Back
Home » Business
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലാഭം 19 ശതമാനം കൂടി 1525 കോടിയിലെത്തി
Good Returns | 12th Oct, 2018 05:23 PM

പ്രമുഖ എഫ്. എം. സി. ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ അവരുടെ ലാഭത്തിൽ 19% വർധനവുണ്ടായെന്നു വെളിപ്പെടുത്തി.നികുതി അടച്ചതിനു 1,525 കോടി ആണ് നേട്ടം. സെപ്റ്റംബറിൽ അവസാനിച്ച ക്വാട്ടറിൽ 9,138 കോടി രൂപയാണ് വരുമാനം.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8,199 കോടി രൂപയായിരുന്നു.അവലോകന കാലയളവിൽ കമ്പനിയുടെ ഉപഭോക്തൃ ബിസിനസ്സ് വളർച്ച 12% ഉയർന്നു .2018 ഓടെ അവസാനിച്ച ക്വാട്ടറിൽ കമ്പനി 12 ശതമാനം വളർച്ച കൈവരിച്ചു.2017 സെപ്തംബറിൽ വോളിയം വളർച്ച 4 ശതമാനം മാത്രമായിരുന്നു .

എഫ്. എം. സി. ജി മേധാവിയുടെ അഭിപ്രായമനുസരിച്ച്, ക്വാട്ടറിൽ എബിത്ദ മാർജിൻ 160 ബേസിസ് പോയിൻറാണ് വർധിപ്പിച്ചത്.ഇന്നത്തെ സെഷനിൽ ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികൾ 2.63 ശതമാനം ഉയർന്ന് 1568.65 ലാണ് ക്ലോസ് ചെയ്തത്.