Back
Home » യാത്ര
റാഞ്ചി എന്നാൽ ധോണി മാത്രമല്ല!..അത് വേറെ ലെവലാണ്!!
Native Planet | 12th Oct, 2018 04:31 PM
 • റാഞ്ചിയുടെ രുചി

  ജാർഖണ്ഡിൽ ഏറ്റവും വ്യത്യസ്തങ്ങളായ വിഭവങ്ങൾ ലഭിക്കുന്ന നാടാണ് റാഞ്ചി. പൂരി മുതൽ ജിലേബി വരെ വ്യത്യസ്ത രുചികളിൽ ലഭിക്കുന്ന ഇവിടം ഭക്ഷണപ്രേമികൾക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണ്.


 • നീണ്ടു നിവർന്നു കിടക്കുന്ന വഴിയിലൂടെ ഒരു റൈഡ്

  ഇന്ത്യയിലെ തന്ന ഏറ്റവും മനോഹരമായ പാതകളിലൊന്നാൺണ് ജാർഖണ്ഡിലെ പത്രാകൂ വാലി റോഡ്. ഒരിക്കലെങ്കിലും ഈ റോഡിനെക്കുറിച്ച് കേട്ടിട്ടുള്ളവർ പോയിരിക്കണമെന്നാഗ്രഹിക്കുന്ന ഒന്നാണിത്. വളവുകളും തിരിവുകളും കാഴ്ചകളും ഒക്കെയായി ഈ യാത്ര സൂപ്പറായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

  PC:Vikashkumarnag399


 • രാമു ചാട്ടിലെ വൈകുന്നേരം

  ചാട്ട് രുചികൾ അത്രയധികം വിസ്മയിപ്പിക്കുന്ന നഗരമാണ് റാഞ്ചി. ഇവിടുത്തെ തെരുവുകൾക്ക് വൈകുന്നേരങ്ങളിൽ ചാട്ടിന്റെ കൊതിപ്പിക്കുന്ന മണമാണെന്നു പറഞ്ഞാലും അതിശയം കാണില്ല. തുറക്കുമ്പേൾ തന്നെ തീർന്നു പോകുന്ന ചാട്ട് കടകളാണ് ഇവിടെ അധികവും. അതുകൊണ്ടു തന്നെ ഈ രുചി അറിയാൻ കുറച്ചു ഭാഗ്യം കൂടി വേണം...


 • ആൽബര്‍ട്ട് ഇക്കാ ചൗക്കിലെ ആഘോഷം

  ഏത് അവസരമായാലും ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്താത്തവരാണ് റാഞ്ചിക്കാർ. നാട്ടിലെ ചെറിയ പരിപാടികൾ മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെവിജയം വരെ ഇവർക്ക് ആഘോഷിക്കുവാനുള്ള കാരണങ്ങളാണ്. ഇങ്ങനെയുള്ള ആഘോഷങ്ങൾക്ക് നദരത്തിന്റെ എല്ലാ ഭാഗത്തു നിന്നും എത്തുന്ന ജനങ്ങൾ ഒന്നിച്ചു ചേരുന്ന ഇടമാണ് ആൽബര്‍ട്ട് ഇക്കാ ചൗക്കി.


 • ക്രിസ്തുമസിനും മുന്നേയുള്ള ക്രിസ്തുമസ് ആഘോഷം!!

  റാഞ്ചിയെ വേറിട്ടതാക്കി നിർത്തുന്ന മറ്റൊരു ആഘോഷമാണ് ഇവിടുത്തെ ക്രിസ്തുമസ്. ഡിസംബർ രണ്ടാം വാരത്തോടു കൂടി തുടങ്ങുന്ന ഇവിടുത്തെ ആഘോഷങ്ങൾ അത്ര പെട്ടന്നൊന്നും അവസാനിക്കില്ല. മേളകളും കളികളും ഒക്കെയാി ഈ സമയമത്രയും ആഘോഷങ്ങളായിരിക്കും ഇവിടെ.


 • ഓഡ്രെ ഹൗസിലെ പ്രദർശനങ്ങൾ

  റാഞ്ചിയുടെ കലാക്കാഴ്ചകൾ കാണാൻ മികച്ച ഒരിടമാണ് ഇവിടുത്തെ ഓഡ്രെ ഹൗസിലെ പ്രദർശനങ്ങൾ. ഇടതടവില്ലാത്ത കലാ പ്രദർശനങ്ങളും അതിനോടടുപ്പിച്ചുള്ള വർക് ഷോപ്പുകളും എല്ലാം കലാകാരൻമാരെ ഇവിടേക്ക് ആകർഷിക്കുന്നു.


 • അറിയാം മോമോസിന്റെ രുചി

  നേപ്പാളിന്റെ തനതായ മോമോസ് രുചിയും റാഞ്ചിയിൽ പ്രശസ്തമാണ്.
  ഒട്ടേറെ നേപ്പാളി വംശജർ താമസിക്കുന്ന ഇവിടെ പോക്കറ്റിനിണങ്ങിയ രീതിയിൽ വ്യത്യസ്ത രുചികളിലുള്ള മോമോസ് രുചിക്കാം....


 • ധ്വാരാ ഡാം

  ജോലിയുടെ തിരക്കിൽ നിന്നും യാത്രകളുടെ ക്ഷീണത്തിൽ നിന്നും ഒക്കെ ഒന്നു രക്ഷപെടുവാൻ പറ്റിയ ഇടമാണ് ധ്വാരാ ഡാം.


 • മേളകളുടെ നാട്

  നേരത്തെ പറഞ്ഞതു പോലെ റാഞ്ചി എന്നാൽ ആഘോഷങ്ങളുടെ ഒരു നാടാണ്. ഇവിടുത്തെ മൊറാബാദി മൈതാനമാണ് എല്ലാ മേളകളുടെയും കേന്ദ്രം. വർഷം മുഴുവനും എന്തെങ്കിലുമൊക്കെ പേരിൽ ഇവിടെ ആഘോഷങ്ങൾ കാണും. ഒരു ദിവസം മുഴുവൻ നടന്നാലും കാണ്ടു തീരാത്തത്ര കാഴ്ചകൾ ഇവിടെയുണ്ട്.


 • നഗരത്തെ കാണാം ടാഗോർ ഹില്ലിൽ നിന്നും

  റാഞ്ചിയുടെ അതിമനോഹരമായ കാഴ്ചകൾ കാണുവാൻ പറ്റിയ ഒരിടമാണ് ഇവിടുത്തെ ടാഗോർ ഹിൽ. പൂന്തോട്ടങ്ങളാലും പച്ചപ്പാലും ചുറ്റിക്കിടക്കുന്ന ഒരു വലിയ കുന്നിന്റെ മുകളിൽ നിന്നും റാഞ്ചി കാണുക എന്നത് അവിസ്മരണീയമായ ഒരനുഭവമായിരിക്കും. രബീന്ദനാഥ ടാഗോർ തന്റെ ഗീതാജ്ഞലിയുടെ കുറേ ഭാഗങ്ങൾ ഇവിടെയിരുന്നാണ് എഴുതിയത്.


 • വെള്ളച്ചാട്ടങ്ങൾ

  നഗരത്തെ മാറ്റി നിർത്തിയാൽ ഇവിടെ മുഴുവനും പച്ചപ്പിന്റെ കാഴ്ചകളാണ്. കാടുകളും വെള്ളച്ചാട്ടങ്ങളും ഓരോ വളവിലും കാണം.


 • ഐസ്ക്രീം രുചികൾ

  മഴയോ ചൂടോ തണുപ്പോ എന്തുമായിക്കോട്ടെ..ഐസ്ക്രീം ഇല്ലാത്ത ഒരു ദിവസം പോലും റാഞ്ചിക്കാർക്ക് ആലോചിക്കാനാവില്ല. അതുകൊണ്ടു തന്നെ ഐസ്ക്രീമിന്റെ വ്യത്യസ്തങ്ങളായ രുചികൾ അറിയുവാൻ റാഞ്ചി മികച്ച ഒരു ഓപ്ഷനായിരിക്കും!!


 • നേത്രാഹട്ടിലെ ഒരു രാത്രി

  പകലിലെ റാഞ്ചിയെ അറിഞ്ഞു കഴിഞ്ഞെങ്കിൽ ഇനി ഇവിടുത്തെ രാത്രിയാണ് ആസ്വദിക്കുവാനുള്ളത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒക്കെ മാറി മനോഹരമായ രാത്രിയും പിന്നെ സൂര്യോദയവും ഒക്കെ ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്.

  അയ്യപ്പൻമാർ മാലയൂരുന്ന പള്ളി മുതൽ ഹനുമാന്റെ രൂപം കൊത്തിയ പള്ളിവരെ..അതിശയിപ്പിക്കുന്ന ആലപ്പുഴ

  ആറാമത്തെ അറയ്ക്കുള്ളിൽ നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം പത്മനാഭസ്വാമിയുടേത് മാത്രമല്ല...ഇതാ ഇവിടെയും ഇങ്ങനെയൊരു ക്ഷേത്രമുണ്ട്.

  ഇത്തവണത്തെ ദസറ ആഘോഷം ഒന്നു മാറ്റിപ്പിടിക്കാം...മൈസൂർ വേണ്ട...പകരം പോകാനിതാ കുലശേഖരപട്ടണം..!!
റാഞ്ചി എന്നാൽ മിക്കവർക്കും ധോണിയാണ്. ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയുടെ സ്വന്തം നാട്. എന്നാൽ അതിനുമപ്പുറം സഞ്ചാരികൾക്കായി അതിശയങ്ങൾ ഒട്ടേറെ കരുതിവെച്ചിരിക്കുന്ന നാടാണിത്. മനോഹരമായ ഭൂമിയും കാഴ്ചകളും കൂടാതെ സമ്പന്നമായ ഗോത്രവർഗ്ഗ കഥകളും ഒക്കെയായി കാത്തിരിക്കുന്ന ഒരിടം. ധോണി എന്ന ഒരാൾക്കുമപ്പുറം ഇവിടെ എത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നോക്കാം...