Back
Home » ലയം
2018 നവംബര്‍ 4 ഞായറാഴ്ചയിലെ രാശി ഫലം
Boldsky | 4th Nov, 2018 01:03 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിക്കാര്‍ പൊതുവേ ശാന്തമാകുന്ന ദിവസമാണ് ഇന്നത്തേത്. ഇതിന് കാരണം നിങ്ങളോ മറ്റുള്ളവരോ ആകാം. മറ്റുളളവരാണ് കാരണമെങ്കില്‍ ഇതിന്റെ ക്രെഡിറ്റ് അവര്‍ക്കു നല്‍കാന്‍ വിശാല മനസ്‌കതയുണ്ടാകുക.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് പണ സംബന്ധമായ കാര്യങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുളള ദിവസമാണ് ഇന്ന്. നിങ്ങള്‍ക്കു പ്രചോദനം നല്‍കുന്ന എന്തെങ്കിലും കാര്യമുണ്ടാകാന്‍ സാധ്യതയുളള ദിവസമാണ് ഇന്ന്. പൊതുവേ ബോറിംഗ് ദിവസമാകും എന്നും പരാം.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ഒഴുക്കിനെതിരെ നീന്താതെ ഒഴുക്കിനൊത്തു നീന്തുന്നതാകും, നല്ലത്. ഇത് നിങ്ങളെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിയ്ക്കും.ജോലിയില്‍ സംതൃപ്തി നല്‍കുന്ന പ്രകടനമാകും. ഹീറോ ആകാന്‍ നോക്കാതെ സന്തോഷിയ്ക്കാന്‍ നോക്കുക.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ധന സംബന്ധമായ ദിവസമാകും. അതായത് ബില്ലുകളും മറ്റും അടക്കേണ്ടി വരുന്ന, ഇതിനായി പണം കടം വാങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്ന ദിവസം. അതേ സമയം കിട്ടാനുളള പണം കിട്ടുകയും ചെയ്യും. ബിസിനസില്‍ നിന്നും പണം ലഭിയ്ക്കും.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കു പൂര്‍ണമായും ലഭിച്ചുവെന്നു വരില്ല. എല്ലാ കാര്യങ്ങളും സീരിയസായി എടുക്കുന്ന ദിവസവുമാണ്. ഉത്തരവാദിത്വവും വളരെ നാളായുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമുണ്ടാകും.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുള്ള കഴിവു കൊണ്ട് ആളുകളുമായി ചേര്‍ന്നു പോകാന്‍ സാധിയ്ക്കും. പ്രണയത്തിലുള്ളവര്‍ക്ക് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകും, എന്നു കരുതി ഭയപ്പെടേണ്ടതുമില്ല. കാര്യങ്ങള്‍ അവസാനം വഴിയ്ക്കു വന്നെത്തുക തന്നെ ചെയ്യും. കുടംബവുമായി സമയം ചെലവഴിയ്ക്കും.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം വളരെ മികച്ച ദിവസമാകും. നിങ്ങളുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്കു ഫലം ലഭിയ്ക്കുന്ന ദിവസം. ഏതെങ്കിലും കോണ്‍ട്രാക്റ്റില്‍ ഒപ്പു വയ്ക്കുന്നതിനു മുന്‍പ് നല്ല പോലെ ചിന്തിയ്ക്കുക. പിന്നീട് പശ്ചാത്തപിയ്ക്കാതെ ശ്രദ്ധിയ്ക്കുന്നതാണ് നല്ലത്.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ജീവിതത്തിലെ നല്ലൊരു പാഠം പഠിയ്ക്കുന്ന ദിവസമാണെന്നു വേണം, പറയാന്‍. ഈര്‍ഷ്യയും കണ്ണു കടിയും ശത്രുക്കളെ സൃഷ്ടിയ്ക്കുകയേ ചെയ്യുകയുള്ളൂവെന്ന് ഓര്‍ക്കുക.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം നിങങളുടെ ദീര്‍ഘ വീക്ഷണം മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കുകയും പുതിയ ക്ലയന്റിനേയും അവസരങ്ങളേയും നല്‍കുകയും ചെയ്യും. കമ്പനിയിലെ ഏറ്റവും ആവശ്യമുള്ള തൊഴിലാളികളില്‍ ഒരാളായി മാറും. ബിസിനസ് മികച്ച ഫലം തരും.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശി മറ്റുള്ളവരെ വിശാല മനസോടെ സഹായിക്കുന്ന ദിവസമാണ് ഇന്ന്. മറ്റുള്ളവര്‍ നിങ്ങളെ ചൂഷണം ചെയ്തു പ്രയോജനം സ്വന്തമാക്കുവാന്‍ ശ്രമിയ്ക്കാതിരിയ്ക്കുക കൂടി വേണം. ദിവസത്തിനൊടുവില്‍ ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് നല്ലതു വരുത്തിയതിന് ദൈവത്തോടു നന്ദി പറയുന്ന ദിവസമാണ്.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ധ്യാനം ചെയ്യുന്നതും ഉള്‍സ്വരം കേള്‍ക്കുന്നതു നല്ലതാകും. വീട്ടില്‍ നിന്നും ഓഫീസിലെ മേലധികാരിയില്‍ നിന്നും പ്രോത്സാഹനം ലഭിയ്ക്കും. പങ്കാളിയുമായി സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം ശമ്പളത്തിനായി ജോലി ചെയ്യുന്ന വിഭാഗക്കാര്‍ക്ക് ഏറെ നല്ല ദിവസമാണ്. സുപ്പീരിയര്‍മാരുമായി നല്ല ബന്ധമുണ്ടാകും. മീറ്റിംഗുകളില്‍ നിങ്ങള്‍ കാരണം കമ്പനിയ്ക്കു ഗുണമുണ്ടാകും. വ്യക്തിപരമായും പ്രധാനപ്പെട്ട ദിവസമാണ്.
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. ഇതിനുള്ളില്‍ നല്ലതും ചീത്തയുമുണ്ടാകും. ഭാഗ്യവും നിര്‍ഭാഗ്യവും ദിവസങ്ങളില്‍ മാറി വരും.

സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നുണ്ട്. ഗ്രഹസ്വാധീനം നല്ലതാണെങ്കില്‍ നല്ലതു വരും, മോശമാണെങ്കില്‍ മോശവും.

രാശി പ്രകാരം നവംബര്‍ 4 ഞായറാഴ്ചയിലെ രാശി ഫലം നിങ്ങള്‍ക്കെങ്ങനെ എന്നറിയൂ,