഗിലൂടെയായിരുന്നു നടിയുടെ ആരോപണം. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും അതിനെതിരെ താരസംഘടന സ്വീകരിച്ച് നിലപാടിനെതിരേയുമായിരുന്നു അഞ്ജലിയുടെ ബ്ലോഗ്.

കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശ്രമിച്ചു!! സംഗീത സംവിധായകൻ കുമ്പസരിക്കുന്നു, മീ ടുനു ഫലം കണ്ടു

ബോളിവുഡ് സിനിമ ലോകം നടിയ്ക്ക് നേരിടേണ്ടി വന്ന അപമനത്തിൽ അവർക്കൊപ്പം നിൽക്കുകയും, നടന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ 15 കൊല്ലമായി മലയാളത്തിൽ സജീവമായ നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ എന്ത് നിലപാട് മലയാള സംഘടനകൾ സ്വീകരിച്ചതെന്ന് അഞ്ജലി ചോദിക്കുന്നുണ്ട്. കൂടാതെ മീടൂ ക്യാംപെയ്നുകളെ കുറിച്ചും നിരവധി വെളുപ്പെടുത്തലുകളെ കുറിച്ചും അ‍ഞ്ജിലി തന്റെ ബ്ലോഗിലൂടെ തുറന്നു പറയുന്നുണ്ട്.

തിലകനെതിരെ കെപിഎസി ലളിതയുടെ ആരോപണം!! പൊന്നമ്മച്ചീ.......നടിയ്ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകൻ