Back
Home » തമിഴ് മലയാളം
അവള്‍ പറഞ്ഞതെല്ലാം സത്യം! വൈരമുത്തുവിനെതിരെ തുറന്നടിച്ച് ചിന്മയിയുടെ അമ്മ
Oneindia | 12th Oct, 2018 05:53 PM
 • വെെരമുത്തുവിനെതിരെ ചിന്മയിയുടെ അമ്മ

  സ്വിറ്റ്‌സര്‍ലണ്ടിലുളള ശ്രീലങ്കന്‍ തമിഴ് അസോസിയേഷന്‍ സംഘടിപ്പിച്ച സംഗീത നിശക്കിടെ തനിക്ക് വൈരമുത്തുവില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്ന കാര്യമായിരുന്നു ചിന്മയി പറഞ്ഞിരുന്നത്. തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു മീ ടു വെളിപ്പെടുത്തലുമായി നടി എത്തിയിരുന്നത്. അതേസമയം മകള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് പറഞ്ഞ് അമ്മ പത്മഹാസിനിയും എത്തിയിരുന്നു. ചിന്മയി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും സംഭവം അറിഞ്ഞപ്പോള്‍ മകളെ തിരിച്ചയ്ക്കാന്‍ താന്‍ സംഘാടകരോട് ആവശ്യപ്പെട്ടതായും പത്മഹാസിനി പറയുന്നു.


 • പത്മഹാസിനി പറഞ്ഞത്

  2005ലായിരുന്നു സംഭവം നടന്നിരുന്നത്. ചിന്‍മയി അവളുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു അപ്പോള്‍. എനിക്കവളെ സംരക്ഷിക്കണമായിരുന്നു. ഞാന്‍ വിഷയം അറിഞ്ഞപ്പോള്‍ തന്നെ വൈരമുത്തുവിന്റെ മാനേജരെ വിളിച്ചു. പിന്നീട് സംഘാടകരെയും. ആ സമയം എത്രയും പെട്ടെന്ന് അവളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു, പത്മഹാസിനി പറയുന്നു.


 • ഇവിടെയുളളവര്‍ അങ്ങനെയാണ്

  ഞാന്‍ പഴയതലമുറയിലുളള ഒരാളാണ്. ചിന്മയിയുടെ സ്വപ്‌നങ്ങള്‍ എന്തുതന്നെ ആയാലും താന്‍ പിന്തുണക്കുമായിരുന്നു. ഇപ്പോഴും അവള്‍ക്കൊപ്പം തന്നെയാണ് ഞാന്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മീടു മൂവ്‌മെന്റ് ഇനിയും കരുത്താര്‍ജ്ജിക്കണമെന്നാണ് എന്റെ അഭിപ്രായം. വേട്ടക്കാര്‍ ഭയക്കണം. സിനിമാ രംഗത്തുനിന്നും വളരെക്കുറച്ചുപേര്‍ മാത്രമേ അവള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയുളളു. അതില്‍ അത്ഭുതമില്ല. ഇവിടെയുളളവര്‍ അങ്ങനെയാണെന്നറിയാം. പത്മഹാസിനി പറഞ്ഞു,


 • ചിന്മയിയുടെ വെളിപ്പെടുത്തല്‍

  തന്റെ ട്വറ്റര്‍ പേജിലൂടെയായിരുന്നു ചിന്മയി നേരത്തെ വെളിപ്പെടുത്തലുമായി എത്തിയിരുന്നത്. ഹോട്ടല്‍ മുറിയില്‍ ചെന്ന് വൈരമുത്തുവിനെ കാണണമെന്നും അദ്ദേഹവുമായി സഹകരിക്കണമെന്നും സംഘാടകരില്‍ ഒരാള്‍ തന്നോട് ആവശ്യപ്പെട്ടതായി ചിന്മയി പറഞ്ഞിരുന്നു. വിസമ്മതിച്ചാല്‍ കരിയര്‍ നഷ്ടമാവുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. അവസാനം തനിക്കും ഒന്നു വേണ്ടായെന്ന് പറഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നുവെന്നും ചിന്മയി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു


 • വെെരമുത്തു പറഞ്ഞത്

  ചിന്മയിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വൈരമുത്തു എത്തിയിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഗായികയ്ക്കുളള മറുപടിയുമായി അദ്ദേഹം എത്തിയിരുന്നത്. അറിയപ്പെടുന്ന വ്യക്തികളെക്കുറിച്ച് കിംവദന്തികള്‍ പരത്തുന്നത് സംസ്‌കാരമായി മാറിയിട്ടുണ്ടെന്ന് വൈരമുത്തു ട്വീറ്റ് ചെയ്തു. ഈ അടുത്ത കാലത്ത് താന്‍ കൂടുതല്‍ അപമാനിതനാക്കപ്പെട്ടിട്ടുണ്ട്. ഇതും അതെ പൊലെയൊരു സംഭവമാണ്. സത്യമല്ലാത്ത കാര്യങ്ങളെ ഞാന്‍ ഗവനിക്കാറില്ല. സത്യം എന്താണെന്ന് കാലം പറയും, വൈരമുത്തു പറഞ്ഞു. ഇതിനു ശേഷം വൈരമുത്തുവിന്റെ ട്വീറ്റിനു താഴെ നുണയന്‍ എന്ന് ചിന്മയി കുറിച്ചിരുന്നു
ബോളിവുഡിലും തെന്നിന്ത്യയിലുമായി മീ ടൂ വെളിപ്പെുത്തലുകള്‍ സജീവമായികൊണ്ടിരിക്കുകയാണ്. തൊഴിലിടത്തില്‍ നിന്നും അല്ലാതെയും തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങളായിരുന്നു എല്ലാവരും പങ്കുവെച്ചിരുന്നത്. ഹോളിവുഡില്‍ തുടങ്ങിയ മീടു ക്യാംപെയ്ന്‍ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു ഇന്ത്യയില്‍ വീണ്ടും തരംഗമായി മാറിയിരുന്നത്.

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം! സണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

തെന്നിന്ത്യയില്‍ നിന്നും ഗായിക ചിന്മയിയുടെ വെളിപ്പെടുത്തലും സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തനിക്ക് ചെറുപ്പകാലത്ത് നേരിടേണ്ടി വന്ന മോശം അനുഭവമായിരുന്നു ചിന്മയി പങ്കുവെച്ചിരുന്നത്. തമിഴില പ്രശസ്തനായ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. വൈരമുത്തു ഈ ആരോപണം നിഷേധിച്ചെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ചിന്മയി എത്തിയിരുന്നു. ചിന്മയിക്കു പിന്നാലെ അമ്മ ടി.പത്മഹാസിനിയും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു.

കൊച്ചുണ്ണിയിലെ വില്ലനെ കണ്ടാല്‍ രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നുമെന്ന് പലരും പറഞ്ഞു: സണ്ണി വെയ്ന്‍

കാറില്‍ വെച്ച് പാനീയം കൂടിപ്പിച്ചു,ശേഷം ഹോട്ടല്‍മുറിയിലേക്ക് കൊണ്ടുപോയി! സുഭാഷ് ഗായ്‌ക്കെതിരെ ആരോപണം