Back
Home » വാർത്ത
കൊച്ചുണ്ണിയിലെ വില്ലനെ കണ്ടാല്‍ രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നുമെന്ന് പലരും പറഞ്ഞു: സണ്ണി വെയ്ന്‍
Oneindia | 12th Oct, 2018 03:28 PM
 • കൊച്ചുണ്ണിയുടെ വിജയക്കുതിപ്പ്

  കുറച്ചുനാളുകള്‍ക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് ഗംഭീര സ്വീകരണമായിരുന്നു കായംകുളം കൊച്ചുണ്ണിക്ക് ലഭിച്ചിരുന്നത്. ഹൗസ്ഫുള്‍ ഷോകളായിരുന്നു ചിത്രത്തിന് മിക്ക തിയ്യേറ്ററുകളിലും ലഭിച്ചിരുന്നത്. 357ഓളം സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സിനിമ കണ്ട പ്രേക്ഷകരില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളായിരുന്നു ചിത്രത്തെക്കുറിച്ച് വന്നിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


 • സണ്ണിയുടെ നെഗറ്റീവ് റോള്‍

  ചിത്രത്തില്‍ ഒരു നെഗറ്റീവ് ടച്ചുളള കഥാപാത്രമായിട്ടായിരുന്നു സണ്ണി വെയ്ന്‍ എത്തിയിരുന്നത്. കരിയറില്‍ ആദ്യമായിട്ടായിരുന്നു ഒരു ചരിത്ര കഥാപാത്രമായി നടന്‍ എത്തിയിരുന്നത്. ചിത്രത്തിലെ കേശവന്‍ എന്ന പോലീസ് കഥാപാത്രം സണ്ണിയുടെ കൈയ്യില്‍ ഭദ്രമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സണ്ണി വെയ്‌ന്റെ കരിയറില്‍ വഴിത്തിരിവാകുന്ന ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.


 • തനിക്ക് വന്ന പ്രതികരണങ്ങളെക്കുറിച്ച് സണ്ണി

  കായംകുളം കൊച്ചുണ്ണി കണ്ട് തനിക്ക് വന്ന പ്രതികരണങ്ങളെക്കുറിച്ച് സണ്ണി വെയ്ന്‍ പറഞ്ഞിരുന്നു. സിനിമ കണ്ടിട്ട് സുഹൃത്തുക്കള്‍ വിളിച്ചിരുന്നു. അതില്‍ ഒരാള്‍ പറഞ്ഞത് ചിത്രത്തില്‍ എന്നെ കണ്ടാല്‍ ഒരെണ്ണം തരാന്‍
  തോന്നും എന്നായിരുന്നു. അതിനു മാത്രമൊന്നും സിനിമയില്‍ ചെയ്തിട്ടില്ലലോ എന്നായിരുന്നു ഞാനപ്പോള്‍ ആലോചിച്ചത്. അങ്ങനെ ആ കഥാപാത്രം തോന്നിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്നെ ഇഷ്ടമുളള കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും അത് സ്വീകരിക്കുക,സണ്ണി പറയുന്നു.


 • കൊച്ചുകുട്ടികളായ ആരാധികമാര്‍

  കുഞ്ഞുങ്ങള്‍ എങ്ങനെയായിരിക്കും അത് സ്വീകരിക്കുക എന്ന് മാത്രം ചിന്തിച്ചുപോയി. അതിനെക്കുറിച്ചു മാത്രമേ ഇപ്പോ ടെന്‍ഷനുളളൂ. ആരാധികമാര്‍ക്ക് ഇതൊരു കഥാപാത്രമാണെന്ന് തിരിച്ചറിവുണ്ടല്ലോ, എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അങ്ങനെയല്ല. എനിക്ക് കൊച്ചുകുട്ടികളായ ആരാധികമാര്‍ നിരവധിയുണ്ട്. മനോരമയുമായുളള അഭിമുഖത്തില്‍ സണ്ണി വെയ്ന്‍ പറഞ്ഞു.


 • കൊച്ചുണ്ണി മുന്നേറുന്നു

  സണ്ണി വെയ്‌നു പുറമെ ബാബു ആന്റണി,ഷൈന്‍ ടോം ചാക്കോ,പ്രിയ ആനന്ദ്,മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആയിരുന്നു കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചിരുന്നത്. 45 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡിട്ടിരുന്നു. ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയ ചിത്രത്തിന് ഗോപീസുന്ദറായിരുന്നു സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നത്.
നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി കേരളക്കര കീഴടക്കി മുന്നേറുകയാണ്. റിലീസ് ചെയ്ത തിയ്യേറ്ററുകളില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണം നേടിയാണ് ചിത്രം മുന്നേറുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ എറ്റവുമധികം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. കൊച്ചുണ്ണിയുടെ അണിയറക്കാര്‍ ഒരു ദൃശ്യവിസ്മയം തന്നെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കാറില്‍ വെച്ച് പാനീയം കൂടിപ്പിച്ചു,ശേഷം ഹോട്ടല്‍മുറിയിലേക്ക് കൊണ്ടുപോയി! സുഭാഷ് ഗായ്‌ക്കെതിരെ ആരോപണം

നിവിനൊപ്പം ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ ലാലേട്ടനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ക്കൊപ്പം വില്ലന്‍ വേഷത്തിലെത്തിയ സണ്ണി വെയ്‌നും മികച്ച പ്രകടനം നടത്തിയിരുന്നു. ചിത്രത്തില്‍ കേശവന്‍ എന്ന ബ്രിട്ടീഷ് പോലീസ് ഓഫീസറായിട്ടായിരുന്നു സണ്ണി വെയ്ന്‍ എത്തിയിരുന്നത്. കൊച്ചുണ്ണിയിലെ പ്രകടനത്തിന് തനിക്ക് വന്ന പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ച് സണ്ണി വെയ്ന്‍ തുറന്നുപറഞ്ഞിരുന്നു. ഒരഭിമുഖത്തില്‍ വെച്ചായിരുന്നു സണ്ണിച്ചന്‍ ഇക്കാര്യം പറഞ്ഞത്.

ആ നടന്‍ സെറ്റില്‍ വെച്ച് മോശമായി പെരുമാറി! മീ ടു വെളിപ്പെടുത്തലുമായി ധനുഷിന്റെ നായിക!

ഫഹദ് കത്തിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കത്തിച്ചേനെ! തനിക്ക് വന്ന മെസേജിനെക്കുറിച്ച് വിജിലേഷ്