Back
Home » ലയം
നവംബര്‍ 3 ശനിയാഴ്ച രാശിഫലം
Boldsky | 3rd Nov, 2018 10:25 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ ഫലദായകമായ ദിവസമാകും ചെയ്തു തീര്‍ക്കാത്ത ജോലിയില്‍ ചെയ്തു തീര്‍ക്കാന്‍ സാധ്യതയുള്ള ദിവസം. പ്രത്യേകിച്ചു മെഡിക്കല്‍ പ്രൊഫഷണലില്‍ ഉള്ളവര്‍ക്ക്.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബപരമായ കാര്യങ്ങള്‍ ലേശം അസ്വസ്ഥതയുണ്ടാക്കുന്ന ദിവസമാകും, ഇന്ന്. നിങ്ങളുടെ കെയറിംഗ് സ്വഭാവത്താല്‍ ഇതു പരിഹരിയ്ക്കാന്‍ നോക്കുക. പങ്കാളിയില്‍ നിന്നും മെന്റല്‍ സപ്പോര്‍ട്ട് ലഭിയ്ക്കും.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം സ്‌പെഷലായ ഒരാളുമായി ഇമോഷനല്‍ അടുപ്പം സ്ഥാപിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ.് ഇതു കൊണ്ടു തന്നെ ഏറെ സന്തോഷകരമായ ദിവസമാകും. എങ്കിലും ചില ചെറിയ പ്രശ്‌നങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന് മങ്ങലേല്‍പ്പിയ്ക്കും.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം മററുള്ളവരുടെ ശ്രദ്ധ നേടാന്‍ കഠിനാധ്വാനം ചെയ്യുന്ന ദിവസമാകും. പുറംകാഴ്ചയില്‍ കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്ന ലോകമെന്ന സത്യം മനസിലാക്കുന്ന ദിവസം. ഇതു കൊണ്ടു തന്നെ നിങ്ങളുടെ അധ്വാനത്തിന് പൂര്‍ണ ഫലം ലഭിയ്ക്കണമെന്നില്ല.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം സാധാരണ ദിനചര്യകളില്‍ നിന്നും വ്യത്യസ്തമാകും. പുതിയ ജോലിയോ ബിസിനസുകളോ ആരംഭിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. വ്യക്തിത്വത്തില്‍ നിങ്ങള്‍ കൂടുതലായി ശ്രദ്ധിയ്ക്കുന്ന സമയം. ഒളിഞ്ഞിരിയ്ക്കുന്ന കഴിവുകള്‍ പുറത്തു വരുന്ന ദിവസം.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം അസാധാരണമായ ക്രിയേറ്റീവിറ്റി നിങ്ങള്‍ക്കു ചില സ്ഥങ്ങളിലേയ്ക്കു പോകാനും പുതിയ ആളുകളുമായി പരിചയപ്പെടാനും വഴിയൊരുക്കും. മാനസികമായും വൈകാരികമായും നിങ്ങള്‍ക്കു ഗുണം നല്‍കുന്ന ചില അനുഭവങ്ങളുണ്ടാകും. സാഹസികതയ്ക്കു സാധ്യതയുള്ള ദിവസം കൂടിയാണ്.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നല്ലതു തെരഞ്ഞെടുക്കേണ്ട ദിവസമാണ്. ഈ ദിവസം ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കുന്ന ദിവസമാക്കുക. വൈകീട്ടു പുതിയ ഏതെങ്കിലും ക്ലാസില്‍ ചേരാനുള്ള സാധ്യതയുണ്ട്.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം സിക്ത് സെന്‍സ് നിങ്ങള്‍ക്ക് അദ്ഭുതകരമായ ഫലങ്ങളുണ്ടാക്കുന്ന ദിവസമാണ് ഇന്നത്തേത്. നിങ്ങളുടെ ഉള്‍സ്വരം കേട്ടു പ്രവര്‍ത്തിയ്ക്കുക. വിശ്വസ്തതയോടെ താല്‍പര്യത്തോടെ ജോലി ചെയ്യുക. ജോലി ഭാരം കൂടുമ്പോള്‍ പാട്ടു കേട്ട് റിലാക്‌സ് ചെയ്യുക.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ പല കാര്യങ്ങളും ചെയ്യുന്ന ദിവസമാണ്. ഇതും നിങ്ങള്‍ക്കുള്ളിലെ തോന്നലിനെ പിന്‍തുടര്‍ന്ന്. ഇതാകും നിങ്ങളുടെ പ്രവൃത്തിയെയും സ്വാധീനിയ്ക്കുക.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ ബാക്കി വന്നിരിയ്ക്കുന്നതു ചെയ്തു തീര്‍ക്കുകയും ബോസ് നിങ്ങളുടെ ജോലിയോട് വിശ്വസ്തത പുലര്‍ത്തി എന്നു മനസിലാക്കുകയും ചെയ്യും. ചെറിയ പ്രശ്‌നങ്ങള്‍ നിങ്ങളെ വലിയ രീതിയില്‍ ബാധിയ്ക്കാന്‍ സാധ്യതയുളള ദിവസം കൂടിയാണ്.


 • അക്വേറിയസ് അഥവാ കുംഭരാശി

  അക്വേറിയസ് അഥവാ കുംഭരാശി
  വീട്ടുകാരെ സ്‌നേഹിച്ച് അവര്‍ക്കൊപ്പം സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ചെലവഴിയ്ക്കാന്‍ പറ്റിയ ദിവസമാണ് ഇന്നത്തേത്. സ്വാര്‍ത്ഥതയല്ല, സ്‌നേഹവും വാല്‍സല്യവുമാണ് ഇക്കാര്യത്തില്‍ നിങ്ങള്‍ക്കു വേണ്ടത്.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഗ്രഹ നില നല്ലതല്ലാത്തതു കൊണ്ട് പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത് നല്ലതാകില്ല. ആവശ്യമില്ലാത്തിടത്ത് ആരുടേയും ഭാഗം പിടിയ്ക്കാന്‍ പോകാതിരിയ്ക്കുക. ഇത് ഭാവിയില്‍ ബാധ്യതയായേക്കാം.
ഗ്രഹ ഭാഗ്യം ദിവസവും മാറി മറിയും. രാശിയെ സ്വാധീനിയ്ക്കുന്നത് ഗ്രഹങ്ങളാണ്‌. ചില ഗ്രഹങ്ങള്‍ ചില ദിവസം നമുക്ക് അനൂകൂലമായി നില്‍ക്കും. ചിലപ്പോള്‍ പ്രതികൂലമായുംഗ്രഹങ്ങള്‍ പ്രതികൂലമാകുന്നത് നമ്മുടെ ദിവസത്തേയും പ്രതികൂലമാക്കും. നമ്മുടെ രാശി നമ്മെ ചതിയ്ക്കും എന്നു പറയണം. നേരെ മറിച്ചെങ്കില്‍ രാശി ഭാഗ്യം നമുക്കൊപ്പമുണ്ടാകുകയും ചെയ്യും.

ചില ദിവസം ചിലര്‍ക്കു ഭാഗ്യമാകും, ചിലര്‍ക്ക് നേരെ മറിച്ചും. ദിവസത്തിന്റെ തുടക്കം തന്നെ പിഴയ്ക്കുന്ന പലരുമുണ്ട്.

രാശി പ്രകാരം ഇന്നത്തെ ദിവസം അതായത് നവംബര്‍ 3 ശനി 2018 എപ്രകാരമാണ് ഓരോ രാശിയേയും സ്വാധീനിയ്ക്കുന്നത് എന്നറിയൂ, ഇന്നത്തെ ഗ്രഹങ്ങളും രാശി ഫലവുമെല്ലാം നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നറിയുകയും ചെയ്യൂ