Back
Home » ബോളിവുഡ്
''ഇവൾ എന്തൊരു ചരക്കാണ്''!! പ്രമുഖ ഗായികയോട് സംഗീത സംവിധായകൻ, മറ്റൊരു ഞെട്ടിപ്പിക്കുന്ന മീ ടു
Oneindia | 12th Oct, 2018 01:12 PM
 • എന്തൊരു ചരക്ക്

  2006 ൽ എംടിവി ലൈക്ര സ്റ്റൈൽ അവാർഡ് റിഹോഴ്സലിനിടെയാണ് അനുമാലിക്കിനെ ആദ്യമായി കാണുന്നതെന്ന് സോന പറഞ്ഞു.. അന്ന് തന്നോടൊപ്പം ഭർത്താന് റാം സമ്പത്തുമുണ്ടായിരുന്നു. എന്നാൽ താൻ വിവാഹിതയാണെന്ന് അയാൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. ശേഷം അനു ഞങ്ങളെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയായിരുന്നു. ഞാൻ റെസ്റ്റ് റൂമിൽ പോയ അവസരത്തിൽ 'സോന എന്തൊരു ചരക്കാണ് സമ്പത്ത്' എന്ന് തന്റെ ഭർത്താവിനോട് പറഞ്ഞുവെന്നും ഗായിക വെളിപ്പെടുത്തി.


 • ഫോൺവിളികൾ

  അതിനു ശേഷം അയാൾ എന്നെ ഫോൺ വിളിയ്ക്കാൻ തുടങ്ങി. രാത്രികളിൽ മിസ് കോളുകളുടെ പ്രവാഹമായിരുന്നു. ഇടയ്ക്ക് ഞാൻ ഒരു ദിവസം ഫോൺ എടുത്തു. അന്ന് അയാൾ എന്നോട് മോശമായി സംസാരിച്ചു. ഇതിനു ശേഷം ഇയാളുടെ ഫോണുകൾ ഞാൻ എടുക്കാറില്ലായിരുന്നുവെന്നും സോന പറഞ്ഞു. 2007-ദ8 കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.


 • സോനയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

  സോനയുടെ ഭർത്താവ് റാം സമ്പത്തും അനുമാലിക്കിനെതിരെ തുറന്നടിച്ചിട്ടുണ്ട്. സോനയോടുള്ള മോശമായ പെരുമാറ്റത്തെ കുറിച്ചായിരുന്നു സമ്പത്തും പറഞ്ഞത്. ഭാര്യ തന്നോട് ഇത് പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ടെന്നും സമ്പത്ത് ആരോപിച്ചു. കൂടാതെ രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന കാര്യവും റാം വെളിപ്പെടുത്തിയിരുന്നു.


 • അനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

  അനു മാലിക്കിനെതികെ കൂടുതൽ ആരോപണങ്ങൾ സോന ഉയർത്തിയിട്ടുണ്ട്. തനിയ്ക്ക് മാത്രമല്ല വേറെ ആളുകൾക്കും ഇത്തരത്തിലുളള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗായിക വെളിപ്പെടുത്തിരുന്നു. ബോളുവുഡിലെ മറ്റൊരു ഗായികയായ സുമൻ ശ്രീധറിനും ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടുണ്ടെന്നും സോന പറഞ്ഞിരുന്നു. എന്നാൽ തനിയ്ക്ക് ഇത്തരത്തിലുളള ഒരു അനുഭവം അനുവിൽ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സുമൻ പറയുന്നത്. എന്തായാലും മീടു ബോളിവുഡിൽ ഒന്നടങ്കം കത്തിപ്പടർന്നു കൊണ്ടിരിക്കുകയാണ്.
ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു ശേഷം സിനിമ മേഖലയിൽ നിന്ന് കേട്ടാൽ അറയ്ക്കുന്നതും ഞെട്ടുന്നതുമായിട്ടുള്ള ആരോപണങ്ങളാണ് കേൾക്കുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനുശ്രീയോട് നാനാ പടേക്കർ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ . ഇത് ബോളിവുഡിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. നിരവധി പേർ താരത്തിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.

സിന്റ അതിജീവിച്ച നടിയ്ക്കൊപ്പം!! അമ്മയോ, ആ നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ഉത്തരം മുട്ടിക്കുന്ന ചോദ്യവുമായി അഞ്ജലി മേനോൻ

ഹോളിവുഡിൽ നിന്നാണ് മീടു ക്യാംപെയ്ൻ ആരംഭിച്ചത്. പിന്നീട് ബോളിവുഡിലും തെന്നിന്ത്യയിലും ഇത് വ്യാപിച്ചിരുന്നു. സിനിമ മേഖലയിലെ കാണാ കാഴ്ചകളാണ് മീടുവിലൂടെ പുറം ലോകത്തെത്തുന്നത്. സ്ത്രീകളെ ബഹുമാനിക്കുന്നു ആദരിക്കുന്നുവെന്ന് വാക്കാലുളള പറച്ചിൽ മാത്രമേയുള്ളൂവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പല സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോഴിത ബോളിവുഡ് ഗായിക സോന മഹാപത്രസംഗീത സംവിധായകൻ അനു മാലിക്കിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ

കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശ്രമിച്ചു!! സംഗീത സംവിധായകൻ കുമ്പസരിക്കുന്നു, മീ ടുനു ഫലം കണ്ടു