Back
Home » യാത്ര
കോട്ടയ്ക്കുള്ളിലെ കോട്ട..വിചിത്രം ഈ കഥകൾ!
Native Planet | 12th Oct, 2018 11:01 AM
 • എവിടെയാണ് വിജയ്ഗഡ് കോട്ട

  ഉത്തർ പ്രദേശിലെ സോൻബാദ്രാ ജില്ലയിൽ റോബർട്സ്ഗ്യാന്‍ഗ് എന്ന സ്ഥലത്താണ് പ്രശസ്തമായ വിജയ്ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്.


 • അജ്ഞാതനായ നിർമ്മാതാവ്

  കോട്ടയുടെ ചരിത്രം നോക്കിയാൽ ഇത് നിർമ്മിച്ചത് അ‍ഞ്ജാതനായ ഒരാളായിരുന്നുവെന്ന് കാണാം. എന്നാൽ പിന്നീട് മഹാരാജാ വിജയ് പാൽ എന്ന ജാഡോൻ രജ്പുത് രാജാവാണ് 1040 ൽ കോട്ടയുടെ പുനർ നിർമ്മാണവും മറ്റു പണികളും നടത്തുന്നത്. കോട്ടയുടെ എഴുതപ്പെട്ട ചരിത്രം ഇവിടെ നിന്നുമാണ് തുടങ്ങുന്നത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ കോട്ട കീഴടക്കുകയായിരുന്നു. ബെനാറസിലെ രാജാവായിരുന്ന രാജാ ചൈത് സിംഗായിരുന്നു ബ്രിട്ടീഷുകാർ കോട്ട കീഴടക്കുമ്പോഴത്തെ ഭരണാധികാരി.

  PC:Nandanupadhyay


 • വിജയഗഡ് ഇതൊരു മായക്കോട്ട

  കുന്നിന്റെ മുകളിൽ പച്ചപ്പിനാൽ ചുറ്റപ്പെട്ട് കാണുന്ന വിജയ്ഗഡ് കോട്ട ഒരു മായക്കോട്ടയാണെന്ന് വിശ്വസിക്കുന്നവർ നിരവധിയുണ്ട്. കോട്ടയുടെ പുറമേ കാണുന്ന ഭാഗം കാഴ്ചക്കാരുടെ തോന്നലാണെന്നും കോട്ടയ്ക്കുള്ളിലെ കോട്ടയെ മറയ്ക്കുവാനുള്ള വെറും ഒരപു നിർമ്മിതി മാത്രമാണ് പുറത്തെ കോട്ടെയന്നുമാണ് പറയപ്പെടുന്നത്.

  PC:Nandanupadhyay


 • ചന്ദ്രകാന്തന്റെ കോട്ട

  രാജകുമാരനായിരുന്ന ചന്ദ്രകാനമ്തന്റെ കോട്ട എന്നും ഇതറിയപ്പെടുന്നു. കോട്ടയുടെ പ്രധാന കവാടത്തിന്റെ സമീപത്തായി ഒരു ശവകുടീരമുണ്ട്. ഹസ്രത് മീരാൻ ഷാ ബാബ എന്നറിയപ്പെടുന്ന സയ്യിദ് ജെയ്ൻ ഉൽ അഡ്ബിൻ സാഹിബിന്റെ ശവകുടീരമാണിതെന്നാണ് കണക്കാക്കുന്നത്. ഒരിക്കലും വറ്റാത്ത മിറാ സാഗർ എന്നും റാം സാഗർ എന്നും പേരായ രണ്ടു കുളങ്ങളും ഇതിനടുത്തു സ്ഥിതി ചെയ്യുന്നു.

  PC:Nandanupadhyay


 • പുരാതന ക്ഷേത്രങ്ങളും ശിലാരേഖകളും

  ചരിത്രത്തിന്‍റെ അറിയപ്പെടാത്ത ഏടുകളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവടെ കാണാനാവും. പുരാതന ക്ഷേത്രങ്ങളും ചെങ്കല്ലിൽ തീർത്തിരിക്കുന്ന തൂണുകളും ഒക്കെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഇടങ്ങളാണ്.

  PC:Nandanupadhyay


 • വറ്റാത്ത കുളങ്ങളും കല്ലെഴുത്തും

  മുൻപ് പറഞ്‍ കവാടത്തിനരികിലെ രണ്ടു കുളങ്ങൾ കൂടാതെ വേറെ രണ്ടു കുളങ്ങളും കോട്ടയുടെ ഉള്ളിലുണ്ട്. ഒരിക്കലും വറ്റാത്തതായണ് ഈ കുളങ്ങൾ. കല്ലിൽ കൊത്തിയ ശിലാരേഖകളും ഗുഹകളിലെ ചിത്രങ്ങളും വലിയ പ്രതിമകളും ഒക്കെ ഇന്നും ഇതിനുള്ളിൽ കാണുവന്‍ സാധിക്കും.
  കോട്ടയുടെ ഉള്ളിലായി രണ്ടു കുളങ്ങളുടെയും ഇടയിൽ രംഗ് മഹൽ എന്നൊരു കൊട്ടാരമുണ്ട്. ചന്ദ്രകാന്ത രാജകുമാരന്റെ കൊട്ടാരമാണിതെന്നാണ് വിശ്വസിക്കുന്നത്. ഇതിനുള്ളിൽ കല്ലിൽ കൊത്തിയിരിക്കുന്ന മനോഹരമായ നിർമ്മിതികൾ കാണാൻ സാധിക്കും.

  PC:Nandanupadhyay


 • ആഘോഷങ്ങൾ

  ചരിത്രപരമായും പുരാവസ്തുപരമായും ഒട്ടേറെ പ്രത്യേകതകളുള്ള കോട്ടയാണിത്. എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ ഇവിട ആഘോഷങ്ങൾ നടക്കാറുണ്ട്. കൂടാതെ എല്ലാ വർഷവും ശ്രാവണ മാസത്തിൽ കൻവാരികൾ റാസം സാഗറിൽ നിന്നും വിശുദ്ധ ജലം സ്വീകരിച്ച് ഇവിടെ നിന്നാണ് ശിവ്ധറിലേക്കുള്ള തീർഥാടനം ആരംഭിക്കുന്നത്.

  PC:Nandanupadhyay


 • എത്തിച്ചേരാൻ

  ഉത്തർ പ്രദേശിലെ സോൻബാദ്രാ ജില്ലയിൽ റോബർട്സ്ഗ്യാന്‍ഗ് എന്ന സ്ഥലത്താണ് പ്രശസ്തമായ വിജയ്ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. റോബർട്സ്ഗ്യാന്‍ഗിൽ നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.


  കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും വാണ കായംകുളത്തിന്റെ വിശേഷങ്ങള്‍...

  ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...

  ആറാമത്തെ അറയ്ക്കുള്ളിൽ നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം പത്മനാഭസ്വാമിയുടേത് മാത്രമല്ല...ഇതാ ഇവിടെയും ഇങ്ങനെയൊരു ക്ഷേത്രമുണ്ട്.
ചരിത്രത്തിൽ എഴുതപ്പെട്ട് കൃത്യമായ ലക്ഷ്യങ്ങളോടെ സ്ഥാപിക്കപ്പെട്ടവയാണ് നാം അറിഞ്ഞിട്ടുള്ള മിക്ക കോട്ടകളും. അതിൽ നിന്നെല്ലാം വ്യത്യസ്തമായി അജ്ഞാതനായ ഏതോ ഒരു രാജാവിനാൽ നിർമ്മിക്കപ്പെട്ട് ചരിത്രത്തിലേക്ക് കയറിയ ചരിത്രമാണ് ഈ കോട്ടയുടേത്. മായക്കോട്ടയെന്നും അത്ഭുതങ്ങളുടെ കോട്ടയെന്നും ഒക്കെ അറിയപ്പെടുന്ന വിജയ്ഗഡ് കോട്ട ഉത്തർപ്രദേശിന്റെ അഭിമാന സ്തംഭങ്ങളിലൊന്നാണ്. മലമുകളിൽ പ്രകൃതിശക്തികളെ വെല്ലുവിളിച്ച് തലയുയർത്തി നിൽക്കുന്ന വിജയ്ഗഡ് കോട്ടയുടെ വിശേഷങ്ങൾ