Back
Home » വാർത്ത
ആദ്യ ദിനം 5 കോടി! കൊച്ചുണ്ണിയുടെ കളക്ഷൻ പുറത്ത്,മലയാളത്തിലെ അപൂർവ്വ നേട്ടം നിവിൻ പോളിക്ക് സ്വന്തം
Oneindia | 12th Oct, 2018 02:37 PM
 • കൊച്ചുണ്ണി അതിശയിപ്പിക്കുന്നു

  40 കോടി മുതല്‍ മുടക്കില്‍ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചത്. റിലീസിന് മുന്‍പ് വിതരണവാകാശമടക്കം 25 കോടിയോളം സിനിമ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ 357 ഓളം തിയറ്ററുകളിലായി റിലീസിനെത്തിയ സിനിമയ്ക്ക് റിലീസ് ദിവസം 1700 ഷോ ആയിരുന്നു ലഭിച്ചത്. മലയാള സിനിമയുടെ ചതിത്രത്തില്‍ ഇത് വലിയ റെക്കോര്‍ഡായിരുന്നു. രാവിലെ ആരാധകര്‍ക്കായി പ്രത്യേക ഫാന്‍സ് ഷോ യും ഏര്‍പ്പെടുത്തിയിരുന്നു. ആദ്യ പ്രദര്‍ശനം മുതല്‍ വലിയ തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെട്ടിരുന്നത്.


 • ഇതും റെക്കോര്‍ഡ്

  ഫസ്റ്റ് ഡേ ഇത്രയും വലിയ സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമയെന്ന റെക്കോര്‍ഡും കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് കൊച്ചുണ്ണി സ്വന്തമാക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റേത് അര്‍ഹതപ്പെട്ട വിജയമാണെന്നും നിവിന്‍ പോളി, ലാലേട്ടന്‍, ഗോകുലം ഗോപാലേട്ടന്‍, പ്രവീണ്‍ എന്നിങ്ങനെ മുഴുവന്‍ ടീമിനും ആശംസകള്‍ സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്.


 • മള്‍ട്ടിപ്ലെക്‌സിലും ഹിറ്റ്

  കേരള ബോക്‌സോഫീസില്‍ മാത്രമല്ല കൊച്ചി മള്‍ട്ടിപ്ലെക്‌സിലും കായംകുളം കൊച്ചുണ്ണി തരംഗമായിരിക്കുകയാണ്. റിലീസ് ദിവസം 62 ഷോ ആയിരുന്നു ലഭിച്ചത്. ഇതില്‍ നിന്നും 19.12 ലക്ഷമാണ് സിനിമ നേടിയത്. മലയാളത്തില്‍ നിന്നും നേടുന്ന ഏറ്റവും വലിയ തുക ഇതാണെങ്കിലും മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ആദ്യദിനം 30 ലക്ഷം വാരിക്കൂട്ടിയ കബാലിയാണ് ഒന്നാമത് നില്‍ക്കുന്നത്. 93 ഹൗസ് ഫുള്‍ ഷോ ഓടെയാണ് കബാലി ഈ നേട്ടം നേടിയത്. തിരുവനന്തപുരം ഏരിയാസ്‌പെക്‌സില്‍ നിന്നും 18.28 ലക്ഷമാണ് കൊച്ചുണ്ണിക്ക് കിട്ടിയത്. ഇതും റെക്കോര്‍ഡാണ്.


 • അതിവേഗം കോടികളിലേക്ക്

  മോഹന്‍ലാലിന്റെ പുലിമുരുകനാണ് ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തുന്ന മലയാള സിനിമ. പുലിമുരുകന്‍ ഇറങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും ആ റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരു സിനിമയ്ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ കായംകുളം കൊച്ചുണ്ണി ആ സ്വപ്‌നനേട്ടം കൈവരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിവേഗം നൂറ് കോടിയും അതിന് മുകളിലും കൊച്ചുണ്ണി വാരിക്കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


 • വിദേശത്തെ കണക്കുകള്‍

  കേരളത്തിലെത്തിയതിനൊപ്പം ഒക്ടോബര്‍ പതിനൊന്നിന് തന്നെ ലോകത്ത് എല്ലായിടത്തുമായിട്ടാണ് കൊച്ചുണ്ണി റിലീസ് ചെയ്തത്. യുഎഇ/ജിസിസി മേഖലകളില്‍ 102 സ്‌ക്രീനുകളിലാണ് ചിത്രമെത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് യുഎഇ/ജിസിസി യില്‍ നിന്നും കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള ആദ്യദിന കളക്ഷന്‍ റിപ്പോര്‍്ട്ട കൂടി വന്നാല്‍ കൊച്ചുണ്ണി നൂറ് ശതമാനം വിജയമാണെന്നുള്ളത് വ്യക്തമാവും.
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ചിത്രമായി കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ അത്ഭുതമായി മാറാന്‍ സിനിമയ്ക്ക് കഴിയുമെന്നായിരുന്നു സൂചനകള്‍. കേരളത്തിലെ എക്കാലത്തെയും റെക്കോര്‍ഡുകള്‍ ആദ്യദിനം തന്നെ തകര്‍ക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശമയില്ലായിരുന്നു.

ബാബു ആന്റണിയുടെ മാസ് കണ്ടിട്ടുണ്ടോ? നിവിനെയും ലാലേട്ടനെയും മറികടന്ന അച്ചായന് അടപടലം ട്രോളുകള്‍

ബിഗ് ബോസില്‍ അടിയോടടി, മത്സരാര്‍ത്ഥികള്‍ തമ്മില്‍ കൈയ്യാങ്കളി! ബിഗ് ബോസ് നല്‍കിയ പണി ലേശം കടുത്തു!

ഇന്ത്യയെ ഞെട്ടിച്ച ബാഹുബലിയായിരുന്നു കേരളത്തില്‍ ഏറ്റവും പ്രധാന്യത്തോടെയെത്തിയ സിനിമ. ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് 350 ന് മുകളില്‍ തിയറ്ററുകളിലാണ് കേരളത്തില്‍ മാത്രം കായംകുളം കൊച്ചു്ണ്ണി എത്തിയത്. പ്രദര്‍ശനം റെക്കോര്‍ഡ് ആയതോടെ കളക്ഷന്‍ എത്രയായിരിക്കും എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. ഒടുവില്‍ ശ്രീ ഗോകുലം മൂവീസ് കായംകുളം കൊച്ചുണ്ണി റിലീസ് ദിവസം നേടിയ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ്.