Back
Home » ഏറ്റവും പുതിയ
മോട്ടോറോള വണ്‍പവറില്‍ മോട്ടോ ആക്ഷന്‍സ് എങ്ങനെ ഉപയോഗിക്കാം
Gizbot | 12th Oct, 2018 07:00 PM
 • മോട്ടോ ആക്ഷന്‍സ്

  മോട്ടോ ആക്ഷന്‍സ് എടുക്കുന്നതും ഉപയോഗിക്കുന്നതും വളരെ എളുപ്പമാണ്. ഫോണില്‍ മെനു എടുത്ത് M ചിഹ്നം സെലക്ട് ചെയ്യുക. അപ്പോള്‍ കോണ്ടാക്ടുകള്‍ ഉപയോഗിക്കുവാനുള്ള അനുമതി ആവശ്യപ്പെട്ട് സന്ദേശം പ്രത്യക്ഷപ്പെടും. അനുമതി നല്‍കി അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോള്‍ മോട്ടോ ആക്ഷന്‍സും മോട്ടോ ഡിസ്‌പ്ലേയും തിരഞ്ഞെടുക്കാന്‍ കഴിയും. ഓരോ പ്രവൃത്തിക്കുമുള്ള ചലനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി മോട്ടോ ആക്ഷന്‍സില്‍ അമര്‍ത്തുക.


 • മോട്ടോ ആക്ഷന്റെ പ്രവര്‍ത്തനങ്ങള്‍

  മൂന്നാംതലമുറ മോട്ടോ ജി ഫോണുകളിലാണ് മോട്ടോ ആക്ഷന്‍സ് ആദ്യം അവതരിപ്പിച്ചതെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലേ. ഇപ്പോള്‍ ഏറെക്കുറെ എല്ലാ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകളിലും ഈ സൗകര്യം ലഭ്യമാണ്. ലളിതമായ ചലനങ്ങളിലൂടെ നിരവധി കാര്യങ്ങള്‍ അനായാസം ചെയ്യാന്‍ കഴിയുമെന്നതാണ് മോട്ടോ ആക്ഷന്‍സിന്റെ ഏറ്റവും വലിയ ഗുണം. അതിനാല്‍ ആപ്പുകള്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ പലപ്പോഴും കാര്യങ്ങള്‍ ചെയ്യാനാകും.


 • ടോര്‍ച്ച് കത്തിക്കാന്‍ ഇരട്ട കരാട്ടെ ചോപ്പ്

  കരാട്ടെ ചോപ്പ് തുടര്‍ച്ചയായി രണ്ടുതവണ ചെയ്താല്‍ മോട്ടോ വണ്‍പവറിലെ ടോര്‍ച്ച് തെളിയും. മോട്ടോറോള ഫോണ്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഈ ചലനം സുപരിചിതമായിരിക്കും. ഡബിള്‍ കരാട്ടെ ചോപ്പ് എന്ന് കേട്ട് പേടിക്കേണ്ട ആവശ്യമില്ല, ഫോണ്‍ രണ്ടുതവണ കുലിക്കിയാല്‍ മതി. ശക്തമായ ഹസ്തദാനം പോലെയായിരിക്കണം കുലുക്കല്‍. അപ്രതീക്ഷിതമായി വൈദ്യുതി പോകുന്നത് പോലുള്ള സാഹചര്യങ്ങളിലായിരിക്കും ഇതിന്റെ ഉപയോഗം ശരിക്കും മനസ്സിലാവുക.


 • കൈക്കുഴ തിരിക്കുക, ഫോട്ടോ എടുക്കുക

  ഫോണിന്റെ ലോക്ക് എടുക്കാതെയും ക്യാമറ ആപ്പ് തുറക്കാതെയും ഫോട്ടോ എടുക്കാന്‍ സഹായിക്കുന്ന ചലനമാണിത്. ബൈക്കില്‍ ആക്‌സിലറേറ്റര്‍ കൊടുക്കുന്നത് പോലെ രണ്ടുതവണ കൈക്കുഴ തിരിക്കുക. പെട്ടെന്ന് ഫോട്ടോ എടുക്കേണ്ടിവരുമ്പോള്‍ ഈ സൗകര്യം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഫോണിന്റെ ലോക്ക് എടുക്കുന്നത് മൂലമുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്നത് ചെറിയ കാര്യമല്ലല്ലോ.


 • മോട്ടോ ഡിസ്‌പ്ലേ

  നോട്ടിഫിക്കേഷനുകള്‍ ഫെയ്ഡ് ഇന്‍-ഫെയ്ഡ് ഔട്ട് ആക്കുന്നുവെന്നതാണ് ഈ ചലനത്തിന്റെ പ്രത്യേകത. ഇതുപയോഗിച്ച് ആപ്പ് നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയും. അറിയിപ്പുകളില്‍ എത്രമാത്രം വിവരങ്ങള്‍ ഉണ്ടായിരിക്കണെമെന്ന് തീരുമാനിക്കാം. ഫോണിന്റെ ലോക്ക് എടുക്കാതെ മറുപടി നല്‍കാനുമാകും.


 • മോട്ടോ വണ്‍പവര്‍

  ദൈനംദിന ഫോണ്‍ ഉപയോഗം എളുപ്പവും കാര്യക്ഷമവുമാക്കാന്‍ മോട്ടോ വണ്‍പവര്‍ ഏറെ സഹായിക്കുന്നുണ്ട്. സമാനമായ കൂടുതല്‍ ജെസ്റ്ററുകള്‍ ഫോണുകളില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മോട്ടോറോള ഉപഭോക്താക്കളില്‍ അധികവും. വരും നാളുകളില്‍ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

  ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!
ദിവസങ്ങളോളം ചാര്‍ജ് നില്‍ക്കുന്ന മോട്ടോ വണ്‍പവര്‍ മോട്ടോറോള അടുത്തിടെയാണ് പുറത്തിറക്കിയത്. 15999 രൂപ വിലയുള്ള ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം 5000 mAh ബാറ്ററിയാണ്. പിന്‍ഭാഗത്തെ ഇരട്ട ക്യാമറകള്‍, നോച്ചോട് കൂടിയ വലിയ എല്‍സിഡി ഡിസ്‌പ്ലേ എന്നിവയും ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകള്‍ തന്നെ. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് യുഐ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഫോണ്‍ മികച്ച അനുഭവം പ്രദാനം ചെയ്യുന്നു.

സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി മോട്ടോറോള മോട്ടോ ആക്ഷന്‍സ് എന്ന പേരില്‍ ചില ചലനങ്ങള്‍ (ജെസ്റ്ററുകള്‍) വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൂന്നാം തലമുറ മോട്ടോ ജി ഫോണുകളിലാണ് കമ്പനി ഇവ ആദ്യമായി അവതരിപ്പിച്ചത്. മോട്ടോ വണ്‍പവറില്‍ മോട്ടോ ആക്ഷന്‍സ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.