Back
Home » ഇന്റർവ്യൂ
ആ ഫോട്ടോ ഷൂട്ട് വള്‍ഗറാണെന്ന് ഭര്‍ത്താവിന് തോന്നിയിട്ടില്ല!അദ്ദേഹമാണ് തന്നെ പിന്തുണച്ചതെന്നും ശ്രുതി
Oneindia | 26th Oct, 2018 09:03 AM
 • വിവാദമായ ഫോട്ടോ ഷൂട്ട്

  തന്റെ വ്യക്തമായ അറിവോട് കൂടിയാണ് ആ ഷൂട്ട് നടന്നതെന്നും ആസ്വദിച്ചാണ് താന്‍ ആ വര്‍ക്ക് പൂര്‍ത്തിയായതെന്നും ശ്രുതി പറയുന്നു. വിവാ മാഗസിന് വേണ്ടിയായിരുന്നു ആ ഫോട്ടോ ഷൂട്ട്. ഫേസ്ബുക്കിലൂടെ ഫോട്ടോഗ്രാഫറായിരുന്നു ചിത്രം പുറത്തുവിട്ടത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായി മാറിയത്. അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയായാണ് താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെയായി കൃത്യമായ പ്രതികരണം രേഖപ്പെടുത്തി താരവും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്.


 • ഭര്‍ത്താവിന്റെ പിന്തുണ

  ആ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് വള്‍ഗറായി തോന്നിയിരുന്നില്ല. അദ്ദേഹമായിരുന്നു തന്നെ ഒരുപാട് പിന്തുണച്ചതെന്നും താരം പറയുന്നു. നിങ്ങള്‍ക്ക് നാണമില്ലേ, ഇങ്ങനെ ചെയ്യാനെന്നായിരുന്നു പലരും ചോദിച്ചത്. തനിക്കെതിരെ വിമര്‍ശനങ്ങളുമായെത്തിയവരോട് ദേഷ്യമൊന്നുമില്ല. കാരണം നിങ്ങളിലരൊരാള്‍ പറഞ്ഞ കാര്യങ്ങള്‍ പോലും താന്‍ മുഖവിലക്കെടുത്തിട്ടില്ലെന്ന് താരം പറയുന്നു. വിമര്‍ശനവും അശ്ലീല പരാമര്‍ശവുമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.


 • വീട്ടുകാര്‍ പറഞ്ഞത്?

  കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവം ആദ്യമായിട്ടായിരുന്നു. ബോളിവുഡിലും ഹോളിവുഡിലും ഇത് പുതുമയാര്‍ന്ന സംഭവമായിരുന്നില്ല. ഇത്തരമൊരു ഫോട്ടോ ഷൂട്ട് നടന്നതിനെക്കുറിച്ച് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. ഇത് കണ്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. വള്‍ഗറായൊന്നും ചെയ്തില്ലെങ്കിലും പുറം കണ്ടപ്പോഴാണ് പലരും വിമര്‍ശിച്ചത്. തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയപ്പോള്‍ അവരും പിന്തുണയ്ക്കുകയായിരുന്നു.


 • ഷെയ്‌നുമായുള്ള കെമിസ്ട്രി

  19 വയസ്സായിരുന്നു അന്ന് ഷെയ്‌നിന്. ശ്രുതിയും ഷെയ്‌നും തമ്മിലുള്ള മികച്ച കെമിസ്ട്രിയായിരുന്നു കിസ്മത്തിനെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തോടെയാണ് അവന്‍ തന്റെ അടുത്ത സുഹൃത്തായി മാറിയതെന്ന് താരം പറയുന്നു. അവനില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചിരുന്നുവെന്നും തങ്ങള്‍ക്കിടയിലെ സ്‌ക്രീന്‍ കെമിസ്ട്രി ശ്രദ്ധിക്കപ്പെടുമെന്നും അന്നേ തോന്നിയിരുന്നു. വളരെ ആസ്വദിച്ചാണ് താന്‍ ചിത്രം പൂര്‍ത്തിയാക്കിയതെന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്.


 • തന്റേടത്തോടെ ഏറ്റെടുത്തു

  ദളിത് പെണ്‍കുട്ടിയുടെ വേഷം അഭിനയിക്കാനായി പലരും വിമുഖത പ്രകടിപ്പിച്ചിരുന്നു. എങ്ങനെയാണ് അത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന സംശയമായിരുന്നു ചിലര്‍ ഉന്നയിച്ചത്. മറ്റുചിലരാവട്ടെ ഈ കഥാപാത്രത്തെ ഏറ്റെടുക്കരുതെന്ന നിര്‍ദേശമായിരുന്നു നല്‍കിയത്. മനുഷ്യരെ ജാതി പറഞ്ഞ് വേര്‍തിരിക്കുന്നത് എന്തിനാണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല. പലരും നിരുത്സഹാപ്പെടുത്തിയതോടെയാണ് അത് ചെയ്യണമെന്നുറപ്പിച്ചത്.


 • പുതിയ സിനിമ തിയേറ്ററിലേക്ക്

  ഹൂ എന്ന ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ശ്രുതി മേനോന്‍. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത തരത്തിലുള്ള സിനിമയാണിത്. ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രമൊരുക്കിയത്. പേളി മാണി, കലക്ടര്‍ ബ്രോ അങ്ങനെ നിരവധി പേര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അരുണിമ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്നും താരം പറയുന്നു.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ പ്രണയിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ചും പറഞ്ഞ സിനിമയാണ് കിസ്മത്ത്. ചെറിയ വേഷങ്ങളുമായി മുന്നേറിയിരുന്ന ശ്രുതി മേനോന്റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. ഷെയ്ന്‍ നിഗമായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. പ്രമേയത്തില്‍ മാത്രമല്ല അവതരണത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദളിത് പെണ്‍കുട്ടിയായ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ പല നായികമാരും വിസമ്മതിച്ചിരുന്നുവെന്ന് താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ആ കഥാപാത്രം ഏറ്റെടുക്കേണ്ടെന്ന് പറഞ്ഞ് തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നതായി താരം പറയുന്നു. മറ്റുള്ളവരുടെ ഉപദേശം കൂടിയപ്പോഴാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് തന്നെ കാര്യമെന്ന് മനസ്സിലുറപ്പിച്ചത്. നിരവധി നായികമാരെ സമീപിച്ചതിന് ശേഷം ഒടുവിലാണ് സംവിധായകനായ ഷാനവാസ് ബാവക്കുട്ടി തന്റെ അരികിലെത്തിയതെന്ന് താരം പറയുന്നു. സിനിമയ്ക്ക് മുന്‍പ് നേരത്തെ തന്നെ ഈ താരം വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ജുവലറിക്ക് വേണ്ടിയുള്ള അര്‍ധനഗ്ന ഫോട്ടോ ഷൂട്ടായിരുന്നു അത്. നിരവധി പേരായിരുന്നു ടോപ് ലസ് ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ട് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

സുജ കാര്‍ത്തിക സിനിമയിലില്ല, ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജീവിതം ആസ്വദിച്ച് താരം!