Back
Home » ലയം
നവംബര്‍ 2, ഇന്ന് ഈ രാശിയ്ക്കു ധനനഷ്ടം ഫലം
Boldsky | 2nd Nov, 2018 04:00 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഏറെക്കാലമായി കാണാതിരുന്ന കൂട്ടുകാരെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. ഇവരെ കാണാനും ഇവരുമായി സന്തോഷകരമായി സമയം ചെലവഴിയ്ക്കാനും സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ ആത്മാര്‍ത്ഥത കാര്യങ്ങള്‍ കൂടുതല്‍ നല്ലതാക്കും.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊസറ്റീവായി കാര്യങ്ങളെ നോക്കിക്കാണുന്ന ദിവസമാണ്. കാര്യങ്ങള്‍ നേര്‍വഴിയ്ക്കു കൊണ്ടു വരാന്‍ ശ്രമിയ്ക്കുന്നതു വഴി മാനസികമായി അല്‍പം കഷ്ടപ്പാടുണ്ടാകും. വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ പോകുന്ന ദിവസമാണ്.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ വച്ചു കാര്യങ്ങള്‍ അളക്കാന്‍ ശ്രമിയ്ക്കും. ഇത് നല്ലതല്ല. ഇങ്ങനെ സംഭവിച്ചാല്‍ നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടാന്‍ സാധ്യതകളുണ്ടാകും. നിങ്ങളുടെ മുന്‍ പ്രണയത്തെയോ അല്ലെങ്കില്‍ നിങ്ങളുടെ ഭാവി പങ്കാളിയേയോ കണ്ടെത്താന്‍ സാധ്യതയുണ്ട്.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതാകില്ല. കര്‍മപരമായി നല്ലതാകില്ല. വലിയ നഷ്ടങ്ങളുണ്ടാകില്ലെങ്കിലും നഷ്ടങ്ങള്‍ വന്നതായി തോന്നുകയും തനിച്ചിരിയ്ക്കാന്‍ താല്‍പര്യപ്പെടുകയും ചെയ്യും. കുട്ടികളുള്ളവരെങ്കില്‍ വീട്ടില്‍ ഇവരില്ലാത്തതു കൊണ്ട് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടും.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം സ്വന്തം ആത്മവിശ്വാസം കൊണ്ട് ഏറ്റെടുക്കുന്ന ജോലി വിജയകരമായി ചെയ്യാന്‍ പറ്റുന്ന ദിവസമാണ്. മറ്റുള്ളവരില്‍ നിന്നും അഭിനന്ദനം ലഭിയ്ക്കും. പുതിയ വസ്ത്രങ്ങളോ വസ്തുക്കളോ വാങ്ങാന്‍ സാധ്യത. പ്രത്യേകിച്ചും ഏറെക്കാലമായി താല്‍പര്യപ്പെടുന്നവ.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് കുടുംബ കാര്യങ്ങളുടെ പ്രാധാന്യം മനസിലാകുന്ന ദിവസമാണ് ഇന്ന്. വിലപേശലുകളില്‍ വിജയിക്കുന്ന, ഇതു വഴി തര്‍ക്കങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം. ജീവിതത്തിന്റെ ബാലന്‍സിനെ കുറിച്ചു തിരിച്ചറിയുന്ന ദിവസം.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ യാത്രയ്ക്കുള്ള അവസരമാണ്. ജോലിയില്‍ നല്ലതോ ചീത്തയോ എന്നുള്ള അവസ്ഥയുണ്ടാകുമെങ്കിലും ബാലന്‍സ് ചെയ്യാന്‍ സാധിയ്ക്കുന്നതു കൊണ്ട് ബുദ്ധിമുട്ടുണ്ടാകില്ല. വൈകീട്ടോടെ ധന ലാഭം പ്രതീക്ഷിയ്ക്കാം.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ചില്ലറ പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ ഇവയൊരിയ്ക്കലും നിങ്ങളുടെ സന്തോഷമോ ആരോഗ്യമോ നശിപ്പിയ്ക്കാന്‍ ഇട വരുത്തരുത്. വൈകീട്ടോടെ നല്ല ദിവസമാകും. സ്‌ട്രെസ് കുറയ്ക്കാന്‍ കൂട്ടുകാര്‍ സഹായിക്കും.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബത്തിനോ കൂട്ടുകാര്‍ക്കോ ഒപ്പം പുറത്തു പോകാന്‍ സാധ്യതയുള്ള ദിവസമാണ്. അല്ലെങ്കില്‍ സിനിമയ്ക്കു പോകാന്‍ സാധ്യതയുള്ള ദിവസം. ചുരുക്കിപ്പറഞ്ഞാല്‍ അല്‍പം പണച്ചെലവുള്ള ദിവസം.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ധന നഷ്ടമുണ്ടാകും. പ്രത്യേകിച്ചും ബ്രോക്കറോ ഡീലറോ ആണെങ്കില്‍. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകുക.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുന്ന ദിവസമാകും. വസ്തുക്കളിലുള്ള താല്‍പര്യം കുറഞ്ഞ് വിശ്വാസങ്ങളിലേയ്ക്കു തിരിയുന്ന ദിവസം. ഇതു കുടുംബാംഗങ്ങളില്‍ അദ്ഭുതവും സന്തോഷവും നിറയ്ക്കും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ സാധ്യതയുണ്ട്.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ലക്ഷ്യങ്ങള്‍ക്കും വേണ്ടി അധ്വാനിയ്ക്കുന്ന ദിവസമാണ്. ഇതിനു വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന, വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന ദിവസം.
ദിവസങ്ങള്‍ നാമറിയാതെ വളരെ വേഗം കടന്നു പോകും. സുഖ ദുഖ സമ്മിശ്രമാകും ജീവിതമെന്നു പറയുന്നതു പോലെ ദിവസങ്ങളും ഇങ്ങനെയാകാം. നല്ല ദിവസമാകാം, മോശമാകാം.

സോഡിയാക് സൈന്‍ അഥവാ രാശി ഗ്രഹ സ്വാധീനം കൊണ്ടു ദിവസങ്ങളെ സ്വാധീനിയ്ക്കുന്നു. ഇതു വഴി നമ്മുടെ അനുഭവങ്ങളേയും

ഇന്നത്തെ ദിവസം, അതായത് 2018 നവംബര്‍ 2 വെള്ളിയാഴ്ച ഏതെല്ലാം രാശികള്‍ക്കാണ് ഭാഗ്യമെന്നും നിര്‍ഭാഗ്യമെന്നും നല്ലതെന്നും മോശവുമെന്നുമെല്ലാം തിരിച്ചറിയൂ,